ബീഫ് കഴിച്ചാൽ എന്താണ് കുഴപ്പം ? | WHAT IS RED MEAT & WHITE MEAT ?

ജീവികളുടെ മാംസത്തിൻ്റെ നിറത്തിനെ അടിസ്ഥാനമാക്കിയാണ് റെഡ് മീറ്റ് / വൈറ്റ് മീറ്റ് എന്നിങ്ങനെ തിരിച്ചിരിക്കുന്നത്.


എന്താണ് റെഡ് മീറ്റ്(Red Meat) ?


റെഡ് മീറ്റ് എന്ന പേര് വരാൻ മാംസത്തിന്റെ ചുവപ്പു നിറമാണ് കാരണം. മയോഗ്ലോബിൻ(mayoglobin) എന്ന പ്രോട്ടീൻ ആണ് നിറത്തിന് കാരണം.

റെഡ് മീറ്റ് വിഭാഗത്തിൽ വരുന്നവ :

• ആട്

• പോത്ത്

• കാള

• പശു

• പോർക്ക്

• എരുമ


റെഡ് മീറ്റിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ :

• വൈറ്റമിൻ B3, B6, B12 

 • ധാതുക്കളായ സിങ്ക്,സെലിനിയം

ഇതിലുണ്ട്. 

• പ്രോട്ടീൻ

• ഇരുമ്പ്


എന്താണ് വൈറ്റ് മീറ്റ് ?


മയോഗ്ലോബിൻ(mayoglobin) എന്ന പ്രോട്ടീൻ ഇത്തരം മാംസങ്ങളിൽ ഇല്ല,അതിനാൽ ചുവപ്പ് നിറം കുറവായിരിക്കും. എന്നാലും ചെറിയ അളവിൽ മയോഗ്ലോബിൻ വൈറ്റ് മീറ്റിൽ ഉണ്ട്.


വൈറ്റ് മീറ്റ് വിഭാഗത്തിൽ വരുന്നവ :

• ആടിൻ്റെ കുഞ്ഞ്

• കോഴിക്കുഞ്ഞ്

• മുയൽ

• താറാവ്

• മത്സ്യങ്ങൾ


വൈറ്റ് മീറ്റിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ : 

•അയേൺ

• പ്രോട്ടീൻ

• നിയാസിൻ

• ഫോസ്ഫറസ്


എന്ത് കൊണ്ട് റെഡ് മീറ്റ് അപകടകാരി ആകുന്നു ?


• ഇതിൽ saturated fat അഥവാ പൂരിത കൊഴുപ്പ് വളരെ കൂടുതലാണ്,അതിനാൽ ഹൃദ്രോഗം പോലുള്ള ജീവിത ശൈലി രോഗങ്ങൾ വളരെ വേഗം പിടിപെടാം.

• റെഡ് മീറ്റ് പ്രൊസസ്സ് ചെയ്തു നിർമിക്കുന്ന വിവിധ പദാർത്ഥങ്ങൾ കാരണം ആണ് ലോകത്ത് ഏറ്റവും കൂടുതൽ മലാശയ കാൻസർ ഉണ്ടാകുന്നത്.

• അതിനാൽ ഉയർന്ന LDL കൊളസ്ട്രോൾ ഉള്ളവരും ഹൃദ്രോഗം ഉള്ളവരും ബീഫ് ഒരിക്കലും കഴിക്കരുത്.

ഏത് തരത്തിലുള്ള മാംസം ആണ് കഴിക്കുന്നത് എങ്കിലും കൂടെ വേവിക്കാത്ത വെജിറ്റബിൾ സാലഡ് ധാരാളം കഴിച്ചാൽ നാരുകൾ അധിക കൊഴുപ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. 


📧 anildast29@gmail.com

Comments