പൈൽസ് (മൂലക്കുരു ) മാറാൻ പ്രകൃതി ചികിത്സ | NATURAL REMEDIES FOR PILES




പൈൽസ് തടയാൻ പ്രകൃതി ചികിത്സ അനുസരിച്ചുള്ള ചില മാർഗ്ഗങ്ങൾ വളരെ ഫലപ്രദമാണ്. നല്ല ഭക്ഷണരീതിയും കൃത്യമായ

വ്യായാമമുറകളും ശരിയായ ഉറക്കവുമെല്ലാം ഇതിൽ ഉൾപ്പെടും.


• ഏകദേശം 20 മുതൽ 30

ഗ്രാം നാരുകൾ ഒരു ദിവസത്തെ

ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ശരീരത്തിന്റെ ക്ഷാരഗുണം

നിലനിർത്തുന്നതിനായി ധാരാളം

പഴങ്ങളും വേവിക്കാത്തതും

വേവിച്ചതുമായ പച്ചക്കറികളും,

ഇലക്കറികളും നിർബന്ധമായും

ഉൾപ്പെടുത്തിയിരിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ചെറുകുടലിലെ അനുകൂല

ബാക്ടീരിയകളുടെ വളർച്ചയ്ക്ക്

സഹായിക്കും. പ്രതികൂല ബാക്ടീരിയകളുടെ വളർച്ച തടയുകയും

ആമാശയത്തിലെ ശ്ലേഷ്മസ്തര

ങ്ങൾക്ക് ഊർജം പ്രദാനം ചെയ്യു

കയും ചെയ്യുന്നതിനാൽ ദഹനം

വളരെ സുഗമമാകുകയും പുളി

ച്ചുതികട്ടൽ, ദഹനക്കേട് എന്നീ

അസ്വസ്ഥതകൾ ഒഴിവാകുകയും

ചെയ്യും. നാരുകൾ മലത്തിന് മദുത്വം നൽകുന്നതിനാൽ മലബന്ധം പൂർണമായും ഭേദമാകുന്നു.

തവിട് കളയാത്ത അരി, ഗോതമ്പ് എന്നിവയിലും ധാരാളം

നാരുകൾ അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച പയറും

പഴവർഗങ്ങളും

വളരെ എളുപ്പം ദഹിക്കുന്ന

തും മലബന്ധം ഒഴിവാക്കുന്നതു

മായ മുളപ്പിച്ച പയർവർഗങ്ങൾ

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന

ത് ഉത്തമമാണ്.



• ദിവസവും ഒരു

നേരത്തെ ഭക്ഷണം പഴങ്ങൾ

ആക്കാം. 500 മുതൽ 600 ഗ്രാം

വരെ പഴങ്ങൾ കഴിക്കേണ്ടത്

അത്യാവശ്യമാണ്. സീസണൽ

ഫ്രൂട്ട്സ് ആണ് ആരോഗ്യപ്രദം.

അതിനാൽ നമ്മുടെ തൊടിയിൽ

വളരുന്നതും വിഷമില്ലാത്തതും

ആയ പഴവർഗങ്ങൾക്കാണ് മുൻ

തൂക്കം നൽകേണ്ടത്.

ഉച്ചഭക്ഷണത്തിന് മുമ്പായി വേവിക്കാത്ത പച്ചക്കറികൾ

കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. കാരറ്റ്, കാബേജ്, മുള്ളങ്കി, കക്കിരി

എന്നിവ ഉപയോഗിക്കാവുന്നതാ

ണ്. വാഴയുടെ കാമ്പ് (വാഴപ്പി

ണ്ടി), കൂമ്പ് എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.


• ചീര, മുരിങ്ങയില, സ്പിനാച്ച് അങ്ങനെ ഭൂരിഭാഗം ഇലക്കറിക ളിലും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്നു.


• ചുവന്ന മുളകിന് പകരം പച്ചമുളക് ഉപയോഗിക്കാം. പച്ച മാങ്ങ, ചെറുനാരങ്ങ, നെല്ലിക്ക, തക്കാളി എന്നീ പുളിരസങ്ങൾ ഉപയോഗിക്കാവുന്നതാണ്.


• പുളിക്കാത്തതും, കൊഴുപ്പ് നീക്കം ചെയ്തതുമായ മോര് അനുകൂല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായകമാണ്.


• വെള്ളം കുടിക്കാൻ മറക്കരുത്.

ശോധന സുഗമമാക്കാൻ കുറഞ്ഞത് 8-10 ഗ്ലാസ്സ് വരെ വെ ള്ളം കുടിക്കേണ്ടത് അത്യാവശ്യ മാണ്. മലമൂത്ര വിസർജനങ്ങൾ തടഞ്ഞുനിർത്താതെ ശ്രദ്ധിക്കണം.


ഒഴിവാക്കേണ്ടത് :


• നാരുകൾ ഇല്ലാത്ത മാംസാ ഹാരങ്ങൾ വർജിക്കുക

• എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങൾ

• ടിൻഫുഡ്

• പ്രിസർ വേറ്റീവുകൾ അടങ്ങിയതും കൃത്രിമവുമായ ഭക്ഷണസാധനങ്ങൾ

• ബേക്കറി സാധനങ്ങൾ

• മൈദ

• അച്ചാർ

• പഞ്ചസാര

• മസാലകൾ

• എരിവ്, പുളി എന്നിവ ഒഴിവാക്കേണ്ടതാണ്

• പാൽ

• ദുശ്ശീലങ്ങളായ പുകവലി, മദ്യ പാനം എന്നിവ ഒഴിവാക്കുക

• മാനസിക സമ്മർദം കുറയ്ക്കുക.


നല്ല ഭക്ഷണരീതി, സൂര്യസ്നാനം, കൃത്യമായ വ്യായാമമുറകൾ, യോഗ, ധ്യാനം, കൃത്യമായ ഉറക്കം, ധാരാളം വെള്ളം കുടിക്കൽ ഇവയെല്ലാം ദഹനവ്യ വസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതുവഴി പൈൽസ് എന്ന രോഗത്തെ ഭേദമാക്കാനും തടയുവാനും സാധിക്കുന്നു.

Comments