ഇങ്ങിനെ പോയാൽ ഈ ഭൂമിയിൽ ജീവിക്കാനാവില്ല ; ജനസംഖ്യ ഭീഷണി 2030

 ലോകജനസംഖ്യ



ലോകജനസംഖ്യ എത്രയെന്ന് കൃത്യമായി പറയാൻ കഴിയില്ല. എന്നാൽ, 2022 ജനുവരി ഒന്നിന് 786 കോടി 88 ലക്ഷമായിരുന്നെന്നാണ് അനുമാനിക്കുന്നത്. ഓരോ സെക്കൻഡിലും 4.3 ജനനവും 2 മരണവും സംഭവിക്കുന്നു എന്നുമാണ് അനുമാനം. 



ഏതാണ്ട് 800 കോടിയുടെ അടുത്തെത്തിയിട്ടുണ്ടാകുമിപ്പോൾ ലോകജനസംഖ്യ. നാം ചൈനയുമായി ജനസംഖ്യയുടെ കാര്യത്തിൽ ഓട്ട പന്തയത്തിലാണ്. 2000-ത്തിൽ ചൈനയിൽ ജനസംഖ്യ 127 കോടിയും ഇന്ത്യയിൽ 105 കോടിയുമായിരുന്നു. 2015-ൽ ചൈനയിൽ 137 കോടിയായപ്പോൾ ഇന്ത്യയിൽ 131 കോടിയായി. 2030-ൽ ചൈനയിൽ 141 കോടിയാകുമ്പോൾ ഇന്ത്യയിൽ 152 കോടിയാകുമെന്നാണ് അനുമാനം. അതുകൊണ്ടുതന്നെ ജനസംഖ്യ കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.


Comments