റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം | Make Rose Water at Home

റോസ് വാട്ടർ ഉണ്ടാക്കേണ്ട രീതിയും അവയുടെ ഗുണങ്ങളും




• നാടൻ റോസാപ്പൂക്കളാണ് റോസ് വാട്ടർ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്, 4 റോസാപ്പൂക്കളുടെ ഇതളുകൾ അടർത്തി കഴുകിയെടുക്കുക.


• ഒരു വലിയ പാത്രമെടുത്ത് നടുവിൽ ഒരു ഗ്ലാസ് ബൗൾ വയ്ക്കുക. ഈ ബൗളിനു ചുറ്റും പാത്രത്തിൽ പൂവിതളുകൾ ഇട്ടശേഷം പതുക്കെ വെള്ളമൊഴിക്കുക. ഗ്ലാസ് ബൗളിൽ വെള്ള മൊഴിക്കരുത്.


• വെള്ളം തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി പാത്രത്തിന്റെ മൂടി കൊണ്ട് മൂടുക. നന്നായി ആവിവന്നശേഷം ഈ മൂടിയിലേക്ക് ഐസ് ക്യൂബ്സ് ഇടണം.

• പൂവിതളുകൾ ഇട്ട വെള്ളം തിളയ്ക്കുമ്പോഴുണ്ടാകുന്ന ആവി, പാത്രത്തിന്റെ മൂടിയിൽ തട്ടി ഗ്ലാസ് ബൗളിൽ വന്നു വീഴും

• ഇനി തീ അണച്ച് അര മണിക്കൂർ കഴിഞ്ഞ് മൂടി മാറ്റാം. ചൂടാറിയശേഷം ഗ്ലാസ് ബൗളിലെ റോസ് വാട്ടൻ കുപ്പിയിലേക്ക് ഒഴിക്കാം. ഫ്രിഡ്ജിൽ വച്ചുപയോഗിക്കാം.


ഗുണങ്ങൾ അറിയാം


• പനിനീര് മികച്ച ടോണറാണ്. എന്നും രാത്രി പനി നീര് പഞ്ഞിയിൽ മുക്കി മുഖത്തു പുരട്ടാം. പനിനീരിന്റെ സുഗന്ധം മനസ്സ് ശാന്തമാക്കും.


• പനീനീരിനൊപ്പം വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്തു പുരട്ടി യാൽ ചർമം മൃദുവാകും.


• പനിനീരിനൊപ്പം ഓറഞ്ച് ജ്യൂസ് ചേർത്തു പുരട്ടുന്നത് മുഖത്തെ പാടുകളകറ്റാനും തിളക്കം ലഭിക്കാനും നല്ലതാണ്.

Comments