നാരസിംഹ രസായനം | NARASIMHA RASAYANAM
![]() |
📜 REFERENCE : ASHTANGA HRUDAYAM UTHARA STHANAM 39TH CHAPTER (RASAYANA VIDHI),172-175 SLOKA
📖 SLOKA : (Refer Picture)
![]() |
📖 SLOKA : നാരസിംഹ രസായനം | NARASIMHA RASAYANAM |
🍀 INGREDIENTS & PREPARATION:
1. കരിങ്ങാലിക്കാതൽ
2. കൊടുവേലിക്കിഴങ്ങ്
3. ഇരുപൂളിൻ കാതൽ
4. വേങ്ങക്കാതൽ
5. കന്മദം
6. വിഴാലരി
7. താന്നിക്ക
8. ചേർക്കുരു
ഈ 8 കൂട്ടം മരുന്നുകൾ അരച്ച് ഇരുമ്പ് പാത്രത്തിൽ ഇട്ട് 16 ഇടങ്ങഴി വെള്ളമൊഴിച്ച് ഇരുമ്പിൻ ഖണ്ഡങ്ങളുമിട്ട് അതിൽ കലക്കി 3 ദിവസം വെയിലത്ത് വച്ച് കൂടെ കൂടെ ഇളക്കി ആതപസ്ഫുടം ചെയ്ത് പിന്നീട് മൃദു അഗ്നിയിൽ ഇരുമ്പിൻ കാണ്ഡങ്ങളോട് കൂടിത്തന്നെ അത് നാലിൽ ഒന്നാക്കുന്നവരെ പചിച്ച് വാങ്ങി അരിച്ച് ആ കഷായവും അത്രയും പാലും അതിന്റെ 2 ഇരട്ടി കയ്യോന്നി നീരും 3 ഇരട്ടി ത്രിഫല കഷായവും 4 ഇരട്ടി വെണ്ണ നെയ്യും ഇവയെല്ലാം ഒന്നിച്ച് ചേർത്ത്
• കാരിരുമ്പിൻ പൊടി കല്ക്കമായി ഇരുമ്പുപാത്രത്തിൽ തന്നെ പാകം ചെയ്ത് കാച്ചി അരിച്ചെടുത്ത്
• ശുദ്ധമായ കല്ക്കണ്ടം, പഞ്ചസാര, തേൻ ഇവ ചേർത്തോ ചേർക്കാതെയോ ഈ നെയ്യ് യഥേഷ്ടമായ ഭക്ഷണം, പാനം, വിഹാരം ഇവയോട് കൂടി 1 പലം വീതം ദിവസവും ശീലിക്കുന്ന പുരുഷൻ 1 മാസം ഉപയോഗിക്കുമ്പോൾ
👨⚕️ INDICATIONS/BENEFITS :
• ശ്രീമാനും
• പാപ ഹീനനും
• കാട്ട് പോത്തിനെപ്പോലെ ബലവാനും
• കുതിരയെപ്പോലെ വേഗവും ഉറപ്പുള്ള ശരീരവും
• വണ്ടിനെ പോലെ നീല നിറമുള്ള തലമുടികളോടും
• തേൻ പോലെ സൗരഭ്യമുള്ള മുഖത്തോട് കൂടിയവനും
• വളരെ സ്ത്രീകളോട് സംഗമിക്കുന്നതിൽ സമർത്ഥനും
• വാക് സാമർത്ഥ്യം
• ധാരണാ ശക്തി
• ബുദ്ധി ശക്തി
ഇവയാൽ സമൃദ്ധനും
• വളരെ ജഠരാഗ്നി ബലമുള്ളവനും ആയിത്തീരുകയും
• നാരസിംഹ രസായന സേവി അഗ്നിയിൽ സ്ഫുടം വച്ചെടുത്ത സ്വർണ്ണത്തിന് തുല്യമായ നാരസിംഹ ശരീരത്തെ ധരിക്കുകയും ചെയ്യും
• നാരസിംഹ രസായനം സേവിക്കുന്നവനെ അസുരന്മാർ സുദർശന ചക്രത്താൽ പ്രകാശിക്കുന്നതോട് കൂടിയ നരസിംഹ മൂർത്തിയെ സ്പർശിക്കാത്തത് പോലെ യാതൊരു രോഗങ്ങളും സ്പർശിക്കുകയില്ല.
📧 anildast29@gmail.com
Comments
Post a Comment