കൂൺ എന്ന സമ്പൂർണ്ണ ഭക്ഷണം | AMAZING BENEFITS OF MUSHROOM

 



• ഇറച്ചിക്ക് പകരംവെക്കാവുന്ന പച്ചക്കറിയാണിത്. ഇതിൽ കൊഴുപ്പും അന്നജവും വളരെ കുറവാണ്.

• പ്രകൃതിദത്ത ഇൻസുലിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.

• കൂണിൽ എർഗോതയോനൈൻ (ergothioneine - antioxidant)എന്ന ആന്റി ഓക്സിഡന്റുണ്ട്. ഇവ രോഗപ്രതിരോധശേഷി നല്കുന്നു.

• ചുവന്ന രക്താണുക്ക ളുടെ ഉത്പാദനത്തിന് അത്യാവശ്യമായ ഫോളിക് ആസിഡ് കൂണിൽ അടങ്ങിയിരിക്കുന്നതിനാൽ രക്തക്കുറവ്, വിളർച്ച എന്നിവ തടയാൻ നല്ലതാണിത്.



• ബീറ്റ ഗ്ലൂകൻ (beta-glucan) എന്ന ഫൈബർ ഉള്ളതിനാൽ രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു.

• കൂണിലുള്ള സെലിനിയം(selenium) ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.

• കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൊണ്ട് സമ്പന്നമാണ് കൂൺ. നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താൻ കൂൺ സഹായിക്കും

• കൂണിൽ കലോറിയുടെ സാന്നിധ്യം കുറവാണ് അതിനാൽ ശരീരഭാരം കുറയ്ക്കാൻ കൂണിന് സാധിക്കും.

• ദിവസവുമുള്ള ഭക്ഷണക്രമത്തിൽ 25 -50 ഗ്രാം വരെ കൂൺ ഉൾപ്പെടുത്തിയാൽ വൈറസ് ജന്യരോഗങ്ങളെ പ്രതിരോധിക്കാം. 

• ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സമ്പൂർണ്ണ ആഹാരമാണ് കൂൺ.

Comments