പനികൂർക്കയുടെ അത്ഭുത ഔഷധ പ്രയോഗങ്ങൾ | Healthy Benifits of Indian mint plant

പനിയകറ്റാൻ പനിക്കൂർക്ക


സുഗന്ധം വഴിയുന്ന ഇലയും തണ്ടും പൂവുമാണ് പനിക്കൂർക്കയുടേത്. കരൾ രോഗങ്ങൾ, ഗ്രഹണി, ജ്വരം, വൃക്കയിലെ കല്ലുകൾ, വാതരോഗങ്ങൾ, ആസ്ത്മ, വിരശല്യം, തൊണ്ടവേദന, അപസ്മാരം, ദഹനപ്രശ്നങ്ങൾ, കാഴ്ചപ്രശ്നങ്ങൾ, ഗർഭാശയ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ പനിക്കൂർക്ക കൂടുതലായി ഉപയോഗിക്കുന്നു. പർപ്പിൾ നിറമാണ് പനിക്കൂർക്കപ്പൂക്കൾക്ക്. സ്ത്രീയുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന അണുബാധയ്ക്ക് ഏറെ ഫലപ്രദമാണീ പൂക്കൾ, പനിക്കൂർക്കയുടെ വേരുകൾ മുറിവുണക്കാൻ ഉപയോഗിക്കുന്നു.

അജഗന്ധപർണ, കർപ്പൂര വള്ളി, കഞ്ഞിക്കൂർക്ക എന്നീ പേരുകളിലും പനിക്കൂർക്ക അറിയപ്പെടുന്നുണ്ട്.


ഔഷധ പ്രയോഗങ്ങൾ 🌿


• 🤧200 മില്ലീലിറ്റർ വെള്ളത്തിൽ 50 ഗ്രാം പനിക്കൂർക്കയിലകൾ ചേർത്ത് തിളപ്പിച്ചു വയ്ക്കുക. ഈ വെള്ളം 2 സ്പൂൺ വീതം ഇടയ്ക്കിടെ കുടിക്കുന്നത് ജലദോഷത്തിന് ആശ്വാസം പകരും.


• 👶🏻പ്രസവശേഷം പനിക്കൂർക്കയുടെ ഇലകളും ഇളംതണ്ടുകളും ചതച്ചെടുത്ത നീര് 20 മില്ലീലിറ്റർ വീതം 2 നേരം കഴിക്കുന്നത് മുലപ്പാൽവർധിപ്പിക്കും.


• 🍪പനിക്കൂർക്കയില അരച്ച് ഉഴുന്നുമാവ് ചേർത്ത് വട ഉണ്ടാക്കിക്കഴിക്കുന്നത് ഗ്രഹണിരോഗിക്ക് പഥ്യമാണ്.


• 🗣️പനിക്കൂർക്ക ഇലകൾ വാട്ടി പിഴിഞ്ഞ നീര് 20 മില്ലീലിറ്റർ വീതം 3 നേരം കഴിക്കുന്നത് ചുമയും, നീർവീഴ്ചയും അകറ്റും


• 👄ചുണ്ടും വായുടെ അരികും പൊട്ടുന്നതിന് പനിക്കൂർക്കയിലയുടെ നീര് പുരട്ടാം.


• 🗣️തൊണ്ടവേദനയ്ക്ക് 20 മില്ലീ ലിറ്റർ പനിക്കൂർക്കയില നീര് കൽക്കണ്ടം ചേർത്ത് 2 തവണ കഴിക്കാം.


• 🦠30 മില്ലീലിറ്റർ പനിക്കൂർക്കയിലനീര് പഞ്ചസാര ചേർത്ത് കഴിക്കുന്നത് വിരശല്യം കുറയ്ക്കും. ആഴ്ചയിൽ മൂന്നു തവണ കഴിക്കണം.


• 😮‍💨പനിക്കൂർക്കയില നീര് 20 മില്ലി ലിറ്റർ സമം തേനും ചേർത്ത് പലവട്ടം നൽകുന്നത് കുട്ടികളിലെ ചുമയകറ്റും.


• 🤧മൂക്കടപ്പ് അകറ്റാൻ പനിക്കൂർക്കയിലയും മഞ്ഞളും ചേർത്ത് ആവിയേൽക്കാം.


• 🥛പനിക്കൂർക്കയിലയും തണ്ടും ചതച്ചിട്ട് മോര് കാച്ചിക്കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ തടയാൻ ഫലപ്രദമാണ്.


Scientific Name : plectranthus amboinicusm

Family : Lamiaceae


Comments