ഏദൻ തോട്ടത്തിലെ ആദിമ മനുഷ്യന്റെ കഥ | Story of Adam and eve

ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം എന്ന പുസ്തകത്തിലെ കഥ



•സൃഷ്ടി

•സ്ഥിതി

•സംഹാരം

•നിഗ്രഹം

•അനുഗ്രഹം

ഇവകളാകുന്നു ദൈവകൃത്യങ്ങൾ. അനാദ്യനായ ദൈവം ആദ്യംതന്നെ കൃത്യം ചെയ്യുവാൻ ഇച്ഛിച്ചു. പരമണ്ഡലത്തിങ്കൽ ദൈവദൂതന്മാരെ സൃഷ്ടിക്കുകയും അവരിൽ തനിക്ക് വിരോധികളായ ചിലരെ പിശാചുക്കളാക്കി നരകത്തിൽ ഇരിക്കത്തക്കവണ്ണം നിയമിക്കയും ചെയ്തു.പിന്നീട് ഭൂമിയെയും ആകാശത്തെയും

•🌍ഒന്നാംദിവസം ഒളിയെയും

•🌦️രണ്ടാംദിവസം വെളിയെയും ജലരൂപങ്ങളായ മേഘങ്ങളെയും

•🌳മൂന്നാംദിവസം മണ്ണിൽ നിന്നും സ്ഥാവര ജീവന്മാരെയും •✨നാലാംദിവസം മഹാപ്രകാശ കങ്ങളായ നക്ഷത്രങ്ങളെയും

•🐟അഞ്ചാംദിവസം ജലത്തിൽ ജലചരങ്ങളെയും

•🐎ആറാംദിവസം നാനാവിധ മൃഗങ്ങളെയും സൃഷ്ടിച്ചു.

6 days of creation

അനന്തരം ആ ദിവസംതന്നെ തന്റെ സ്വരൂപമായിട്ട് മനുഷ്യനെ സൃഷ്ടിക്കണമെന്നു സങ്കല്പിച്ചുകൊണ്ട് മനുഷ്യനെ ഉണ്ടാക്കി. മൂക്കിന്റെ ദ്വാരം വഴിയായിട്ടു ജീവശ്വാസത്തെ ഊതിക്കയറ്റി അവനെ ജീവാത്മാവോടു കൂടിയവനാക്കി. പിന്നീട് ആ മനുഷ്യന്റെ ശരീരക്കൂറിൽനിന്ന് ഒരു സ്ത്രീയെക്കൂടി ഉണ്ടാക്കുകയും ആ ആദിമമനുഷ്യരെ ⛰️🌳ഏഷ്യാഖണ്ഡത്തിലെ തുലുക്ക് ദേശത്തുള്ള ഏദനെന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ട തോട്ടത്തിൽ ഇരുത്തി. 


സൃഷ്ടികാലത്തുതന്നെ മനുഷ്യരോട് നിങ്ങൾ സന്തതിയോടുകൂടി പല വംശക്കാരായി ഭൂമിയിൽ നിറഞ്ഞ് അതിലുള്ള സകലവസ്തുക്കളെയും പരിപാലിപ്പിൻഎന്ന് ആശീർവദിക്കുകയും മനുഷ്യർക്കു സ്ഥാവര ജീവന്മാരെ ഭോജനമായിട്ട് നിയമിക്കുകയും ഏദനിലുള്ള തോട്ടത്തിൽ കാത്തുനിന്നു വേല ചെയ്യുന്നതിനും തോട്ടത്തിലുള്ള സകലവിധ വൃക്ഷങ്ങളുടെ പഴങ്ങളെ ഭക്ഷിച്ചുകൊള്ളുവാനും ആജ്ഞാപിക്കുകയും, തോട്ടത്തിന്റെ നടുക്കുള്ള ഗുണദോഷങ്ങളെ അറിവിക്കുന്ന വൃക്ഷത്തിന്റെ കനി ഭക്ഷിക്കരുതെന്നു🍏 വിലക്കുകയും, ഭക്ഷിക്കുന്നു എങ്കിൽ ആ ദിവസത്തിൽത്തന്നെ മരിക്കുമെന്ന ശിക്ഷ പറയുകയും ചെയ്തു.


• ദൈവത്തെ ഉപചരിക്ക •ശനിവാരനിയമം

• സൃഷ്ടികൾക്കുപചരിക്ക •വിധിച്ചതിനെ ചെയ്യുക, •വിലക്കിയകനിയെ ത്യജിക്ക ഇത്രയുമാകുന്നു ആദിമനുഷ്യർക്കു നിയമിക്കപ്പെട്ട മതം. അവർ അവിടെ അപ്രകാരമിരിക്കുമ്പോൾ പിശാചാധിപതിയായ 🐍സർപ്പം വന്ന് വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനിയെ ഭക്ഷിച്ചാൽ മരിക്ക ഇല്ലാ എന്നും നയനപ്രകാശവും ഗുണദോഷജ്ഞാനവും ഉണ്ടാകുമെന്നും ആ സ്ത്രീയോടു പറഞ്ഞു. അനന്തരം ആ പഴം തീറ്റിക്കു രസവും കാഴ്ചയ്ക്ക് ഭംഗിയുള്ളതും ബുദ്ധിയെ തെളിയിക്കുന്നതുമാകുന്നു എന്നു കണ്ട ആ സ്ത്രീയും, അവൾ കൊടുത്തിട്ട് ആ മനുഷ്യനും ഭക്ഷിച്ചു.


അതുകൊണ്ട് അവർക്ക് നയനശോഭ ഉണ്ടാകുകയും അപ്പോൾത്തന്നെ അവർ നഗ്നരായിട്ട് ഇരിക്കുകയാണെന്നറിഞ്ഞ് അത്തി ഇലകളെ തയ്ച്ച് അരയിൽ കെട്ടിക്കൊള്ളുകയും ചെയ്തു. അനന്തരം പകൽ അവസാനിച്ചപ്പോൾ തോട്ടത്തിൽ സഞ്ചരിച്ചുവന്ന യഹോവയുടെ ശബ്ദത്തെ കേട്ട് അവർ ദേവസന്നിധാനത്തിൽനിന്നു മാറി മരങ്ങളുടെയിടയിൽ ഒളിച്ചിരിക്കുകയും അപ്പോൾ യഹോവ മനുഷ്യനെ വിളിച്ച് “നീ എവിടെ എന്നു ചോദിക്കയും അതിനവൻ “ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു' എന്ന മറുപടി പറകയും അപ്പോൾ യഹോവ “നിന്നെ നഗ്നനെന്ന് ആരറിയിച്ചു. നീ വിലക്കിയ കനിയെ തിന്നോ” എന്നു ചോദിക്കയും “എന്നോടുകൂടി ഇരുത്തിയ സ്ത്രീ തന്നു ഞാൻ അതിനെ ഭക്ഷിച്ചു.'' എന്ന് പറയുകയും യഹോവ സ്ത്രീയോട് “നീ എന്താണ് ഇങ്ങനെ ചെയ്തത്?' എന്നു ചോദിക്കയും അവൾ “സർപ്പത്തിന്റെ വഞ്ചന ഹേതുവായിട്ടു ഞാൻ തിന്നുപോയതാണ് " എന്നുപറകയും ചെയ്തു.


യഹോവ സർപ്പത്തെ നോക്കി,

👉🏻നീ ഇപ്രകാരം ചെയ്തതുകൊണ്ട് എല്ലാ മൃഗജന്തുക്കളെക്കാളും ഏറ്റവും ശപിക്കപ്പെട്ട് ജീവിതം മുഴുവൻ വയറുകൊണ്ടിഴഞ്ഞ് മണ്ണുതിന്നു പോകും. അതുകൂടാതെ നിനക്കും ഈ സ്ത്രീക്കും നിന്റെ സന്തതിക്കും തമ്മിൽ ശത്രുതയുണ്ടാകും. അതുകൊണ്ട് നിന്റെ തലയെ ചതയ്ക്കും. നീ അതിന്റെ കുതികാലിനെ ചതയ്ക്കും എന്നും,

👉🏻പിന്നീട് സ്ത്രീയെ നോക്കി പറഞ്ഞു: “നീ അധികവേദന യോടുകൂടി കുട്ടികളെ പ്രസവിക്കുകയും നിന്റെ ഭർത്താവിന്റെ കീഴിൽ ഇരിക്കുകയും ഭർത്താവ് നിന്നെ പരിപാലിക്കുകയും, ചെയ്യുമെന്നും

👉🏻പിന്നീട് മനുഷ്യനെ നോക്കി നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടുകഴിഞ്ഞു. അതു നിനക്ക് ഇനി മുള്ളുചെടികളെയും മുള്ളുമരങ്ങളെയും മുളപ്പിക്കുമെ ന്നും, നീ ജീവപര്യന്തം ക്ലേശപ്പെട്ടു ഭൂമിയിലുള്ള സസ്യങ്ങളെ വിയർപ്പു മുഖത്തോടുകൂടി തിന്നു മണ്ണായ നീ മണ്ണിൽത്തന്നെ ചേരുമെന്നു പറയുകയും ചെയ്തു.


Courtesy:

📌ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം


ഈ കഥയുടെ വീഡിയോ കാണാം :

🎥 https://youtu.be/WLHiShDtGxs

Comments