മൂലകോശത്തിൽനിന്ന് പിറന്നു,കൃത്രിമ മനുഷ്യഭ്രൂണം | Scientists Create Human Embryo with Stem Cells

മൂലകോശത്തിൽനിന്ന് പിറന്നു,കൃത്രിമ മനുഷ്യഭ്രൂണം | Scientists Create Human Embryo with Stem Cells

മൂലകോശത്തിൽനിന്ന് പിറന്നു,കൃത്രിമ മനുഷ്യഭ്രൂണം | Scientists Create Human Embryo with Stem Cells


മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യകൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. മനുഷ്യ വികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് സൃഷ്ടിച്ചത്. യു.എ സിൽ നിന്നുംയു.കെ.യിൽനിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിൽ. പ്രത്യുത്പാദന പ്രക്രിയയിൽ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആവശ്യകതയെ ചോദ്യം ചെയ്യുന്നതാണ് കണ്ടെത്തൽ. ജനിതക വൈകല്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന ഗർഭച്ഛിദ്രത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങൾ തുടങ്ങിയവയെ കുറിച്ച് കൃത്രിമ ഭ്രൂണങ്ങൾ കൂടുതൽ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷ. 14 ദിവസത്തെ വളർച്ചയുള്ള ഈ സിന്തറ്റിക് ഭ്രൂണത്തിൽ സ്പന്ദിക്കുന്ന ഹൃദയമോ തലച്ചോറോ ഒന്നും വികസിച്ചിട്ടില്ല. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിൽ നിർണായകമായ മറുപിള്ള (പ്ലാസന്റ), ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷി ക്കുന്ന സ്തരം (യോക്ക് സാക്ക്) എന്നിവയുടെ നിർമാണ കോശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും മുൻഗാമികളായ പൂർവകോശങ്ങളുടെ സാന്നിധ്യവുമുണ്ട്. കേംബ്രിജ് സർവകലാശാലയുടെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും സഹായത്തോടെ പ്രൊഫ. മഗ്ദലേന സെർണിക്കഗൊയെറ്റ്സാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. അമ്മയുടെ ഗർഭപാത്രത്തിൽ കൃത്രിമഭ്രൂണം നിക്ഷേപിക്കുക എന്നത് നിയമവിരുദ്ധമാണ്.അതുകൊണ്ടുതന്നെ കൃത്രിമ ഭ്രൂണങ്ങളെ ക്ലിനിക്കലായി ഉപയോഗിക്കുന്നതിന് സമീപകാല സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മാത്രമല്ല, ആദ്യഘട്ടവികാസത്തിനപ്പുറം ഭ്രൂണത്തിന് ജീവജാലമായി വളരാനുള്ള കഴിവുണ്ടോ എന്ന കാര്യവും അവ്യക്തമാണ്. മൂലകോശങ്ങളുപയോഗിച്ച് ഒരു സാധാരണ പൂർണ വളർച്ചയെത്തിയ ഭ്രൂണം നിർമിച്ചെടുക്കുകയാണെങ്കിൽ അത് മനുഷ്യവികാസത്തെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

മുമ്പ് ചുണ്ടെലിയുടെ മൂല കോശമുപയോഗിച്ച് കുടൽ, വളർച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള തലച്ചോറ്, മിടിക്കുന്ന ഹൃദയം എന്നിവയുള്ള ഭ്രൂണസമാനമായ ഘടന സെർണിക്കയും സംഘവും വികസിപ്പിച്ചിരുന്നു. ഐ.വി.എഫ്. പോലുള്ള ബീജസങ്കലനമാർഗങ്ങളിലൂടെ മനുഷ്യ ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിൽ നിയമങ്ങളുണ്ട്. എന്നാൽ, മൂലകോശമുപയോഗിച്ച് ഭ്രൂണങ്ങൾ നിർമിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. നിലവിൽ 14 ദിവസം മാത്രമേ ശാസ്ത്രജ്ഞർക്ക് ലാബിൽ നിയമപരമായി ഭ്രൂണം വളർത്താൻ പാടുള്ളൂ.

എന്താണ് മൂലകോശങ്ങൾ ?

മൂലകോശത്തിൽനിന്ന് പിറന്നു,കൃത്രിമ മനുഷ്യഭ്രൂണം | Scientists Create Human Embryo with Stem Cells



മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോടിക്കണക്കിന് കോശങ്ങൾ കൊണ്ടാണല്ലോ? ഇവയെല്ലാം ഒരേ തരമല്ല, പേശീകോശം, അസ്ഥികോശം,രക്തകോശം. ആവരണകോശം, നാഡീകോശം തുടങ്ങി വ്യത്യസ്ത ഇനം കോശങ്ങളുണ്ട്. എന്നാൽ സിക്താണ്ഡം എന്ന ഒറ്റക്കോശത്തിൽ നിന്നാണ് ഈ കോശങ്ങളുടെയെല്ലാം ഉദ്ഭവം. സിക്താണ്ഡത്തിൽനിന്ന് ഉണ്ടാകുന്ന തുടർച്ചയായി വിഭജിക്കുന്ന പ്രത്യേക കോശങ്ങളിൽനിന്നാണ് ഇവയെല്ലാം ഉണ്ടാകു ന്നത്. ഇങ്ങനെ പരിധിയില്ലാതെ വിഭജിക്കാവുന്നതും പലകോശങ്ങളായി മാറാൻ കഴിവുള്ളതുമായ കോശമാണ് വിത്തുകോശം (Stem cell).

ഗർഭസ്ഥശിശു വളരുന്നത് ഇത്തരം കോശങ്ങളുടെ പ്രവർത്തനം കൊണ്ടാണ്. ജനനത്തിനുശേഷവും ശരീരത്തിൽ ഇത്തരം കോശ ങ്ങൾ അവശേഷിക്കുന്നുണ്ട്. വളർച്ചയ്ക്കും ശരീരത്തിലെ കേടു പാടുകൾ പരിഹരിക്കുന്നതിനും അവ സഹായിക്കുന്നു. ഇത്തരം കോശങ്ങൾ വിഭജിച്ചുണ്ടാകുന്ന കോശങ്ങൾക്ക് വിത്തുകോശമായി തുടരാനോ മറ്റൊരു കോശമായി മാറാനോ കഴിവുണ്ട്. ഇവയെ വേർതിരിച്ചെടുക്കാനും വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനും കഴിയും.

ഇവ പ്രധാനമായും രണ്ടുതരമുണ്ട് :

1. ഭ്രൂണത്തിൽ നിന്നുളളവ

(Embryonic stem cells)

2. ശരീരത്തിൽ നിന്നുള്ളവ (Adult stem cells)


• ഭ്രൂണത്തിൽ നിന്നുളളവ

(Embryonic stem cells) :

ഗർഭാശയത്തിൽ ശരീരാകൃതി കൈവരിക്കുന്നതിനു മുമ്പ് കുഞ്ഞിന്റെ അവസ്ഥയാണ് ഭ്രൂണാവസ്ഥ. വളർന്നു വരുന്ന ഭ്രൂണത്തിൻറ ആരംഭഘട്ടമാണ് ബ്ലാസ്റ്റോസിസ്റ്റ് അവസ്ഥ. മനുഷ്യഭ്രൂണം ഈ അവസ്ഥയിലെത്തുന്നത് ബിജസംയോഗത്തിനുശേഷം 4-5 ദിവസങ്ങൾ കൊണ്ടാണ്. 50 മുതൽ 150 വരെ കോശങ്ങൾ മാത്രമുള്ള അവസ്ഥയാണിത്. ഗോളാകൃതിയുള്ള ഇതിന്റെ ഉള്ളിൽ കുഞ്ഞായി വളരാനുള്ള കോശക്കൂട്ടത്തിൽനിന്നാണ് വിത്തു കോശങ്ങളെ ശേഖരിക്കുന്നത്. മനുഷ്യശരീരമായി വളർന്നുവരുമ്പോൾ ഇരുനൂറോളം വ്യത്യസ്ത തരത്തിലുള്ള കോശങ്ങളായി മാറുന്നത് ഇവയാണ്.


• ശരീരത്തിൽ നിന്നുള്ളവ (Adult stem cells) :

ജനനശേഷം ശരീരത്തിലുള്ള വിത്തുകോശങ്ങളാണിവ. കുട്ടികളിലും മുതിർന്നവരിലും ഇത് കാണും. പ്രായം കൂടുന്നതനുസരിച്ച് ഇവയുടെ അളവ് കുറഞ്ഞു വരുമെന്ന് മാത്രം. അസ്ഥിമജ്ജ ഇതിന്റെ പ്രധാന സ്രോതസ്സാണ്. മുറിവുണങ്ങുന്നതിനും പൊട്ടിയ അസ്ഥി കൂടിച്ചേരുന്നതിനുമെല്ലാം സഹായിക്കുന്നത് ശരീരത്തിലെ വിത്തുകോശങ്ങളാണ്.


All these information from newspaper reports on 16-06-2023

Comments