മീസൽസ് അഥവാ അഞ്ചാം പനി വീണ്ടും പടരുകയാണ്.
അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്.കുത്തിവെപ്പ് എടുക്കാതിരിക്കുക, പൂർണ കുത്തിവെപ്പ് എടുക്കാത്തത്, കോവിഡ് പകർച്ചവ്യാധി കാരണം ഇതിന്റെ വാക്സിനേഷൻ കുറഞ്ഞു. ഇതെല്ലാം ആയിരിക്കാം ഇപ്പോൾ ഈ അസുഖം പടർന്ന് പിടിക്കാൻ കാരണം.
ആഗോള തലത്തിൽ സാംക്രമികരോഗങ്ങളിലെ പ്രധാന രോഗമാണ് മീസിൽസ് (measles) അഥവാ അഞ്ചാം പനി. പാരാമിക്സോവൈറസ് (Paramyxovirus) ആണ് ഇത് പടർത്തുന്നത്. റുബിയോള (rubeola), മണ്ണൻ, അഞ്ചാം പനി, ചപ്പട്ട, മണൽ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
രോഗലക്ഷണങ്ങൾ :
• ചുമ
• മൂക്കൊലിപ്പ്
• ചെങ്കണ്ണ്
• മുടിക്ക് ചുറ്റും ആരംഭിച്ച് മുഖത്തും കഴുത്തിലും ചെവിക്ക് പിന്നിലും പടർന്നു നെഞ്ചിലേക്കിറങ്ങി കൈകാലുകളെയും അവസാനം ശരീരമാസകലം ബാധിക്കുന്ന ചുവപ്പുകലർന്ന മാക്യുലോപാപ്പുലാർ തിണർപ്പുകൾ (maculopapular rash)
• കഠിനമായ പനി
• ക്ഷീണം
• മീസിൽസിന്റെ തുടക്കത്തിൽ കവിൾത്തടങ്ങളിൽ ഉണ്ടാകുന്ന ചെറിയ വെളുത്ത പാടുകൾ (പലപ്പോഴും ചുവന്ന പശ്ചാത്തലത്തിൽ)അതായത് കോപ്ലിക് (Koplik spots) പാടുകൾ തുടങ്ങിയവ.
![]() |
ത്വക്കിലെ തിണർപ്പുകൾ |
പകരുന്നത് എങ്ങിനെ ?
• ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലേക്ക് തെറിക്കുന്ന കണങ്ങൾ വഴി വൈറസ് പകരുന്നു. രണ്ടു മണിക്കൂർവരെ വൈറസുകൾക്ക് വായുവിൽ നിൽക്കാനും രോഗം പടർത്താനും കഴിയും.
എങ്ങിനെ പ്രതിരോധിക്കാം ?
• കുട്ടികളിൽ ഒമ്പതുമാസത്തിനു ശേഷം ഒരു കുത്തിവെപ്പും ഒന്നരവയസ്സിൽ ബൂസ്റ്റർ കുത്തിവെപ്പും എടുക്കണം. വലിയവർക്കും ആവശ്യമെങ്കിൽ കുത്തിവെപ്പെടുക്കാം.
• മീസിൽസ്, മുണ്ടിനീര്, റുെബല്ല, ചിക്കൻപോക്സ് തുടങ്ങിയവയുടെ മിശ്രിതങ്ങൾ അടങ്ങിയ MR, MMR, MMVR തുടങ്ങിയ കുത്തിവെപ്പുകൾ ലഭ്യമാണ്.
• ശുചിത്വം പാലിക്കുക
• അസുഖമുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കുക.
• അഞ്ചാംപനി ബാധിച്ചുകഴിഞ്ഞാൽ, ശരീരം വൈറസിനെതിരേ പ്രതിരോധശേഷി ഉണ്ടാക്കുന്നു. അതുകൊണ്ട് വീണ്ടും അസുഖം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
📌 All these data's are based on November 2022
✍️ anildast29@gmail.com
Comments
Post a Comment