ക്ഷേത്ര ദർശനത്തിൻ്റെ രസശാസ്ത്രം

ക്ഷേത്ര ദർശനത്തിൻ്റെ രസശാസ്ത്രം


മറ്റു ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് തലച്ചോറിന്റെ വികാസമാണ്. മനുഷ്യൻ്റെ മനസ്സ് ആകുല പ്പെടുമ്പോഴും സംഘർഷത്തിലാകുമ്പോഴും കോപം, അമർഷം, അസൂയ, ദേഷ്യം എന്നീ വികാരങ്ങൾ വരുമ്പോഴും ഉത്സാഹത്തോടെയും ജാഗ്രതയോടെയും ഇരിക്കുമ്പോഴും അടിപിടിയോ അക്രമമോ ഒക്കെ നേരിടുമ്പോഴും വ്യത്യസ്‌ത തരത്തിലുള്ള രാസപദാർത്ഥങ്ങളാണ് തലച്ചോറിൽ രൂപപ്പെടുന്നത്. മനുഷ്യൻ്റെ വികാര വ്യതിയാനങ്ങൾ ശാരീരിക അവസ്ഥയിൽ മാറ്റം ഉണ്ടാക്കുന്നതിന് കാരണം ഇതാണ്.

• തലച്ചോറിലെ വൈദ്യുത തരംഗങ്ങളെ (Brain wave) നാലായി തിരിക്കാം.

(1)അതികഠിനമല്ലാത്ത ശാരീരിക അധ്വാനം, ഓട്ടം ചാട്ടം-കളികൾ എന്നിവയിൽ ഏർപ്പെടുക, യോഗ ചെയ്യുക ഇങ്ങനെയുള്ളപ്പോൾ 'ആൽഫ' തരംഗങ്ങളാണ് തലച്ചോറിൽ ഉണ്ടാവുക. 

(2)വികാര വിക്ഷോഭങ്ങൾ വർധിക്കുമ്പോഴും വെറുതെ ഇരുന്നു ചിന്തിക്കുമ്പോഴും തലച്ചോറിലെ വൈദ്യുത തരംഗം 'ബീറ്റ'യിലേക്ക് മാറുന്നു.

(3)അർദ്ധബോധാവസ്ഥ, ഉറക്കച്ചടവ്, അഗാധമായ ധ്യാനം എന്നീ അവസ്ഥകളിൽ 'തീറ്റ' (Theta Waves) തരംഗങ്ങളാണ് ഉണ്ടാവുക.

(4)സർവ്വ ചുറ്റുപാടുകളെയും മറന്ന്, ശാരീരിക ശക്തി മുഴുവൻ ചെയ്യുന്ന പ്രവർത്തിയിലേക്ക് തിരിക്കുമ്പോൾ മറ്റൊന്നും ഓർമ്മയില്ലാത്ത അവസ്ഥയിൽ, 'ഡെൽറ്റ' തരംഗങ്ങളാണ് ഉണ്ടാവുക. ഡെൽറ്റ തരംഗങ്ങൾ ഉള്ള തലച്ചോറിൽ ഒന്നും ഓർമ്മയിൽ നിൽക്കില്ല. മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് തലച്ചോറിൽ ഈ തരംഗമാണ് ഉണ്ടാവുക. അതുകൊണ്ടാണ് ആ കാലത്ത് നടന്ന സംഭവങ്ങളൊന്നും പിന്നീട് നമുക്ക് ഓർമ്മിച്ചെടുക്കാൻ സാധിക്കാത്തത്.

• മനുഷ്യർക്ക് ഉത്സാഹവും ജാഗ്രതയും പ്രശ് നങ്ങളെ നേരിടാനുള്ള തൻ്റേടവും വിവേചന ബുദ്ധിയും നൽകുന്നത് തലച്ചോറിന്റെ മുൻ ഭാഗത്തുള്ള പ്രീ ഫ്രൗണ്ടൽ കോർട്ടേക്‌സ് (PFC) പുറപ്പെടുവിക്കുന്ന ഡോപ്പമിൻ (Do-pamin) എന്ന രാസവസ്തുവാണ്.

• എല്ലാവരെയും ബഹുമാനിക്കാനും സ്നേഹത്തോടെയും, സഹവർത്തിത്വത്തോടെ പെരുമാറാനും സഹായിക്കുന്നത് ഓക്‌സിടോസിൻ (Oxytosin) എന്ന രാസ വസ്തുവാണ്.

• വിദ്വേഷവും ചതിയും വഞ്ചനയും ഒക്കെ മനസ്സിൽ വരു മ്പോൾ രൂപപ്പെടുന്നത് കോർട്ടിസോൾ, അഡ്രിനാലിൻ മുതലായ കെമിക്കലുകൾ ആണ്.

• പിറ്റ്യൂട്ടറി ഗ്ലാൻഡും ഹൈപ്പോതലാമസും കൂടി ഉത്പാദിപ്പി ക്കുന്ന എൻഡോർഫിൻ എന്ന രാസവസ്‌തുവാണ് വേദനകളെ ശമിപ്പിക്കുന്നതും സഹനശക്തി തരുന്നതും.

• മനസ്സിനെ ശാന്തമാക്കി നിർത്തുന്ന രാസവസ്‌തുവാണ് ഗാബ (GABA).

• ഏതു പ്രവർത്തിയും കൃത്യ മായും ആത്മവിശ്വാസത്തോടെയും ചെയ്തുതീർക്കാനുള്ള പ്രവണത നൽകുന്നത് സെറോടോണിൻ (Serotonin) എന്ന പദാർത്ഥമാണ്. ഇത് 'കോൺഫിഡൻസ് മോളിക്കുൾ' എന്നും അറിയപ്പെടുന്നു.

• ക്ഷേത്രത്തിൽ പോയി ദീർഘനേരം ധ്യാനത്തിൽ മുഴുകുക, പ്രാർത്ഥിക്കുക, വാദ്യമേളങ്ങൾ കേൾക്കുക, കർപ്പുര, ചന്ദനാദി കളുടെ പുക ശ്വസിക്കുക തുടങ്ങിയവ തലച്ചോറിൽ ആൽഫ തരംഗങ്ങൾ സംജാതമാക്കും. ക്ഷേത്രദർശനവും പ്രാർത്ഥനകളും എല്ലാം മനശാസ്ത്രപരമായ ചികിത്സാ രീതി ആണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അമ്പലത്തിലെ മേളങ്ങളും വാദ്യഘോഷങ്ങളും ചെവികളി ലൂടെ ലഭിക്കുന്ന മ്യൂസിക് തെറാപ്പി ആണ്. ശ്രീകോവിലിലെ എണ്ണവിളക്കുകളും, തിളങ്ങുന്ന വിഗ്രഹ വും, ചുറ്റുവിളക്കും കണ്ണിലൂടെ ഉള്ള ലൈറ്റ്തെറാപ്പിയാണ്. ക്ഷേത്രത്തിലെ ചന്ദന കർപ്പൂരാദി സുഗന്ധങ്ങൾ മൂക്കിലൂടെയുള്ള ആരോമ തെറാപ്പിയും, കളഭം ചന്ദനം കുങ്കുമം ഭസ്മ‌ം എന്നിവ ത്വക്കിൽ കൂടിയും പ്രസാദം അരവണ അപ്പം തുടങ്ങിയവ നാക്കിലൂടെയും മനുഷ്യനെ ഉദ്ദീപിപ്പിക്കുന്നു. ഇങ്ങനെ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളെയും പ്രവർത്തനനിരതമാക്കുന്ന പ്രക്രിയ യാണ് ക്ഷേത്രദർശനം. അതുവഴി പഞ്ചേന്ദ്രിയങ്ങളെ ഉജ്ജീവിപ്പിക്കാനും മനസ്സിനെ കേന്ദ്രീകരിക്കാനും കഴിയുന്നു. ഇതൊക്കെ കൊണ്ടാണ് ഹിന്ദുക്കളുടെ ആചാരാനുഷ്ഠാന ആരാധന രീതികളെ പ്രായോഗിക ആത്മീയത എന്നു വിളിക്കുന്നത്.



Comments