മനുഷ്യൻ മാംസാഹാരികളോ സസ്യാഹാരികളോ

മനുഷ്യൻ മാംസാഹാരികളോ സസ്യാഹാരികളോ

Australopithecus

• മനുഷ്യർ മാംസാഹാരികളാണ്, ഏതുകാലം മുതൽ? അതിന് കൃത്യമായ ഉത്തരമില്ല. എന്നാൽ, മനുഷ്യരുടെ പൂർവികരോട് അടുത്ത ബന്ധമുള്ള ആസ്ട്രേലോപ്പിത്തക്കസ് മാംസാഹാരികളായിരുന്നില്ലെന്നണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ദക്ഷിണാഫ്രിക്കയിൽനിന്ന് കണ്ടെടുത്ത, 3.7 ദശലക്ഷം മുതൽ 3.3 ദശലക്ഷംവർഷം മുൻപുള്ള ആസ്ട്രലോപ്പിത്തക്കസുകളെയണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫോസിലുകളിലെ പല്ലിലെ ഇനാമലിന്റെ രാസഘടനയിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ഇവ പൂർണമായും സസ്യാഹാരികളായിരിക്കാം. അല്ലെങ്കിൽ മിതമായി മാത്രം മാംസം കഴിച്ചിരിക്കാം. ജേണൽ സയൻസിലാണ് ഇതുസംബന്ധിച്ച കണ്ടത്തലുള്ളത്. ചിമ്പാൻസികളെയും ബാബൂണികളെയുംപോലെ ആസ്ട്രലോപിത്തക്കസും മാംസം കഴിച്ചിരിക്കാമെങ്കിലും പഠനത്തിനെടുത്ത ഏഴ് സാംപിളുകളും അതിന് തെളിവുനൽകുന്നില്ലെന്നാണ് കണ്ടെത്തൽ. സസ്യാഹാരികളുടേതിന് സമാനമായ ഘടനയാണ് ഇവയുടെ പല്ലുകൾക്കുമുള്ളത്.

Comments