നമ്മുടെ യഥാർത്ഥ പൂർവികരെ കണ്ടെത്തി | Our Ancestors

 നാം ആര് ? എവിടെനിന്നു വന്നു


2022-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സ്വാന്തെ പേബോക്ക് (Svante Pääbo) ആണ് ലഭിച്ചത്,നമ്മുടെ പൂർവികർ ആരായിരുന്നു എന്ന് കണ്ടെത്തുന്നതിന് നടത്തിയ ജനിതക പഠനങ്ങൾകാണ് ഇദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. കണ്ടെത്തിയ വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.


• 70,000 വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തിയ ഹോമോസാപ്പിയനുകൾ🧑‍🚀അവിടെ അധിവസിച്ചിരു ന്ന നിയാണ്ടർത്താലുകളുമായി (Neanderthal)🧔 ഇടകലർന്നു. 40,000 വർഷങ്ങൾക്കുമുമ്പ് കീഴക്കൻ യൂറേഷ്യയിലെ ഡെനിസോവൻ (Denisovan)🧑‍🦲 മനുഷ്യരായും സാപ്പിയനുകൾ ബന്ധം സ്ഥാപിച്ചു. നിയാണ്ടർത്താലുകളും ഡെനിസോവൻ മനുഷ്യരും ഭൂമിയിൽനിന്ന് അപ്രത്യക്ഷമായെങ്കിലും അവയുടെ ജീനുകൾ ആധുനിക മനുഷ്യരിലും ഉണ്ട്. ഈ ജനിതക കൈമാറ്റത്തെക്കുറിച്ചുള്ള ആധികാരിക പഠന ങ്ങളാണ് സ്വാന്തെ പേബോ (Svante Pääbo) മുന്നോട്ടുവെച്ചത്.


നിയാണ്ടർത്താൽ (Neanderthal) മനുഷ്യൻ🧔 :

• 40,000 വർഷം പഴക്കമുള്ള

നിയാണ്ടർത്താലിന്റെ അസ്ഥിയിൽ നിന്നാണ് 1990-ൽ സ്വാന്തെ പേബോ ഡി.എൻ.എ. വേർതിരിച്ചത്.

• ആധുനിക മനുഷ്യരിൽ

നിയാണ്ടർത്താലുകളുടെ ഡി.എൻ.എ.🧬 = 1-4 %

• മനുഷ്യരുടെ രോഗപ്രതിരോധ ശേഷിയിൽ നിയാണ്ടർത്താലുകളുടെ ജനിതക സ്വാധീനം വളരെക്കൂടുതലാണ്.



ഡെനിസോവൻ (Denisovan) മനുഷ്യൻ🧑‍🦲 :


• 2008 ൽ ഡെനിസോവ ഗുഹയിൽ⛰️(സൈബീരിയ ) നിന്ന് 40,000 വർഷം പഴക്കമുള്ള വിരലിന്റെ അസ്ഥി കിട്ടി. ഇതിൽനിന്ന് ഡി.എൻ.എ. വേർതിരിച്ച് പഠിച്ചപ്പോഴാണ് അതുവരെ അറിയാതിരുന്ന ഒരു കണ്ണി മനുഷ്യപരിണാമ ചരിത്രത്തിൽ ഉണ്ടെന്ന് മനസിലായത് . ആ മനുഷ്യ വർഗത്തിന് ഡെനിസോവ (Denisovan)🧑‍🦲 എന്ന പേരും നൽകി.


• ഡെനിസോവൻ മനുഷ്യരിൽ കാണുന്ന ജീനാണ് ഇ.പി.എ.സ്.1 (EPAS1 Gene)🧬 ഒക്സിജൻ ലഭ്യത കുറഞ്ഞ ഉയർന്ന പ്രതലങ്ങളിൽ ജീവിക്കാൻ കഴിവ് നൽകുന്നു. ടിബറ്റിലെ ജനങ്ങളിൽ ഈ ജീൻ കണ്ടെത്തിയിട്ടുണ്ട്.


• ആധുനിക മനുഷ്യരിൽ ഡെനിസോവൻ ഡി.എൻ.എ🧬 =

1-6%


മനുഷ്യ വർഗ്ഗങ്ങളുടെ സങ്കലനം നടന്നത് ഇങ്ങനെ👇 :


• 1,00000 (ഒരു ലക്ഷം) വർഷങ്ങൾക്കുമുമ്പ് ആദിമമനുഷ്യനും🧑‍🚀 കിഴക്കൻ നിയാണ്ടർത്താലുകളും🧔 ഇണചേർന്ന് ജീനുകൾ കൈമാറി.


• 50,000 വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ നിയാണ്ടർത്താലുകളും🧔 + ഡെനിസോവൻ🧑‍🦲


• 45,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യൻ🧑‍🚀 + ഡെനിസോവൻ🧑‍🦲


• 40,000 വർഷങ്ങൾക്ക് മുമ്പ് ആദിമമനുഷ്യൻ🧑‍🚀 + പടിഞ്ഞാൻ നിയാണ്ടർത്താലുകൾ🧔


• 30,000 വർഷങ്ങൾക്ക് മുമ്പ് ഡെനിസോവൻ🧑‍🦲 + നിഗൂഢ പൂർവികർ


സ്വാന്തെ പേബോ (Svante Pääbo) :


1982-ൽ വൈദ്യശാസ്ത്രനൊബേൽ നേടിയ സുനെ ബെർഗ് സ്ട്രോമിന്റെ (Sune Bergström) മകനാണ് സ്വാന്തെ പേബോ രക്തസമ്മർദം, ശരീരോഷ്ടാവ്, അലർജി തുടങ്ങിയവയെ സ്വാധീനിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന സംയുക്തം കണ്ടെത്തിയതിനായിരുന്നു നൊബേൽ. 1955- ൽ സ്റ്റോക്ക് ഹോമിൽ ജനിച്ച സ്വാന്തെ പേബോ, ലെയ്പ്സിഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവലൂഷനറി ആന്ത്രപ്പോളജിയുടെ(Max Planck Institute for Evolutionary Anthropology, Leipzig, Germany) ഡയറക്ടറാണ്.


✍️📧anildast29@gmail.com

Comments