കേരളത്തിൽ നാലിൽ ഒരാൾക്ക് പ്രമേഹം | Alert on Diabetes

കേരളത്തിൽ നാലിൽ ഒരാൾക്ക് പ്രമേഹം



• ദിനംപ്രതി പ്രമേഹബാധിതരുടെ എണ്ണം കൂടിവരികയാണ്. കേരളത്തിലെ നാലിലൊരാൾക്ക് (🍏🍏🍏🍩) പ്രമേഹമുണ്ടെന്ന് കണക്കുകൾ പറയുന്നു.


• പ്രമേഹത്തിന്റെ ആരംഭം 44-ാം വയസ്സിലെന്നു പഴയകാലം കടന്നുപോയി. ഇപ്പോൾ കുട്ടികൾ വരെ പ്രമേഹത്തിന്റെ പിടിയിലാകുന്നത് സർവസാധാരണമാണ്.


• തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ 10-നും 30-നും ഇടയിൽ പ്രായമുള്ള 27 ശതമാനം യുവാക്കൾ രോഗികളാണ്.


• ആഗോളതലത്തിൽ പ്രമേഹബാധിതർ 42.2 കോടി

• 2019-ലെ 15 ലക്ഷം മരണങ്ങൾക്കും - കാരണം പ്രമേഹം. ( 48 ശതമാനവും 70 വയസ്സിന് താഴെയുള്ളവർ)

• 2021- ലെ പ്രമേഹമരണം 67 ലക്ഷം ( ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷൻ)


• 2021-ലെ കണക്കനുസരിച്ച് 537 ദശലക്ഷം ആളുകളാണ് പ്രമേഹബാധിതർ. ഇത് 2030-ഓടെ 643 ദശലക്ഷമായും 2045-ഓടെ 783 ദശലക്ഷമായും ഉയർന്നേക്കാം.




ഇന്ത്യയിലെ അവസ്ഥ


1990-നും 2017-നും ഇടയിൽ പ്രമേഹമുള്ളവരുടെ എണ്ണം 11.3-ൽനിന്ന് 22.9 ദശലക്ഷമായി വർധിച്ചിട്ടുണ്ട്. നിലവിൽ, 25.2 ദശലക്ഷം മുതിർന്നവർ രോഗി കളാണ്. 57 ശതമാനം പ്രായപൂർത്തിയായവരിലും ഇന്ത്യയിൽ രോഗനിർണയം നടന്നിട്ടില്ല. അതായത് ഏകദേശം 43.9 ദശലക്ഷം പേർക്ക് സ്വന്തം അവ സ്ഥയെപ്പറ്റി ബോധ്യമില്ലെന്ന് അർഥം.





ലക്ഷണങ്ങൾ :


• 🍛അമിതമായ വിശപ്പും ദാഹവും


• ⏳ശരീരഭാരം കുറയുക


• 🔎കാഴ്ചമങ്ങൽ


• 🚽ഇടയ്ക്കിടെയുള്ള മൂത്രശങ്ക


• 🙍അമിതക്ഷീണം


• 🦠തുടർച്ചയായുള്ള അണുബാധ


• 🦵പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം


• 🦠സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധ


• 💢ചർമം വരളുക, ചൊറിച്ചിൽ ഉണ്ടാകുക



പ്രതിരോധം :


• മധുരപലഹാരങ്ങൾ ഒഴിവാക്കുക.


• മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക.


• അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക.


• ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.


• വേഗമേറിയ നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ ശീലമാക്കാം.


• ധാരാളം വെള്ളം കുടിക്കുക.


• ദിവസവും ഏഴ്-എട്ട് മണിക്കൂറിൽ കുറയാതെ ഉറങ്ങുക. 


📌 All these data's on the basis of newspaper reports on November 14-2022.


✍️ Please write your valuable feedback.

Comments