ചെന്നിക്കുത്ത് മാറാൻ 10 ഔഷധ പ്രയോഗങ്ങൾ | 10 Remedies for Migraine



ചെന്നിക്കുത്ത് അഥവാ മൈഗ്രയ്നെ സൂര്യാവർത്തം എന്നാണ് ആയുർവേദം വിശേഷിപ്പിക്കുന്നത്. തലവേദനയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. നെറ്റിയുടെ ഒരുവശത്തായി കഠിനമായ വേദന അനുഭവപ്പെടുന്നു. മണിക്കൂറുകളോളം ഈ തലവേദന നീണ്ടുനിൽക്കും. വാതപിത്ത ദോഷങ്ങളുടെ ആധിക്യം കാരണം ഉണ്ടാകുന്നതാണിത്. തലവേദന സൂര്യോദയത്തിന് ശേഷം ആരംഭിച്ച് വർധിക്കുകയും മധ്യാഹ്നമാകുമ്പോൾ കൂടുതലാവുകയും ഉച്ചയ്ക്കുശേഷം ശമിക്കുകയും ചെയ്യുന്നു.



 10 വിധം ഔഷധപ്രയോഗങ്ങൾ :


• ക്ഷീരബല തൈലം കൊണ്ട് തളം വെക്കുക.


• ധന്വന്തരം ഗുളിക ഒന്നുവീതം ജീരകവെള്ളം ഒരൗൺസ് എടുത്ത് അതിൽ അരച്ചു സേവിക്കുക.


• ഒരൗൺസ് ചുക്കുവെള്ളത്തിൽ ഒരു കസ്തൂരാദി ഗുളികയും അരടീസ് പൂൺ ജീരകപ്പൊടി വറുത്തുപൊടിച്ചതും ചേർത്തു സേവിക്കുക.


• രാസ്നാദി ചൂർണം നാരങ്ങാനീരിൽ കുഴച്ചു ചൂടാക്കി തണുത്ത ശേഷം പുറമെ പുരട്ടുക.


• ചന്ദനം പനിനീരിൽ അരച്ചു പുരട്ടുക.


• ചന്ദനം, കടുക്കാത്തോട് ഇവ പച്ചവെള്ളത്തിൽ അരച്ചുപുരട്ടുക.



• തുമ്പയില പനിനീരിൽ അരച്ചുപുരട്ടുക.


• നെല്ലിക്കാത്തോട് പാലിൽ അരച്ചുപുരട്ടുക.


• ചെന്നിനായകം ആവണക്കെണ്ണയിലോ ക്ഷീരബല എണ്ണയിലോ അരച്ചുപുരട്ടുക.


• കയ്യോന്നിയില, തുമ്പയില ഇവ നെല്ലിക്ക കഷായത്തിൽ അരച്ചു ലേപനം ചെയ്യുക.


⚠️ All these medications are intended for education purpose only.



Comments