ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു. | Alert on Heart Attack of youngsters

കേരളത്തിൽ ഹൃദയാഘാതത്തിന് പ്രായം കുറഞ്ഞുവരുകയാണ്.


മുൻപ് 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഇത്. ഇന്ന് 25-45 പ്രായത്തിൽ ഹൃദയാഘാതം വരുന്നവരുടെ എണ്ണം വളരെ കൂടി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കൂടുതലാണ് കേരളത്തിൽ. 20 ശതമാനം മാളുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗമുണ്ടെന്നാണ് പഠനം.1993-ൽ ഇത് 1.4 ശതമാനമായിരുന്നു. 2000-ത്തിനുശേഷം  വർഷം രണ്ടു ശതമാനം കൂടുകയാണ്.

• 63,000 തീവ്ര ഹൃദയാഘാതമാണ് ഒരുവർഷം കേരളത്തിൽ ഉണ്ടാകുന്നത്.

• 45,000 ആൻജിയോപ്ലാസ്റ്റിയാണ് കഴിഞ്ഞ വർഷം ചെയ്തത്.ഇതിൽത്തന്നെ 12,000 ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്.

• നിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, തീരെ വ്യായാമമില്ലാത്ത ജീവിതം മുതലായ ഘടകങ്ങൾക്കു പുറമേ മറ്റുചില കാരണങ്ങളും ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിന് വഴിവെക്കുന്നു.


അമിതവ്യായാമം വേണ്ടാ !!

• മിതമായ വ്യായാമം ആഴ്ചയിൽ 150 മിനിറ്റുമതി. തീവ്രവ്യായാമം 75 മിനിറ്റും.

• പലരും 300 മുതൽ 450 മിനിറ്റുവരെ ആഴ്ചയിൽ കഠിനവ്യായാമം ചെയ്യുന്നു.

• അപ്പോൾ ഓവർ ട്രെയിനിങ് സിൻഡ്രോം (ഒ.ടി.എസ്.) എന്ന അവസ്ഥ വരും.

• വ്യായാമം അധികമായാൽ ധമനികളിൽ കാൽസ്യം അടിഞ്ഞ് ബ്ലോക്കുകളുണ്ടാവും.

• വ്യായാമത്തിനുശേഷം കൃത്യമായ വിശ്രമം വേണം.


• കോവിഡാനന്തരം മയോകാർഡൈറ്റിസ് എന്ന ഹൃദയപേശീരോഗം കൂടിയതായി വിലയിരുത്തലുണ്ട്. പേശീസങ്കോചനശേഷി കുറയുന്നതാണ് പ്രശ്നമാകുന്നത്.

• ഹൃദയാഘാതം ഉണ്ടാകുന്ന 50 ശതമാന മാളുകളിലും ലക്ഷണങ്ങൾ ഉണ്ടാകുന്നില്ല. 30 വയസ്സാകും മുമ്പുതന്നെ പരിശോധന നടത്തി ഹൃദയാരോഗ്യം ഉറപ്പാക്കണം. പ്രത്യേകിച്ചും പുരുഷൻമാർ.


📌 All these data's are based on newspaper reports on 8-01-2023, January, Sunday


Comments