വെട്ടുമാറൻ ഗുളിക | VETTUMARAN GULIKA
![]() |
വെട്ടുമാറൻ ഗുളിക | VETTUMARAN GULIKA |
📜 REFERENCE: SAHASRAYOGAM
📖SLOKA:
കാരാർകുഴലീ പൊരികാരം കാനമുളകു നാഭി പാതിലിങ്കം
വാരായോമം ഇവയഞ്ചും പങ്കൊറ്റ ചാറ്റിലുടൻ
നേരായൊരു യാമം മുടങ്കാതരയ്ത്തു ചെറുപയറളവായ് തിരട്ടു
മുണ്ടൈത്തീരച്ചുരവും വസൂരിയും പോക്കും നൽവായു സന്നിയറും
☘️ INGREDIENTS:
1. പൊൻകാരം (Tankana/Borax)
2. കുരുമുളക് (Maricha/Black pepper/Piper nigrum)
3. വത്സനാഭി(Aconitum ferox)
4. ചായില്യം (Hingula/Cinnabar)
5. അയമോദകം (Trachyspermum Roxburghianum)
ഇവ 5 സമം ഇഞ്ചിനീരിൽ 1 യാമം ഇടവിടാതെ അരച്ച്
ചെറുപയറളവിൽ ഗുളിക ഉരുട്ടി നിഴലിൽ ഉണക്കി സൂക്ഷിക്കുക.
👨⚕️ INDICATIONS:
• ഓരോ രോഗാവസ്ഥകളിലും താഴെ പറയുന്ന ദ്രവ്യങ്ങളിൽ ചേർത്ത് ഉപയോഗിക്കുക:
1. ജ്വരത്തിന് - ഇഞ്ചിനീരിൽ
2. വായുക്ഷോഭം - ജീരകകഷായം
3. ഛർദി - കച്ചോല നീര്
4. മൂത്രാഘാതം -പഴന്തേങ്ങാ വെള്ളം
5. ശൂല - അയമോദക കഷായം
6. ഗുൽമം - വെള്ളുള്ളി ചാറ്
• ജ്വരത്തിനും വസൂരിപ്പനിയുടെ ആരംഭത്തിലും, വായുക്ഷോഭത്തിനും, സന്നിക്കും ഇത് നല്ലതാണ്.
📧 anildast29@gmail.com
Comments
Post a Comment