തലമുടിയുടെ ആരോഗ്യത്തിന് ഇത് മാത്രം മതി | Natural Remedy For Hair Growth

വളരെ എളുപ്പത്തിൽ ചെമ്പരത്തി താളി തയ്യാറാക്കാം.


• തലമുടിയിലെ എണ്ണ മെഴുക്ക് ഇളക്കാനും പൊടിയും മറ്റു അഴുക്കുകളും നീക്കാനും ചെമ്പരത്തി താളി നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്.

• ചെമ്പരത്തി താളി ഉണ്ടാക്കാനായി കുറച്ച് ഇലകളും പൂവുകളും നന്നായി കഴുകുക. എന്നിട്ട് കൈ കൊണ്ടോ മിക്സി ഉപയോഗിച്ചോ അരച്ചെടുക്കുക. ഇതിൽ നിന്ന് ഇലയുടെയും പൂവിന്റെയും അവശിഷ്ടങ്ങൾ മാറ്റുക. ഇപ്പൊൾ താളി തയ്യാറായികഴിഞ്ഞു.


ഉപയോഗിക്കേണ്ട വിധം :

• മുടി നന്നായി നനച്ചശേഷം തലയോട്ടിയിലും മുടിയിലും താളി നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം മസാജ് ചെയ്യുക ,രണ്ടോ മൂന്നോ മിനിറ്റിന് ശേഷം കഴുകി താളിയുടെ അംശം മുഴുവനായും മാറ്റുക, സോപ്പോ ഷാംപൂവോ ഉപയോഗിക്കരുത്.

 • എണ്ണ തേയ്ക്കാത്ത സമയങ്ങളിൽ താളി ഉപയോഗിക്കരുത്.

• നീരിറക്കം ഉള്ളവർ എല്ലാ ദിവസവും താളി കൊണ്ട് മെഴുക്ക് കളയുന്നത് നല്ലതാണ്.

• തലയിലെ എണ്ണമെഴുക്ക് പൂർണമായും ഇല്ലാതാക്കുന്നത് കൊണ്ട് എല്ലാ ദിവസവും ഉപയോഗിക്കരുത്. ആഴ്ചയിൽയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുന്നതാണ് നല്ലത്.


📧 anildast29@gmail.com

🔔 Follow Us



Comments