മണത്തിന് വരെ കാരണമാകുന്ന നൈല്‍ പനി | West Nile Fever

വെസ്റ്റ് നൈല്‍ പനി | West Nile Fever


എന്താണ്‌ വെസ്റ്റ് നൈല്‍ പനി ?




വെസ്റ്റ് നൈൽ വൈറസുകള്‍ പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി.

1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ ഒരു സ്ത്രീയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വെസ്റ്റ് നൈൽ വൈറസ് ഒരു വൈറൽ അണുബാധയാണ് ഇത്. ഗ്രീസ്, ഇസ്രായേൽ, റൊമാനിയ, റഷ്യ, യുഎസ്എ എന്നിവിടങ്ങളിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണയായി കൊതുകുകളാണ് പരത്തുന്നത്. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും. വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കൂടുതലായും കാണുന്നത്. ഈ രോഗത്തിന് പ്രതിരോധ വാക്സിനില്ല.



പകരുന്നത് എങ്ങിനെ ?


വെസ്റ്റ് നൈൽ പനി പരത്തുന്നത് ക്യൂലക്സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ്.
ഈ കൊതുകുകളിൽനിന്നുള്ള വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്.
രോ​ഗബാധിതരായ പക്ഷികളിൽ നിന്ന് കൊതുകുകളിലേക്കും കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരും.വളരെ അപൂർവമായി മാത്രമേ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുള്ളൂ. ശസ്ത്രിക്രിയ, രക്തദാനം, മുലപ്പാല്‍ വഴി ഇങ്ങിനെയാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് എത്താനുള്ള സാധ്യതകള്‍.



രോഗലക്ഷണങ്ങള്‍


• ചെറുതോ കഠിനമായതോ ആയ പനി
• തലവേദന
• ക്ഷീണം
• ശരീരവേദന
• ഓക്കാനം
• ഛർദ്ദി
• ഗ്രന്ഥികള്‍ വീര്‍ക്കുക 
• അപസ്മാരലക്ഷണങ്ങൾ,
• കണ്ണുചുവക്കൽ
• ബോധക്ഷയം
• പക്ഷാഘാതം
• മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണം.
• എന്നാൽ, 25 % രോഗികളിൽ ഒരു ലക്ഷണവും കാണിക്കണമെന്നില്ല.
• 150 ല്‍ ഒരാള്‍ക്ക് രോഗം ഗുരുതരമാകാം,ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
• ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 50 വയസിന് മുകളിലുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.










രോഗപ്രതിരോധവും ചികിത്സയും


• കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം
• ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക
• കൊതകുവല ഉപയോഗിക്കുക
• കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക
• കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
• കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ് 
• സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാവുന്നതാണ്.


Comments