സ്ട്രെസ് നിയന്ത്രിക്കാൻ 10 വഴികൾ | 10 Ways to Avoid Stress

 സ്ട്രെസ് നിയന്ത്രിക്കാൻ 10 വഴികൾ


Follow Us : @ sasyam_official



① വ്യായാമം, യോഗ, ഹോബികൾ എന്നിവ മുടങ്ങാതെ ചെയ്യുന്നത് മനസ്സിൽ പോസിറ്റിവ് ചിന്ത വളർത്തും.


② മനസ്സിൽ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളിൽ, സ്വസ്ഥമായി ഇരുന്ന് കണ്ണുകൾ അടച്ചു വിശ്രമിക്കാൻ ശ്രമിക്കുക. തിരക്കിട്ട ജോലികൾക്ക് ഇടയിൽ നിർബന്ധമായും ഇടവേളകൾ എടുക്കുക. 


③ മനസ്സിനിഷ്ടമുള്ള ഓർമകൾ വ്യക്തികൾ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് മാത്രം ഓർമിക്കാൻ ശ്രമിക്കുക.


④ അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകൾ. ജോലികൾ സംഭാഷണങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവയിൽനിന്ന് കഴിവതും ഒഴിഞ്ഞുനിൽക്കുക. ഉദാ: ടി.വിയിൽ ഇഷ്ടമില്ലാത്തവ എന്തെങ്കിലും വന്നാൽ മാറ്റുക അല്ലെങ്കിൽ ഓഫ് ചെയ്യുക.


⑤ ആരെങ്കിലും സംഭാഷണത്തിൽ ശല്യപ്പെടുത്തുന്നു എങ്കിൽ വേണ്ട ബഹുമാനത്തിൽതന്നെ യോജിക്കാൻ പറ്റുന്നില്ല എന്നു തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കിൽ സംഭാഷണം നിർത്തുക


⑥ നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാൽ നാം സ്വയം മോശമാകാതെ നാംതന്നെ നന്നായി പെരുമാറി കാണിച്ചുകൊടുക്കുക.


⑦ സൗഹൃദങ്ങൾ കഴിവതും മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കിൽ ക്ഷമ ചോദിക്കാൻ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്ത്വമാണ് അവിടെ വെളിവാക്കുന്നത്


⑧ ഒരു കാര്യത്തിലും നൂറു ശതമാനം പൂർണത വേണമെന്ന നിർബന്ധം

പിടിക്കാതിരിക്കുക.


⑨ മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ (മരണം, അപകടം , രോഗങ്ങൾ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാൻ പറ്റാത്തതാണെന്ന് അംഗീകരിക്കുക.


①⓪ വാരാന്ത്യങ്ങളിൽ കുടുംബയോഗങ്ങൾ, ഔട്ട് ഡോർ ആക്ടിവിറ്റികൾ, സൗഹൃ കൂട്ടായ്മകൾ നിർബന്ധമാക്കുക. യാത്രകൾ വിനോദപരിപാടികൾ എന്നിവയിലും പങ്കുചേരുക.

Comments

  1. Thanks for sharing valuable information 😊

    ReplyDelete

Post a Comment