ചുമ,ജലദോഷം, തൊണ്ടവേദന എല്ലാം മാറാൻ ഈ ചെടി മതി | Home Remedy For Cold, fever and throat pain

ചുമ,ജലദോഷം, തൊണ്ടവേദന എല്ലാം മാറാൻ ഈ ചെടി മതി അതെ ഇത്തരം ഒരു വലിയ ഔഷധമാണ് നിസ്സാരമെന്ന് നാം കരുതുന്ന നമ്മുടെ വീടുകളിലെ പനിക്കൂർക്ക എന്ന ചെടി.


ശാ
സ്ത്രീയനാമം : Coleus aromaticus
കടുംബം : Lamiaceae
ഇംഗ്ലീഷ് : Indian Mint

• പനിക്കൂർക്ക ഇലകൾ തണലിൽ ഉണക്കി പൊടിയാക്കുക. ദിവസവും കാൽ ടീസ്പൂൺ വീതം എടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് തുടർച്ചയായി ജലദോഷം വരാതിരിക്കുന്നതിന് ഔഷധമാണ്.


• പനിക്കൂർക്ക ഇല ചേർത്ത് എണ്ണ കാച്ചിതേച്ചാൽ തുടർച്ചയായ തുമ്മലിന് ശമനം കിട്ടും.


 • പനിക്കൂർക്ക ഇല, തുളസി ഇല, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വെള്ളം തിളപ്പി ആവി പിടിക്കുന്നതുകൊണ്ട് ശ്വാസതടസ്സത്തിന് ശമനം കിട്ടും.


 • പനിക്കൂർക്ക ഇലയിട്ട് വെള്ളം തിളപ്പിച്ചശേഷം അതിൽ അല്പം ഉപ്പ് ചേർത്ത് സഹിക്കാവുന്ന ചൂടോടെ വായിൽ പിടിക്കുന്നത് തൊണ്ട വേദന മാറുന്നതിന് സഹായിക്കും.


 • പനിക്കൂർക്ക ഇല വെള്ളം തൊടാതെ അരച്ച് നെറുകയിൽ പുരട്ടുന്നത് തലവേദന ശമിപ്പിക്കും. 


പനിക്കൂർക്കയുടെ നീര്, ദിവസവും ഒരു ടീസ്പൂൺ വീതം കുടിക്കുന്നത് പ്രതിരോധശക്തി വർധിക്കാൻ സഹായിക്കും.


 • പനിക്കൂർക്ക ഇല വാട്ടിപ്പിഴിഞ്ഞ നീര് കാൽടീസ്പൂൺ എടുത്ത് അതിൽ ആവശ്യത്തിനനുസരിച്ച് തേനോ കൽക്കണ്ടമോ ചേർത്ത് ദിവസവും കുട്ടികൾക്ക് കൊടുക്കുന്നത് ഇടവിട്ട് വരുന്ന ചുമ, ജലദോഷം എന്നിവ മാറുന്നതിന് സഹായിക്കുന്നു.








Comments