വിറ്റാമിൻ-സി അറിയേണ്ടതെല്ലാം | VITAMIN-C

വിറ്റാമിൻ-സി അറിയേണ്ടതെല്ലാം | VITAMIN-C




• വിറ്റാമിൻ-സി ജലത്തിൽ അലിയുന്നവയാണ്. മാത്രമല്ല ഇവയ്ക്ക് ചൂടിലും ഇങ്ങനെ സംഭവിക്കും. അതുകൊണ്ട് കൂടുതൽ വേവിച്ചാലും വിറ്റാമിൻ നഷ്ടപ്പെടാനിടയാക്കുന്നു. അതുകൊണ്ട് വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണസാധനങ്ങൾ പാകംചെയ്യാതെ സലാഡ് രൂപത്തിൽ കഴിക്കുന്നതാണ് ഉത്തമം.

• അ‌സ്കോർബിക് ആസിഡ് (Ascorbic Acid) എന്നാണ് വിറ്റാമിൻ -സിയുടെ ശാസ്ത്രനാമം. വിറ്റാമിൻ-സി നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുമില്ല ശേഖരിക്കപ്പെടുന്നുമില്ല. ചെറുകുടലിൽ അവയുടെ ആഗിരണം നടക്കുകയും ബാക്കിവരുന്നവ മലത്തിലൂടെയും, മൂത്രത്തിലൂടെയും പുറത്തുപോകുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആഹാരപദാർഥങ്ങളിലൂടെതന്നെ കൃത്യമായ ഇടവേളകളിൽ അവ ശരീരത്തിന് ലഭിക്കുകയും വേണം. മുതിർന്ന പുരുഷന്മാരിൽ ദിനം ♂️90 മില്ലിഗ്രാമും, സ്ത്രീകളിൽ ♀️75 മില്ലിഗ്രാമും ആണ് ശരീരത്തിന് വേണ്ട വിറ്റാമിൻ-സിയുടെ ഏകദേശകണക്ക്. ദിനവും പത്തു മില്ലിഗ്രാമിൽ കുറയുകയാണെങ്കിൽ മെല്ലെമെല്ലെ സ്കർവി രോഗത്തിന്റെലക്ഷണങ്ങൾ കണ്ടുതുടങ്ങും. പക്ഷേ 2000 മില്ലിഗ്രാമിൽ ഒരു കാരണവശാലും കൂടുവാനും പാടില്ല.


🍋സ്രോതസ്സുകൾ:

• പച്ചക്കറികളും പഴവർഗങ്ങളുമാണ്(സിട്രസ് ഫലങ്ങൾ) വിറ്റാമിൻ -സിയുടെ പ്രധാനപ്പെട്ട സ്രോതസ്സുകൾ.

• ഓറഞ്ച്🍊

• ചെറുനാരങ്ങ🍋

• സ്ട്രോബറി🍓

• പേരയ്ക്ക🍐

• പച്ചക്കറികളായ തക്കാളി🍅

• ഉരുളക്കിഴങ്ങ്🥔

• കാപ്സിക്കം🫑

• കോളിഫ്ലവർ🥦

എന്നിവയിലൊക്കെ വിറ്റാമിൻ-സി കൂടുതലായി അടങ്ങിയിരിക്കുന്നു.

ആരോഗ്യമുള്ള ശരീരത്തിന് അത്യാവശ്യ മാണ് വിറ്റാമിൻ-സി. അത് എളുപ്പത്തിൽ കിട്ടുകയും ചെയ്യും. എന്നാൽ, വിറ്റാമിൻ- സി ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും രോഗങ്ങൾവരും


🍋രോഗങ്ങൾ:

• ആരോഗ്യമുള്ള ഒരാളുടെ രക്തത്തിൽ 70 മൈക്രോമോൾ/ലിറ്റർ(70 Micromol/L) ആണ് വേണ്ടത്. അത് 11 മൈക്രോമോളിനു താഴെ വരുമ്പോളാണ് ചില രോഗങ്ങൾക്ക് കാരണമാകുന്നത്. വിറ്റാമിൻ-സിയുടെ കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രധാന രോഗലക്ഷണമാണ് മോണകൾ ചുവക്കുന്നതും, രക്തസ്രാവം ഉണ്ടാകുന്നതും. വിറ്റാമിൻ-സിയുടെ കുറവുമൂലം ധാരാളം ചെറിയ ചെറിയ രോഗങ്ങൾ ഉണ്ടാ 

വാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'സ്കർവി (Scurvy)' എന്ന രോഗം സർവി ബാധിച്ചവരിൽ സന്ധിവേദന, പേശിവേദന, കാലുകളിലെ വേദന എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. കൂടാതെ അനീമിയ, കാഴ്ചമങ്ങൽ എന്നിവയും ഉണ്ടാകാറുണ്ട്.


🍋അമിതമായാൽ വിറ്റാമിൻ-സിയും:

• വിറ്റാമിൻ-സി ശരീരത്തിൽ അധികമായാലും പ്രശ്നമാണ്. ഹൈപ്പർ വൈറ്റമിനോസിസ് - (Hypervitaminosis-C) അവസ്ഥയ്ക്ക് പറയുന്നത്. ഇതുമൂലം നമ്മുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് നിക്ഷേപിക്കപ്പെടുകയും അത് മൂത്രത്തിൽ കല്ലിന് കാരണമാകുകയും ചെയ്യുന്നു.കൂടാതെ ഇതിന്റെ അമിതമായ അളവ് ഇരുമ്പിന്റെ ആഗിരണം കൂടുതലാക്കുകയും അത് ഇരുമ്പ് ടോക്സിസിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല വിറ്റാമിൻ -സിയുടെ അമിതമായ അളവ് പ്രമേഹത്തിനും കാരണമായേക്കാം.


🍋4 പ്രധാന ധർമങ്ങൾ:

1️⃣ ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കുന്നു. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന് അനീമിയ പോലെയുള്ള രോഗങ്ങളെ തടയുന്നു. അതായത് ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം 100 മില്ലിഗ്രാം വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണംകൂടി കഴിച്ചാൽ ഇരുമ്പിന്റെ ആഗിരണം 70 ശതമാനം കൂടുതലായി വർധിക്കും.

2️⃣ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മൂന്നുലക്ഷം ആളുകളിൽ നടത്തിയ ഒരു പഠനം പറയുന്നത് ദിനവും 700 മില്ലിഗ്രാം വിറ്റാമിൻ-സി കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 25ശതമാനം വരെ കുറയുന്നു എന്നതാണ്.

3️⃣ ശ്വേതരക്താണുക്കളുടെ പ്രവർത്തനം ഊർജിതമാക്കി ശരീരത്തിൻറെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. കൂടാതെ ആദ്യത്തെ പ്രതിരോധ പ്രവർത്തനത്തിന് സഹായിക്കുന്ന ത്വക്കുകളുടെ സംരക്ഷണത്തിനും ത്വക്കിലുണ്ടാകുന്ന മുറിവ് എളുപ്പം ഉണങ്ങാനും വൈറ്റമിൻ-സി കാരണമാകുന്നു.

4️⃣ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടാൻ അനുവദിക്കാതെ സന്ധിവേദനയിൽനിന്നും സന്ധിവീക്കത്തിൽനിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

Comments