ഭോജന മന്ത്രം അറിയുക | PRAYER BEFORE TAKING FOOD

ഭോജന മന്ത്രം



ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നമ്മുടെ പൂർവ്വികർ ദൈവത്തിന് ഭക്ഷണം സമർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. അങ്ങനെ കഴിക്കുന്ന ഭക്ഷണം പ്രസാദമായി മാറുന്നു . പാത്രത്തിന്റെ ശുചിത്വം, ഭക്ഷണ സാധനങ്ങളുടെ വൃത്തി, പാചക പ്രക്രിയയിലെ വൃത്തി എന്നിവയുടെ അഭാവം മൂലമുണ്ടാകുന്ന മൂന്ന് മാലിന്യങ്ങളിൽ നിന്ന് പ്രാർത്ഥന ഭക്ഷണത്തെ ശുദ്ധീകരിക്കുന്നു. കാരണം ശുദ്ധമായ ഭക്ഷണം ശുദ്ധമായ മനസ്സായി മാറുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭോജന മന്ത്രം ചൊല്ലി കഴിച്ചാൽ വളരെയധികം നല്ലതാണ്.




ബഹ്മാർപ്പണം ബ്രഹ്മ ഹവിർ


ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം


ബ്രഹ്മൈവ തേന ഗന്തവ്യം


ബ്രഹ്മകർമ്മ സമാധിനാ


(ഭഗവദ് ഗീത)


യജ്ഞാഗ്നിയിൽ ഹവിസസ് അർപ്പിക്കാനുള്ള ഉപകരണങ്ങളും യജ്ഞത്തിൽ അർപ്പിക്കപ്പെടുന്ന ഹവിസ്സും ബ്രഹ്മം തന്നെയാകുന്നു. അർപ്പിക്കുക എന്ന ക്രിയയും ബ്രഹ്മം തന്നെ. അഗ്നിയും ഹോതാവും ബ്രഹ്മം തന്നെയാകുന്നു.


ഓം സഹനാവവതു സഹനൗ ഭുനക്തു


സഹവീര്യം കരവാവഹൈ തേജസ്വിനാവധീതമസ്തു


മാ വിദ്വിഷാവഹൈ


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

(ഉപനിഷത്ത്)


നാമേവരും സുരക്ഷിതരായിരിക്കട്ടെ. അനുഭവങ്ങളും അറിവുകളും നാമൊരുമിച്ച് നേടുമാറാകട്ടെ. വീരപ്രവൃത്തികൾ നമുക്കൊരുമിച്ച് നിർവ്വഹിക്കാം. നാം ഗ്രഹിക്കുന്ന വിദ്യ തേജസ്സുറ്റതാകട്ടെ. പരസ്പരം യാതൊരു വെറുപ്പുമില്ലാതിരിക്കട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 

Comments