കുരങ്ങനല്ല കുരങ്ങ് പനിക്ക് കാരണം ! | MONKEY POX

 കുരങ്ങ് പനി | MONKEY POX



എന്താണ് കുരങ്ങ് പനി ?


മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരങ്ങ് പനിക്ക് കാരണം. ഇത് കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലുള്ള ഒരു ജന്തുജന്യ രോഗമല്ല. ഇത് പ്രധാനമായും ആഫ്രിക്കൻ കാടുകളിൽ കാണുന്ന എലി അണ്ണാൻ വർഗത്തിൽപ്പെട്ട (ആഫ്രിക്കൻ ഡോർമോസ്, റോപ് സ്ക്യുരൽ, ഗാംമ്പിയൻ പോച്ച്ഡ് റാറ്റ്, മങ്കാബേ) ജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. ഓർത്തോപോക്‌സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്. 1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ അസുഖം കണ്ടെത്തുന്നത്,അങ്ങനെയാണ് മങ്കിപോക്‌സ് എന്ന പേര് വന്നത്. 1970 ൽ കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ കുരുങ്ങ് പനി റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മറ്റു മനുഷ്യരിലേക്കും പകരുന്ന വൈറസാണിത്​.


രോഗലക്ഷണങ്ങൾ


• വൈറസ് ശരീരത്തിൽ പ്രവേശിച്ച് 7 മുതൽ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ചിലരിൽ 5 മുതൽ 21 ദിവസത്തിനകമാകും ലക്ഷണങ്ങൾ കാണുക.
• മനുഷ്യനിൽ കുരുങ്ങ് പനിയുടെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. 
• പനി 
• തലവേദന
• പേശി വേദന
• ക്ഷീണം 
• ശരീരത്തിൽ കുരുക്കൾ പൊങ്ങും.
• വസൂരിയിൽ നിന്ന് കുരങ്ങ് പനിയെ വ്യത്യസ്ഥമാക്കുന്നത് ലസികാഗ്രന്ഥിയുടെ വീക്കമാണ്.
• ശരീരം മുഴുവൻ ചിക്കൻ പോക്സ് പോലെ കുമിളകൾ പൊങ്ങുകയും ചെയ്യും , അത്തരം കുമികളകൾ പ്രധാനമായും മുഖത്തും കൈകളിലും കാലുകളിലുമാണ് കാണുകയും ചെയ്യുന്നത്.

അസുഖം പകരുന്ന വഴികൾ


വൈറസ് ബാധിച്ച മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകൾ എന്നിവയിലൂടെ

പ്രതിരോധവും ചികിത്സയും


• അസുഖ ബാധിതനെ സ്പർശിക്കാതിരിക്കുക, സ്പർശിക്കുകയാണെങ്കിൽ തന്നെ പിപിഇ കിറ്റ് ധരിച്ച് മാത്രം പരിചരിക്കുക
• ഐസൊലേഷൻ
• വ്യക്തി ശുചിത്വം
• മൃഗങ്ങളെ തൊട്ടതിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച് കഴുകുക.
• മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക
• അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക.
• നിലവിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വസൂരി, ആന്റി വൈറൽ, വിഐജി എന്നീ വാക്‌സിനുകളാണ് നൽകുന്നത്.


Comments