ഈ ലോകവും മനുഷ്യനും ഒന്നാണോ? | Relationship between Human and World

 ആത്രേയ മഹർഷിയോട് അഗ്നിവേശൻ ലോകവും പുരുഷനും തമ്മിലുള്ള ബന്ധത്തെ പറ്റി ചോദ്യം ചോദിക്കുന്നതാണ് ഈ പ്രസക്തമായ ഭാഗം. 



ചരകസംഹിത എന്ന ഗ്രന്ഥത്തിലെ ശാരീരസ്ഥാനം എന്ന ഭാഗത്തിലെ അഞ്ചാം അധ്യായമായ പുരുഷ വിചയം ശാരീരം എന്നതിലെ 4 മുതൽ 7 ശ്ലോകം വരെയുള്ളതിലെയാണ് ഈ ഭാഗം പറഞ്ഞിരിക്കുന്നത്


• ആ പുരുഷന്റെ മൂർത്തിമൽ ഭാവം ഭൂമിയാകുന്നു.

• ക്ലേദം ജലമാകുന്നു.

• ശരീരത്തിന്റെ ചൂട് അഗ്നിയാകുന്നു.

• പ്രാണൻ വായുവാകുന്നു.

• സുഷിരങ്ങൾ ആകാശമാകുന്നു.

• അന്തരാത്മാവ് ബ്രഹ്മമാകുന്നു. ഇപ്രകാരം പുരുഷൻ ഷഡ്ധാതു സമൂഹമാകുന്നു.

• എപ്രകാരം ലോകത്തിൽ ബ്രഹ്മത്തിന്റെ ഐശ്വര്യം കാണപ്പെടുന്നുവോ അപ്രകാരം തന്നെ പുരുഷനിൽ അന്തരാത്മാവിന്റെ ഐശ്വര്യം കാണപ്പെടുന്നു.

• ലോകത്തിൽ ബ്രഹ്മത്തിന്റെ വിഭൂതി പ്രജാപതിയാകുന്നു. പുരുഷനിൽ അന്തരാത്മാവിന്റെ വിഭൂതി മനസ്സാകുന്നു.

• ഏതൊന്ന് ലോകത്തിൽ ഇന്ദ്രനാണോ അത് പുരുഷനിൽ അഹങ്കാരമാകുന്നു.

• ലോകത്തിൽ ആദിത്യനായിരിക്കുന്നത് പുരുഷനിൽ ആദാനമാകുന്നു.

• ലോകത്തിൽ രുദ്രനായിരിക്കുന്നത് പുരുഷനിൽ രോഷമാകുന്നു.

• ലോകത്തിൽ സോമനായിരിക്കുന്നത് പുരുഷനിൽ പ്രസാദമാകുന്നു.

• ലോകത്തിൽ വസുക്കളായിരിക്കുന്നത് പുരുഷനിൽ സുഖമാകുന്നു.

• ലോകത്തിൽ അശ്വിനീകുമാരൻമാരായിരിക്കുന്നത് പുരുഷനിൽ കാന്തിയാകുന്നു.

• ലോകത്തിൽ ഗണം പുരുഷനിൽ ഉത്സാഹം

• ലോകത്തിൽ വിശ്വദേവന്മാർ പുരുഷനിൽ എല്ലാ ഇന്ദ്രിയങ്ങളും ഇന്ദ്രിയാർത്ഥങ്ങളും ആകുന്നു.

• ലോകത്തിൽ തമസ്സ് പുരുഷനിൽ മോഹം

• ലോകത്തിൽ ജ്യോതിസ്സ് പുരുഷനിൽ ജ്ഞാനം

 •ലോകത്തിൽ സൃഷ്ടിയുടെ പ്രാരംഭം എപ്രകാരമാണോ അപ്രകാരമാണ് പുരുഷനിൽ ഗർഭാധാനം

• ലോകത്തിൽ കൃതയുഗം എപ്രകാരമാണോ അപ്രകാരമാണ് പുരുഷനിൽ ബാല്യം.

• ലോകത്തിൽ ത്രേതായുഗം പുരുഷനിൽ യൗവ്വനം.

•ലോകത്തിൽ ദ്വാപരയുഗം പോലെയാണ് പുരുഷനിൽ വാർദ്ധക്യം.

• ലോകത്തിൽ കലിയുഗം എപ്രകാരമാണോ അപ്രകാരമാണ് പുരുഷനിൽ രോഗം

• ലോകത്തിൽ യുഗാന്തം എപ്രകാരമാണോ അപ്രകാരമാണ് പുരുഷനിൽ മരണം. 


ലോകത്തിന്റേയും പുരുഷന്റേയും ഇവിടെ പറയാത്ത അവയവവിശേഷങ്ങളെ ഇവിടെ പറഞ്ഞതു പ്രകാരം ഊഹിച്ചറിയേണ്ടതാണ്.


ആത്രയ ഭഗവാൻ പറഞ്ഞു - അല്ലയോ അഗ്നിവേശ! ലോകവും പുരുഷനും തുല്യമാണെന്ന് പറഞ്ഞതിന്റെ ഉപയോഗം എന്താണെന്ന് പറഞ്ഞുതരാം. സർവ്വലോകവും എന്നിലും ഞാൻ സർവ്വലോകത്തിലും ആണെന്ന് കാണുന്നവന് യഥാർത്ഥ ജ്ഞാനം ഉണ്ടാകുന്നു. സർവ്വലോകത്തേയും തന്നിൽ കാണുന്നവൻ സുഖദുഃഖങ്ങളുടെ കർത്താവ് ആത്മാവ് തന്നെയാണ് മറ്റൊന്നുമല്ല എന്ന് കാണുന്നു.


Reference : ചരകസംഹിത എന്ന ഗ്രന്ഥത്തിലെ ശാരീരസ്ഥാനം എന്ന ഭാഗത്തിലെ അഞ്ചാം അധ്യായമായ പുരുഷ വിചയം ശാരീരം എന്നതിലെ 4 മുതൽ 7 ശ്ലോകം


✍️ 📧anildast29@gmail.com


Comments