വിട്ട് മാറാത്ത വേദന,ക്ഷീണം, ഉറക്കമില്ലായ്മ - ഇവ നിങ്ങൾക്ക് ഉണ്ടോ ? | What is Fibromyalgia

ശരീരത്തിന്റെ പല ഭാത്തും വിട്ട് മാറാതെ നിൽക്കുന്ന വേദന,കഠിനമായ ക്ഷീണം ഉറക്കക്കുറവ് മാനസിക വിഷമം തുടങ്ങിയ ലക്ഷണങ്ങളോട് കൂടി ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ഫൈബ്രോമയാൾജിയ (fibromyalgia).


പ്രായമായവരിലും മധ്യവയസ്കരിലും ആണ് ഇത് പലപ്പോഴും അനുഭവപ്പെടുന്നത്.

ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയിലധികം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്.


രോഗ കാരണങ്ങൾ :

• നിസ്സാരമെന്നു കരുതുന്ന ചില അണുബാധകൾ

• മാനസിക സമ്മർദം

• ചെറിയ ശസ്ത്രക്രിയകൾ പരുക്കുകൾ

• ജനിതക കാരണങ്ങൾ   •അണുബാധയെത്തുടർന്ന് രോഗപ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന വ്യതിയാനം ഇതിന് ഒരു കാരണമാണ്.


പ്രധാന ലക്ഷണങ്ങൾ :

• വേദന മൂന്നു മാസത്തിലേറെ നീണ്ടുനിന്നാൽ മാത്രമേ അതു ഫൈബ്രോമയാൾജിയ ആണെന്നു കരുതാൻ പറ്റൂ.

•ശരീരത്തിന്റെ രണ്ടുവശത്തും തോൾ, കൈകൾ, താടിയുടെ കീഴ് വശം എന്നിവിടങ്ങളിൽ വേദനയുണ്ടാകാം.

• അരയ്ക്കു താഴെ ശരീരത്തിന്റെ രണ്ടു ഭാഗത്തും ഇടുപ്പ്, നിതംബം, കാലുകൾ എന്നിവിടങ്ങളിലും വേദനയുണ്ടാകാം.

• കഠിനമായ ക്ഷീണ

• വേദന മൂലം രാത്രി  ഉറക്കം ഇല്ലാതാവുക,പകൽ സമയത്ത് വല്ലാത്ത ഉറക്കച്ചടവും ക്ഷീണവും.

• രാത്രി ഉറങ്ങാൻ ശ്രമിക്കുമ്പോൾ കാലുകൾക്ക് കഴപ്പും, ശ്വാസതടസ്സവും.

• ശ്രദ്ധ കേന്ദ്രികരിക്കാൻ ഉള്ള ബുദ്ധിമുട്ട്, മന്ദത, ഓർമക്കുറവ്

• ചിലപ്പോൾ കഠിനമായ വിഷാദവും ഇവർക്ക് സംഭവിക്കാം.


പരിഹാരം എങ്ങനെ ?

• ലക്ഷണങ്ങൾ കണ്ടാൽ ഉടനെ വിദഗ്ധ ഡോക്ടറെ കാണണം

 • തലച്ചോറിലെ നോർഎപ്പിനെഫ്രിൻ (norepinephrine)എന്ന രാസവസ്തുവിന്റെ അളവ് ശരിയാക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ ഉപയോഗിക്കുക വഴി ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയാറുണ്ട്.

• തലച്ചോറിലെ ഗാബ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഏറെ ഫലപ്രദമാണ്.

• ശരീരത്തിലെ വൈറ്റമിൻ ഡി യുടെ അളവ് ക്രമീകരിക്കുക.

• ഉറക്കക്കുറവ് പരിഹരിക്കാൻ ഉള്ള ഔഷധങ്ങൾ

• മാനസിക സമ്മർദം കുറയ്ക്കാനുള്ള റിലാക്സേഷൻ പരിശീലനം

• ചിന്താവൈകല്യങ്ങൾ മാറാനായി മനശ്ശാസ്ത്ര ചികിത്സകൾ

• രാത്രി ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

• ദിവസേന അരമണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്യുക

• കഠിനമായ ശാരീരികാധ്വാനം ഒഴിവാക്കുക.



📧 anildast29@gmail.com

🏜️Image Courtesy:

Image by <a href="https://www.freepik.com/free-photo/elder-man-with-back-pain_4762066.htm#query=Back%20pain&position=6&from_view=search&track=sph">Freepik</a>


Comments