ചന്ദ്രപ്രഭാ വടി | CHANDRAPRABHA VATI

ചന്ദ്രപ്രഭാ വടി | CHANDRAPRABHA VATI


📜 Reference : SHARANGADHARA SAMHITHA - MADHYAMA KHANDAM - 7th CHAPTER(VATAKA VIDHI)/40-49

📖SLOKA: 


☘️ INGREDIENTS:

•കർപ്പൂരം

• വയമ്പ്

• മുത്തങ്ങാക്കിഴങ്ങ്

• പുത്തരിച്ചുണ്ടവേര്

• അമൃത്

• ദേവതാരം

• മഞ്ഞൾ

• അതിവിടയം

• മരമഞ്ഞൾത്തൊലി

• കാട്ടുതിപ്പലിവേര്

• കൊടുവേലിക്കിഴങ്ങ്

• കൊത്തമ്പാലരി

• ത്രിഫലത്തോട്

• കാട്ടുമുളകിൻവേര്

• വിഴാലരിപ്പരിപ്പ്

• അത്തിത്തിപ്പലി

• ചുക്ക്

• കുരുമുളക്

• തിപ്പലി

• സ്വർണ്ണമാക്കീരക്കല്ല്

• തുവർച്ചിലക്കാരം

• ചവർക്കാരം

• ഇന്തുപ്പ്

• തുവർച്ചിലയുപ്പ്

• വിളയുപ്പ് ഇവ മുക്കാൽക്കഴഞ്ചുവീതം.

• ത്രികോല്പക്കൊന്ന

• നാഗദന്തിവേര്

• പച്ചില

• ഇലവർങ്ഗത്തൊലി

• ഏലത്തരി

• കൂവനൂറ് ഇവ മൂന്നു കഴഞ്ചുവീതം.

• ശുദ്ധി ചെയ്ത ലോഹഭസ്‌മം കഴഞ്ച് ആറ്.

• പഞ്ചസാര പലം ഒന്ന്

• കന്മദം പലം രണ്ട്.

• ഗുഗ്ഗുലു പലം രണ്ട്.

ഇവ പൊടിച്ച് ഗുളികയാക്കിവച്ചിരുന്നു സേവി ക്കുക. ചന്ദ്രപ്രഭാ എന്നു പേരോടുകൂടിയ ഈ ഗുളിക താഴെ പറയുന്ന രോഗാവസ്ഥകളിൽ ഉപയോഗിക്കാം.


👨‍⚕️ INDICATIONS:

• ഇരുപതുപ്രകാരമുള്ള പ്രമേഹം

• മൂത്രകൃച്ഛം

• മൂത്രാഘാതം

• അശ്‌മരി

• മലബന്ധം

• മേൽവയറു വീർപ്പ്

• ശൂലം

• ലിംഗരോഗം

• ഗ്രന്ഥി

• അർബ്ബുദം

• അന്ത്രവൃദ്ധി

• അരക്കെട്ടിനുണ്ടാകുന്ന വേദന

• ചുമ

• വായുമുട്ടൽ

• വിചർച്ചികാകുഷ്‌ഠം

• അണ്ഡവൃദ്ധി

• പാണ്ഡുരോഗം

• പിത്തം

• കാമല

• ഹലീമകം

• കുഷ്ഠം

• അർശസ്സ്

• ചൊറി

• പ്ലീഹോദരം

• ഭഗന്ദരം

• ദന്തരോഗം

• നേത്രരോഗം

• സ്ത്രീകൾക്ക് ആർത്തവ കാലത്തുണ്ടാകുന്ന വേദന

• പുരുഷന്മാർക്കുണ്ടാകുന്ന ശുക്ലദോഷം

• അഗ്നി മാന്ദ്യം

• അരുചി

• വാതരോഗം

• പിത്തരോഗം

• കഫരോഗം ഇവ ശമിക്കും

• ഇതു മനുഷ്യർക്ക് ബലത്തെ പ്രദാനം ചെയ്യുന്നതും ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്നതും രസായനവുമാകുന്നു.


Comments