ആരോഗ്യകരമായ ഭക്ഷണ രീതി തിരഞ്ഞെടുക്കാം | Healthy Diet Plan

ആരോഗ്യകരമായ ഭക്ഷണ രീതി തിരഞ്ഞെടുക്കാം



• വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക. വെറുതെയിരിക്കുമ്പോൾ, ടി.വി. കാണുമ്പോൾ ജങ്ക് ഫുഡ് കൊറിക്കുന്നത് ഒഴിവാക്കുക.

• കൃത്യമായ ഇടവേളകളിൽ ആരോഗ്യമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.



• അന്നജമടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സാധ്യതയുള്ളതിനാൽ അരി,ഗോതമ്പുകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ എന്നിവ മിതമായി കഴിക്കുക. ഒഴിവാക്കേണ്ട കാര്യമില്ല.


• പഞ്ചസാരയുടെ ഉപയോഗം രണ്ട് ടീസ്പൂൺ അല്ലെങ്കിൽ 10 ഗ്രാം ദിവസേന ആകാം ,എന്നാൽ മധുരപലഹാരങ്ങൾ, മധുരപാനീയങ്ങൾ മുതലായവ കലോറിമൂല്യം കൂടിയവയും പൊണ്ണത്തടിക്ക് കാരണമാകുന്നവയുമാണ്.


• നോൺ വെജിറ്റേറിയൻ ഭക്ഷണപദാർഥങ്ങൾ മിതത്തോടെ കഴിക്കുക. 75 ഗ്രാം മീൻ/മാംസം/ഒരു മുട്ട എന്നിവയാണ് ഒരു നേരത്തെ ആഹാരത്തിന് ഉൾപ്പെടുത്താവുന്ന അളവ്. അളവുകൂടുമ്പോൾ പ്രോട്ടീൻ കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടും.


• പ്രകൃതിദത്തവും വീട്ടിലുണ്ടാക്കുന്നതുമായ ആഹാരംകൂടുതൽ ആരോഗ്യകരവും ഗുണകരവുമായതിനാൽ അത് ശീലമാക്കുക.

Follow Us - sasyam_official



• ബേക്കറി പലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ കലോറി കൂടിയവയാണ്. ഇവ കുറഞ്ഞ അളവിൽ കഴിച്ചാൽ പോലും പൊണ്ണത്തടിയുണ്ടാക്കും.


• ഇടനേരങ്ങളിൽ ആരോഗ്യ പരവും കലോറിമൂല്യം കുറവായതുമായ ലഘുഭക്ഷണങ്ങൾ (പഴവർഗങ്ങൾ,പച്ചക്കറി സലാഡ്, കുറഞ്ഞ അളവിൽ അണ്ടിപ്പരിപ്പ്, പച്ചക്കറി സൂപ്പ്, ജ്യൂസ്, കരിക്കിൻ വെള്ളം) കഴിക്കാം.


• അത്താഴം ലഘുവാക്കാം ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പായി കഴിക്കുന്നതും 7-8 മണിക്കൂർ ഉറങ്ങുന്നതും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.


• വ്യായാമക്കുറവും അലസതയും മാനസിക പിരിമുറുക്കവും അമിതവണ്ണമുണ്ടാക്കാം. ദിവസവും കുറഞ്ഞത് 15 -20 മിനിറ്റ് വരെ അവരവരുടെ ശരീരപ്രകൃതിയും ഇഷ്ടത്തിനുമനുസ്യതമായ വ്യായാമങ്ങളിലേർപ്പെടാം.


• ആഹാരം കുത്തി നിറച്ച് കഴിക്കരുത്. ആഹാരം ആസ്വദിച്ച് മിതമായി കഴിക്കുക.

Comments