മഹാഭാരതത്തിലെ 18 പർവങ്ങൾ എന്താണ് ? | 18 Parvas of Mahabharata

പതിനെട്ട് പർവങ്ങളും ഹരിവംശവുമുൾക്കൊള്ളുന്നതാണ് മഹാഭാരതം. പർവങ്ങളുടെ ഉപവിഭാഗങ്ങളും പർവങ്ങൾ എന്നുതന്നെ അറിയപ്പെടുന്നു.

വ്യാസനും ഗണപതിയും മഹാഭാരതം രമിക്കുന്നതിന്റെ ചിത്രീകരണം




1. ആദിപർവം - പാണ്ഡവ കൗരവ ജനനവും രാജ്യഭരണവും


2. സഭാപർവം - കൗരവരുടെ കള്ളച്ചൂതും പാണ്ഡവരുടെ വനയാത്രയും.


3. വനപർവം - പാണ്ഡവരുടെ 12 വർഷത്തെ വനവാസം


4. വിരാടപർവ്വം - വനവാസത്തിനുശേഷമുള്ള അജ്ഞാതവാസം


5. ഉദ്യോഗപർവം - രാജ്യം കിട്ടാനായി പാണ്ഡവരുടെ യുദ്ധശ്രമം


6. ഭീഷ്മപർവ്വം - യുദ്ധത്തിൽ കൗരവസൈന്യാധിപനായ ഭീഷ്മരുടെ പതനം.


7. ദ്രോണപർവം (ഇതാണ് ഏറ്റവും ചെറുത്) - ദ്രോണർ സേനാധിപതിയാവുന്നതും അഭിമന്യുവിന്റെ വധവും


8. കർണപർവം – കർണൻ സേനാധിപതിയാവുന്നതും അർജുനനാൽ വധിക്കപ്പെടുന്നതും.


9. ശല്യപർവം - ശല്യർ സേനാനായകനാവുന്നതും വധിക്കപ്പെടുന്നതും അശ്വത്ഥാമാവ് സേനാധിപതിയാവുന്നതും.


10. സൗപ്തികപർവം - അശ്വത്ഥാമാവിന് കൃഷ്ണശാപമേൽക്കുന്നത്.


11. സ്ത്രീപർവം - ഗാന്ധാരീ വിലാപവും ശാപവും.


12. ശാന്തിപർവം (ഇതാണ് ഏറ്റവും വലുത്) - ഭീഷ്മരുടെ രാജധർമം, മനുഷ്യധർമം എന്നിവയുടെ ആഖ്യാനം.


13. അനുശാസനപർവം - ഭീഷ്മരുടെ സ്വർഗാരോഹണം


14. അശ്വമേധികപർവ്വം - പാണ്ഡവരു ടെ അശ്വമേധയാഗം.


15. ആശ്രമവാസികപർവം - ധൃത രാഷ്ട്രർ, ഗാന്ധാരി എന്നിവരുടെ വനവാസവും മരണവും.


16. മൗസലപർവം - കുരുക്ഷേത്രയുദ്ധത്തിന്റെ 36-ാം വർഷത്തിൽ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരുടെ ദേഹത്യാഗം


17. മഹാപ്രസ്ഥാനികപർവം - പരീക്ഷിത്തിനെ ചക്രവർത്തിയാക്കി പാണ്ഡവരും പാഞ്ചാലിയും തിരിച്ചുവരാത്ത വനയാത്ര നടത്തുന്നു.


18. സ്വർഗാരോഹണപർവ്വം - സ്വർഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെവച്ച് സഹോദരന്മാരെയും മറ്റുള്ളവരെയും കാണുന്നു.


അനുബന്ധമായുള്ള ഹരിവംശത്തിൽ ശ്രീകൃഷ്ണന്റെ വംശവും ചരിത്രവും സ്വർഗാരോഹണവും ആണ് പറയുന്നത്.

Comments