തുളസി കൊണ്ട് ജ്യൂസും, സർബത്തും | Juice and Sarbath using Tulsi



തുളസിക്കതിർ ജ്യൂസ്


ചേരുവകൾ : 

• തുളസിക്കതിർ ഒരു പിടി

• വെള്ളം ഒരു കപ്പ്

• പഞ്ചസാര രണ്ട് സ്പൂൺ

• ചെറുനാരങ്ങനീര് / തേൻ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം:

തുളസിക്കതിർ വെള്ളം പഞ്ചസാര എന്നിവ ഒരു പാത്രത്തിലിട്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ചുവയ്ക്കുക. ഇത് 24 മണിക്കൂർ വയ്ക്കണം. രണ്ടോ മൂന്നോ പ്രാവശ്യം ഇളക്കി കൊടുക്കുകയും വേണം. 24 മണിക്കൂറിനുശേഷം പിഴിഞ്ഞെടുത്തത് അരിച്ച് കുപ്പിയിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. പിന്നീട് രണ്ടോ മൂന്നോ സ്പൂൺ കുപ്പിയിൽ നിന്നെടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നേർപ്പിച്ച് രുചിക്കനുസരിച്ച് തേനോ ചെറുനാരങ്ങാ നീരോ ചേർത്ത് കുടിക്കാം.


തുളസി സർബത്ത്


ചേരുവകൾ :

• തുളസിയില അരക്കപ്പ്

• നെല്ലിക്ക നാലെണ്ണം ചെറുതാക്കി അരിഞ്ഞത്

• ശർക്കര മൂന്നുകഷണം

• ഇഞ്ചി ചെറുതാക്കി അരിഞ്ഞത് • ഒരു ടീസ്പൂൺനാരങ്ങനീര്

• ഒരു ടീസ്പൂൺ തേൻ

• വെള്ളം ആവശ്യത്തിന്.


തയ്യാറാക്കുന്ന വിധം:

ശർക്കര ഒരുലിറ്റർ വെള്ളത്തിൽ നന്നായി അലിയിക്കുക. തുളസിയിലയും ഇഞ്ചിയും നെല്ലിക്കയും കുറച്ച് വെള്ളവും ചേർത്ത് ജ്യൂസറിലിട്ട് ജ്യൂസ് എടുക്കുക. ഇവ രണ്ടും യോജിപ്പിച്ചശേഷം നാരങ്ങനീരും ആവശ്യത്തിന് തേനും ചേർത്ത് കുടിക്കാം ഇത് ക്ഷീണമകറ്റാനും ദഹനക്കേട് പരിഹരിക്കാനും പ്രയോജനപ്രദമാണ്.


✍️ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കമന്റ് രേഖപ്പെടുത്തൂ



Comments