2023 ചെറുധാന്യങ്ങളുടെ വർഷം, ആരോഗ്യത്തിന്റെ കലവറകളെ അടുത്തറിയാം | 2023 Millet Year

2023 ചെറുധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇതിനുള്ള ഇന്ത്യയുടെ നിർദേശം ലോകം അംഗീകരിക്കു കയായിരുന്നു.


 ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്രതലത്തിൽ പരിപാടികൾ ഏകോപിപ്പി ക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത്.


അരി, ഗോതമ്പ് എന്നിവയെയെല്ലാം അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ മുതലായവയും കുറഞ്ഞ കലോറി മൂല്യവും ഇവയെ ആഹാര പദാർഥങ്ങളിലെ വിശിഷ്ട താരങ്ങളായി മാറ്റിയിരിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ സഹായിക്കുന്ന നാരുകളാൽ (ഫൈബർ) സമ്പന്നമാണ് എന്നത് മില്ലറ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്. ധാന്യങ്ങൾ ഉയർന്ന സ്റ്റാർച്ചും ഊർജ മൂല്യവും പ്രദാനം ചെയ്യുമ്പോൾ ചെറുധാന്യങ്ങളിൽ താരതമ്യേന ഇവയുടെ അളവ് കുറവായതിനാൽ മനുഷ്യന്റെ ആരോഗ്യ സുരക്ഷയ്ക്ക് അവയെല്ലാം ഉത്തമമാണ്. 


പുല്ലു വർഗത്തിൽപ്പെട്ട ധാന്യ വിളകളായ മില്ലറ്റുകൾ പുരാതനകാലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കുമുളള ഭക്ഷണമായിട്ടാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ഇവയുടെ പോഷകഗുണം മനസ്സിലാക്കി മനുഷ്യന്റെ ആഹാരമാക്കാൻ തുടങ്ങിയത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്. മില്ലറ്റുകളുടെ ഉപയോഗം വഴി ഡയബറ്റിസിനെ ചെറുക്കാനും ധാരാളം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷാമകാലത്ത് ഇന്ത്യൻ ജനതയുടെ ജീവൻ രക്ഷിച്ച ബദൽ ധാന്യങ്ങളിൽ ഒന്നായിരുന്നു ചാമ. ഗുണമേന്മയറിയാതെ നമ്മൾ പടിക്ക് പുറത്ത് നിർത്തിയിരുന്ന കുഞ്ഞൻ ധാന്യങ്ങളെ ഇന്ന് ലോകം അംഗീകരിക്കുന്നു.



🌾 റാഗി (Ragi Finger millet,Elucin Korakana) :

മുത്താറി, കഞ്ഞിപ്പുല്ല്, പഞ്ഞിപ്പുല്ല് തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണ് റാഗി. Elucin Korakana എന്നതാണ് ശാസ്ത്രീയ നാമം. കാത്സ്യത്തിന്റെ മുഖ്യ ഉറവിടമായ റാഗിയെ "പാവപ്പെട്ടവന്റെ പാൽ " എന്ന് പറയാറുണ്ട്. ജീവകം ഡി ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഏറെ ഫലപ്രദമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യഘട്ടത്തിൽ നൽകിയിരുന്ന ആഹാരക്രമത്തിൽ പഴയ തലമുറ ഇത് നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. ഇരുമ്പ്, ഫോസ്ഫറസ്, മാംസ്യം, നാരുകൾ മുതലായവയും ധാരാളമുള്ളതിനാൽ വിളർച്ച തടയാനും പ്രമേഹബാധിതർക്കും വളരെ നല്ലതാണ്.


🌾 ബജ്റ (Bajra Pearl millet,Pennisetum glaucum) :

കമ്പം എന്നു കൂടി വിളിപ്പേരുള്ള Pennisetum glaucum എന്ന ശാസ്ത്രീയനാമമുള്ള പേൾ മില്ലറ്റ്, ക്യാറ്റ് ടെയിൽ മില്ലറ്റ്, ബുൾ റഷ് എന്നീ പേരുകളിലും അറിയപ്പെടുന്നു. അപൂരിത കൊഴുപ്പ് അടങ്ങിയതിനാൽ കമ്പം ഹൃദയാരോഗ്യത്തിന് ഫല പ്രദമാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് രക്തസമ്മർദത്തെയും കൊളസ്ട്രോളിനെയും ഇല്ലാതാക്കുന്നതിന് Documentation.



🌾തിന (Foxtail millet,Settaria italica) :

 ഫോക്സ്ടെയിൽ മില്ലറ്റെന്നറിയപ്പെടുന്ന തിനയുടെ ശാസ്ത്രനാമം Settaria italica എന്നാണ്. കളസസ്യമായും വഴിയോരങ്ങളിലും വളർന്നു വരുന്ന തിന, ജർമൻ മില്ലറ്റ്, ഇറ്റാലിയൻ മില്ലറ്റ് എന്നിങ്ങനെ വളർന്നു വരുന്ന രാജ്യങ്ങളുടെ പേരുകളിലും അറിയപ്പെടുന്നു. തിനയെ ലോകത്തിലെ ഏറ്റവും പുരാതന വിളയെന്നും വിശേഷിപ്പിക്കാവുന്നതാണ്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറ തന്നെയാണ് തിന.

 


🌾ചോളം (Sorghum Great millet,Siya Maise) :

മെയ്സ്, കോൺ എന്നെല്ലാം അറിയപ്പെടുന്ന പുല്ലുവർഗത്തിൽപ്പെട്ട ചോളത്തിൽ മക്ക ചോളം (Siya Maise), മണിച്ചോളം (Sorgum Bicolor) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്നു. പോപ്പ് എന്ന മക്കച്ചോളമാണ് പോപ്പ്കോൺ ഉണ്ടാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും വൃക്കസംബന്ധമായ തകരാറുകൾ തടയാനും വിളർച്ചയെ പ്രതിരോധിക്കാനും ചോളത്തിന് കഴിവുണ്ട്.


🌾വരക് (Proso millet,Paspalum Scrobiculetum ) :

കോഡോമില്ലറ്റ്, പ്രോസോമില്ലറ്റ് എന്നെല്ലാം വിളിച്ച് വരുന്ന വരക് ഇന്ത്യയിൽ പശു പുല്ല്, നെല്ല് പുല്ല് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിൽ കു വരക് എന്നും വിളിക്കപ്പെടുന്നു. ആഫ്രിക്കയിൽ അരി പോലെ പാചകം ചെയ്യപ്പെടുന്ന കോഡോ മില്ലറ്റ് ഇന്ത്യയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പൊടിച്ച് മാവാക്കി പുഡ്ഡിങ്ങിന് വേണ്ടിയാണ്. കാലിത്തീറ്റയായും ഇത് ധാരാളം പ്രയോജനപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയനാമം Paspalum Scrobiculetum, വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള, മറ്റു വിളകളൊന്നും നിലനിൽക്കാത്ത നാമമാത്രമായ മണ്ണിൽ വളരാൻ കഴിയുന്നുവെന്നത് വരകിന്റെ പ്രത്യേകതയാണ്,നാരുകളുടെ മികച്ച ഉറവിടവു മാണിത്.


🌾ചാമ (Little millet) :

പുല്ലരി എന്ന പേരിലും ലിറ്റിൽ മില്ലറ്റായും അറിയപ്പെടുന്ന ചെറുധാന്യമാണ് Panicum Sumatranse എന്ന ശാസ്ത്ര നാമമുള്ള ചാമ . കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പണ്ട് കാലങ്ങളിൽ ഇടവിളയായി കേരളത്തിൽ കൃഷി ചെയ്തിരുന്നു. ചാമയരികൊണ്ടുള്ള വിഭവ ങ്ങൾ പഴമക്കാർ ഉപയോഗിച്ചിരുന്നു.


🌾കവട പുല്ല് (Barnyard millet) :

പ്രോട്ടീൻ സമ്പുഷ്ടമായ, കലോറി മൂല്യം വളരെ കുറവായ ഔഷധഗുണമുള്ള കവട പുല്ല് കുതിരവാലി എന്നും അറിയപ്പെടുന്നു. നാരുകൾ വളരെ കൂടുതലുള്ള ചെറുധാന്യമാണിത്.

ഇന്ത്യൻ ബേൺയാർഡ് മില്ലറ്റിന്റെ ശാസ്ത്രീയ നാമം Echinochlou Frumentacea എന്നാണ്. ബില്യൺ ഡോളർ പുല്ല് എന്ന അപരനാമമുള്ള കുതിരവാലി രോഗ പ്രതി രോധത്തിനും അമ്മമാരുടെ മുലപ്പാൽ വർധനയ്ക്കും മലബന്ധം തടയുന്നതിനും ഉത്തമ ഭക്ഷണമായി പണ്ടുകാലങ്ങളിൽ ഉപേഗപ്പെടുത്തിയിരുന്നു. ഹൃദ്രോഗികൾക്കും പ്രമേഹബാധിതർക്കും യോഗ്യമാണിത്.



🌾കൊറേലി (Brown top millet) :

•  Brachiaria ramosa എന്ന ശാസ്ത്ര നാമമുള്ള കൊറേലിയുടെ മറ്റൊരു പേര് ബ്രൗൺ ടോപ്പ് മില്ലറ്റെന്നാണ്. മലബന്ധം തടയുന്നതിനും വിഷാംശം നീക്കം ചെയ്യുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഇവ പ്രയോജനപ്പെടുത്താം. മില്ലറ്റുകളിൽ അപൂർവമായി കാണപ്പെടുന്ന ഇനമാണിത്.


ഉയർന്ന പോഷകഗുണമുള്ളവയാണ് മില്ലറ്റുകൾ. മിക്കതിനും ഔഷധഗുണവുമുണ്ട്. പ്രോട്ടീൻ, ഫൈബർ, ഫാറ്റ്, കാർ ബോഹൈഡ്രേറ്റ്, മാംഗനീസ്, അയേൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങൾ, ആന്റിഓക്സിഡന്റുകൾ മുതലായവയെല്ലാം ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ജീവിതശൈലീരോ ഗങ്ങൾ ചെറുക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും അരി, ഗോതമ്പ് മുതലായ ധാന്യങ്ങളുടെ ഉപഭോഗം കുറച്ച് മില്ലറ്റുകളുടെ ഉപയോഗം വർധിപ്പിക്കണം. 


📧 anildast29@gmail.com

🏜️Image credits: freepik

📩 Leave your comments and follow us



Comments