ബൃഹത്യാദി കഷായം | BRUHATHYADI KASHAYAM

ബൃഹത്യാദി കഷായം | BRUHATHYADI KASHAYAM


📜 REFERENCE: ASHTANGAHRIDAYAM-CHIKITSA STHANAM-11TH CHAPTER (MOOT RAGHATHA CHIKITSITHAM)/35TH SLOKA

📖 SLOKA:

ബൃഹത്യാദിഗണേ സിദ്ധം ദ്വിഗുണീകൃതഗോക്ഷുരേ

തോയം പയോ വാ സർപ്പിർവാ സർവ മൂത്രവികാരജിത്

🍀 INGREDIENTS:

• ബൃഹത്യാദിഗണ/ ചെറുപഞ്ചമൂലത്തിലെ മരുന്നുകൾ : 

1. ബൃഹതി- Solanum anguivi

2. കണ്ടകാരി- Solanum Xanthocarpum

3. പൃശ്നി പർണ്ണി(ഓരില)- Desmodium gangeticum

4. ശാല പർണ്ണി(മൂവില)- Pseudoarthria viscida

5. ഗോക്ഷുരം- Tribulus terrestris

ചെറുപഞ്ചമൂലം എന്ന് പറയപ്പെടുന്ന ബൃഹത്യാദി ഗണത്തിലെ മരുന്നുകളിൽ ഒന്നിൻ്റെ ഇരട്ടി ഉണ്ടായിരിക്കണം ഞെരിഞ്ഞിൽ. അതായത് ബൃഹതീ ദ്വയവും, അംശുമതി ദ്വയവും ഈ രണ്ട് കഴഞ്ചാണെങ്കിൽ ഞെരിഞ്ഞിൽ 4 കഴഞ്ച് എല്ലാം കൂടി 1 പലം. ഇത്രയും കൊണ്ട് കഷായമോ, പാൽകഷായമോ ഉണ്ടാക്കാം. ഈ തോതിൽ വേണ്ട കണക്കിനെടുത്ത് നെയ്യ് കാച്ചുകയും ചെയ്യാം.

👨‍⚕️ INDICATIONS:

ഇങ്ങനെ ഉണ്ടാകുന്ന കഷായ-ക്ഷീര-ഘൃതങ്ങൾ എല്ലാ മൂത്രരോഗങ്ങളെയും ശമിപ്പിക്കും .

Comments