ആഹാരമുണ്ടാക്കാൻ സസ്യങ്ങൾ വിയർക്കുന്നു
"ഇനി നാമെങ്ങനെ ജീവിക്കും''
![]() |
ആഹാരമുണ്ടാക്കാൻ സസ്യങ്ങൾ വിയർക്കുന്നു "ഇനി നാമെങ്ങനെ ജീവിക്കും'' |
അനിയന്ത്രിതമായി കൂടുന്ന ചൂട് സസ്യങ്ങളുടെ പ്രകാശസംശ്ലേഷണത്തെ ബാധിക്കുമെന്ന് തെക്കേ അമേരിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ വനങ്ങളിലെ സസ്യങ്ങളിലെ ഇലകൾക്ക് കടുത്ത ചൂട് കാരണം പ്രകാശസംശ്ലേഷണശേഷി ഇല്ലാതാകുന്നുവെന്നാണ് നെയ്ച്ചർ ജേണലിൽ പ്രസിദ്ധികരിച്ച പഠനം പറയുന്നത്.
കാർബൺഡൈ ഓക്സൈഡും ജലവും സ്വാംശീകരിച്ച് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിത സസ്യങ്ങൾ നടത്തുന്ന പ്രകാശസംശ്ലേഷണമാണ് അവ ടെയും മറ്റുജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം.
![]() |
പ്രകാശസംശ്ലേഷണം |
എന്നാൽ, അന്തരീക്ഷ താപനില 46.7 ഡിഗ്രി എത്തുന്നതോടെ പ്രകാശസംശ്ലേഷണത്തിനുള്ള ശേഷി ഇലകൾക്കു നഷ്ടമാകാൻ തുടങ്ങുന്നുവെന്നാണ് കണ്ടെത്തൽ. അന്തരീക്ഷതാപത്തെക്കാൾ കൂടുതൽ ഇലകൾ ചൂടാകുന്നതിനാലാണിതെന്നും ശാസ്ത്രജ്ഞർ നടത്തിയ പഠനം പറയുന്നു.
ചൂടുകൂടുന്നതോടെ ഇലകൾ വരണ്ട് കഴിഞ്ഞുപോകുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആഗോളതാപനംമൂലം അന്തരീക്ഷതാപനില 3.9 ഡിഗ്രി സെൽഷ്യസ് കൂടി വർധിച്ചാലും ഉഷ്ണമേഖലാ കാടുകൾ പിടിച്ചുനിൽക്കും. അതിലുമേറിയാൽ ഇലകൾ നശിച്ച് മരങ്ങൾതന്നെ ഇല്ലാതാക്കും.
ഭൂമിക്ക് 400 കിലോമീറ്റർ മുകളിലുള്ള അന്താരാഷ്ട്ര ബഹിരാകാരകേന്ദ്രത്തിലെ ഉപഗ്രഹ സെൻസറുകൾ മനസ്സിലാക്കിയ താപനിലയും ഭൂമിയിൽ ഇലകളിൽ നടത്തിയ പലവിധ പരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.
ഭൂമിയുടെ 12 ശതമാനത്തോളം ഉഷ്ണമേഖലാവനങ്ങളാണ്. ലോകത്തെ ജീവിവർഗങ്ങളുടെ പകുതിയിലേറെയും ഇവിടെയാണ്. കാലാവസ്ഥാവ്യതിയാനവും വനനശീകരണവും അവക്കുതാങ്ങാവുന്നതിലും ഉയർന്ന താപനിലയുടെ പടിവാതിലിൽ എത്തിച്ചിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകുന്നു.
എന്തൊക്കെ പേടിക്കണം :
• ആഹാരോത്പാദനം പ്രതിസന്ധിയിലാകുന്നത്. ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കും
• പ്രകാശസംശ്ലേഷണത്തിലൂടെ പുറത്തുവിടുന്ന വാതകമാണ് ഓക്സിജൻ. പ്രകാശസംശ്ലേഷണം പ്രതിസന്ധിയിലാകുന്നത് ഭൂമുഖത്തെ ഓക്സിജൻ ചക്രത്തെ ബാധിക്കും.
📌 നാച്ചുർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :
Tropical forests face ‘massive leaf death’ from global heating, study finds
Comments
Post a Comment