കുമാര്യാസവം | KUMARYASAVA

കുമാര്യാസവം | KUMARYASAVA

കുമാര്യാസവം | KUMARYASAVA
കുമാരി / കറ്റാർവാഴ : Aloe vera,Asphodelaceae


📜 Reference : SHARANGADHARA SAMHITHA - MADHYAMA KHANDAM - 10th CHAPTER - ASAVA ARISHTA VIDHI


📖 SLOKA :
കുമാര്യാസവം | KUMARYASAVA
കുമാര്യാസവം | KUMARYASAVA


🍀 INGREDIENTS & PREPARATION :

1. നല്ലവണ്ണം പാകമായ കറ്റാർവാഴ പോളയുടെ നീര് = 16 ഇടങ്ങഴി ശേഖരിച്ച് അതിൽ

2. ശർക്കര = 1 തുലാം കലക്കി ഒരു കൽഭരണിയിലോ മൺ കുടത്തിലോ ആക്കി

3. തേൻ = 1/2 തുലാം

4. ഇരുമ്പിൻ ഭസ്മം = 1/2 തുലാം

5. ചുക്ക്

6. കുരുമുളക്

7. തിപ്പലി

8. ഗ്രാമ്പു

9. ഏലം

10. ഇലവർങ്ഗം

11. പച്ചില

12. നാഗപ്പൂവ്

13. കൊടുവേലിക്കിഴങ്ങ്

14. കാട്ടുതിപ്പലി വേര്

15. വിഴാലരി

16. അത്തി തിപ്പലി

17. കാട്ട് മുളകിൻ വേർ

18. അടയ്ക്കാമണിയൻ വേർ

19. കൊത്തമ്പാലയരി

20. അടക്കാ

21. കടുരോഹിണി

22. മുത്തങ്ങാ കിഴങ്ങ്

23. കടുക്കാ

24. താന്നിക്കാ

25. നെല്ലിക്ക

26. അരത്ത

27. ദേവതാരം

28. മഞ്ഞൾ

29. മരമഞ്ഞൾ

30. പെരുങ്കുരുമ്പ വേർ

31. അമൃത്

32. നാഗദന്തി വേർ

33. പുഷ്കര മൂലം

34. കുറുന്തോട്ടി വേർ

35. വലിയകുറുന്തോട്ടി വേർ

36. നായ്ക്കുരുണ

37. ഞെരിഞ്ഞിൽ

38. ശതകുപ്പ

39. ഹിംഗു പത്രി (കറിക്കായം)

39. അക്ലാവിൻ തൊലി

40. വെളുത്ത തവിഴാമ വേര്

41. ചുവന്ന തവിഴാമ വേര്

42. പാച്ചോറ്റി തൊലി

43. മാക്കീര ക്കല്ല്

ഇവ 1/2 പലം വീതം എടുത്ത് പൊടിച്ച പൊടിയും 8 പലം താതിരിപൂവും🏵️ ചേർത്ത് അടച്ച് കെട്ടി വയ്ക്കുക. 1 മാസം കഴിഞ്ഞ് അരിച്ച് എടുത്ത് ശരീരബലവും പ്രായവും നോക്കി 1/2 പലമോ 1 പലമോ 2 പലമോ വീതം സേവിക്കുക.


👨‍⚕️ INDICATIONS/BENEFITS:

• ബലം

• നിറം

• ജഠരാഗ്നി വർദ്ധനം

• ശരീരം തടിക്കും

• രുചികരം

• ശുക്ലം വർദ്ധിപ്പിക്കും

• പരിണാമ ശൂല ശമിക്കും

• 8 ഉദര രോഗങ്ങൾ

• വർദ്ധിച്ച ക്ഷയം

• 20 തരം പ്രമേഹം

• ഉദാവർത്തം

• രക്ത സ്രാവം

• മൂത്രകൃച്ഛ്റം

• അപസ്മാരം

• ശുക്ലദോഷം

• അശ്മരി

• കൃമി രോഗം

• രക്തപിത്തം



📧 anildast29@gmail.com

Comments