കർക്കിടകത്തിൽ അറിഞ്ഞിരിക്കേണ്ട ഔഷധങ്ങൾ

 കർക്കിടകത്തിൽ അറിഞ്ഞിരിക്കേണ്ട ഔഷധങ്ങൾ



ശാരീരികസ്വാസ്ഥ്യങ്ങൾക്ക് സാധ്യതയേറിയ കാലമാണ് മഴക്കാലം. പനി, വയറിളക്കം, മഞ്ഞപ്പിത്തം, ചുമ, ശ്വാസംമുട്ടൽ, വാതസംബന്ധമായ വേദനകൾ, കൈകാൽമരവിപ്പ്, തരിപ്പ്, ത്വഗ്രോഗങ്ങൾ എന്നിങ്ങനെ
പലതും വരാം. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലവുമാണിത്. ഔഷധങ്ങൾ വൈദ്യനിർദേശാനുസൃതം ശീലിക്കുന്നത് രോഗബാധ ഇല്ലാതാക്കും.



രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഔഷധങ്ങൾ:


• ഇന്ദുകാന്തം കഷായം
• ദശമൂലാരിഷ്ടം
• ച്യവനപ്രാശം
• ബലാരിഷ്ടം


വിശപ്പും ദഹനശക്തിയും വർധിപ്പിക്കാൻ:


• അഷ്ടചൂർണം കാച്ചിയമോരിൽ ചേർത്ത് കഴിക്കാം.

വയറിളക്കാൻ:

• കല്യാണഗുളം
• അവിപത്തിചൂർണം.

കൊതുക്, മറ്റു പ്രാണികൾ എന്നിവ
യെ അകറ്റാനും വായു ശുദ്ധീകരിക്കാനും: 

• അപരാജിത ധൂപം പുകയ്ക്കാം. (ഗുഗുലു, നാമ്പുകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം,
വേപ്പ്, എരിക്ക്, അകിൽ, ദേവതാരു എന്നിവ പൊടിച്ച് എടു
ക്കുന്നതാണ് അപരാജിത ധൂപപൂർണം.)

പനിക്ക്:
• അമൃതാരിഷ്ടം
• സുദർശനാസവം
• വെട്ടുമാറൻ ഗുളിക
• ശീതജ്വരാരി ക്വാഥം. രോഗാവസ്ഥയ്ക്കനുസരിച്ച് അനേകം ഔഷധങ്ങൾ ജ്വര ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. ആഹാരം ലഘുവായിരിക്കണം -കഞ്ഞി, ചെറുപയർ, മുതിര തുടങ്ങിയവ.

പനിയോടനുബന്ധിച്ചുള്ള തൊണ്ടവേദനയ്ക്ക്: 
• വ്യോഷാദി വടകം
• താലീസപത്രാദി ചൂർണം
• രാസ്നാദിചൂർണം നെറുകയിൽ തിരുമ്മുന്നത് നീർ
വീഴ ഇല്ലാതാക്കും.

Comments