വന്ധ്യതയെ പറ്റി വിശദമായി അറിയാം | All details about infertility

പങ്കാളികൾ ഒരു വർഷത്തോളം സ്വാഭാവിക ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് വന്ധ്യത സംശയിച്ച് തുടങ്ങുന്നത്. 


എന്നാൽ പങ്കാളികളുടെ പ്രായം കൂടുതലാണെങ്കിൽ ഒരു വർഷമെന്ന പരിധി കുറഞ്ഞു വരും. കാരണം സ്ത്രീകളിൽ 35 വയസ്സ് കഴിഞ്ഞാൽ ഗർഭധാരണ സാധ്യത കുറയുന്നതായി കാണുന്നുണ്ട്. ആണിനായാലും പെണ്ണിനായാലും പ്രായം കൂടുമ്പോൾ ലൈംഗിക താത്പര്യവും കുറയും, ലൈംഗിക ബന്ധത്തിന്റെ തോതും കുറയും. സ്വാഭാവിക ലൈംഗികബന്ധത്തിൽ ഗർഭധാരണ സാധ്യത  ആദ്യവർഷത്തിൽ കണക്കാക്കുന്നത് 85 ശതമാനമാണ്.രണ്ട് വർഷത്തിനകം അത് 90 ശതമാനവുമാണ്.

അതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആദ്യവർഷം ഗർഭധാരണം നടന്നില്ലെങ്കിൽ ഒരു ഡോക്ടറെ കണ്ട് പ്രാഥമിക പരിശോധന നടത്തണം.സെമൻ അനാലിസിസ് (Semen Analysis) ഉൾപ്പടെയുള്ള പരിശോധനകൾ നടത്താം.

ഇതിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താതെ ഇരിക്കുകയും എന്നിട്ടും ഗർഭധാരണം നടക്കാതിരിക്കുകയും ചെയ്താൽ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ സമീപിക്കാം.


👸സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണങ്ങൾ എന്തൊക്കെ ?


•  ജീവിത രീതിയിലെ പിഴവുകൾ

• മാനസിക സമ്മർദം

• അമിതവണ്ണം

• അമിത ലഹരി ഉപയോഗം 

സ്ത്രീകളിലെ മറ്റ് പ്രശ്നങ്ങൾ :

• പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവറി ഡിസീസ് ) - അണ്ഡാശയത്തിൽ വെള്ളം നിറഞ്ഞ കുമിളകൾ ഉണ്ടാകും. ഇവ ഹോർമോൺ മാറ്റത്തിന് ഇടയാക്കുകയും,ആർത്തവ ക്രമംതെറ്റലിലേക്കും വന്ധ്യത യിലേക്കും നയിച്ചേക്കും.

• എൻഡോമെട്രിയോസിസ് (Endometriosis) - എൻഡോമെട്രിയത്തിന്(ഗർഭപാത്രത്തിന്റെ ഉൾപ്പാളി) സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്, അണ്ഡ വാഹിനിക്കുഴലിലും മറ്റും ഇങ്ങനെ ഉണ്ടാകുമ്പോൾ അണ്ഡത്തിന്റെ സഞ്ചാരവഴിയിൽ തടസ്സം ഉണ്ടാവുകയും ഗർഭധാരണം തടസ്സമാവുകയും ചെയ്യും.

• ഗർഭാശയമുഴകൾ : ഗർഭപാത്രത്തിൽ കാണപ്പെടുന്ന പ്രത്യേക തരം മുഴകളാണ് ഫൈബ്രോയ്ഡുകൾ (Fibroids) അഥവാ ഗർഭാശയ മുഴകൾ. ഇവ കാൻസർ മുഴകളല്ല. ഗർഭപാത്രത്തിൽ ഭിത്തിക്കുള്ളിലും ഗർഭപാത്രത്തിന് ഉൾവശത്തുമെല്ലാം ഇത്തരം മുഴകൾ ഉണ്ടാകാറുണ്ട്. ഇവയെല്ലാം ഭ്രൂണവളർച്ചയെ തടസ്സ പ്പെടുത്താം. അതുവഴി വന്ധ്യതയ്ക്ക് കാരണമാകാം.

• അണ്ഡവാഹിനി കുഴലിലെ തകരാറുകൾ : അണ്ഡത്തിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസ്സങ്ങൾ ഗർഭധാരണ ത്തെയും തടസ്സപ്പെടുത്തും.

• ഹൈപ്പർ പ്രൊലാക്റ്റിനേമിയ •ഹൈപ്പർ ഇൻസുലിനിമിയ  •പിറ്റ്യൂട്ടറി, ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾ 

• തൈറോയ്ഡ് പ്രശ്നങ്ങൾ


🧔പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണങ്ങൾ എന്തൊക്കെ ?


• വെരിക്കോസ് വെയിൻ- വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാനകാരണമാണ് വൃഷണത്തിലെ വെരിക്കോസ് വെയിൻ. വൃഷണത്തിലെ രക്തക്കുഴലു കളിൽ തടസ്സമുണ്ടാക്കുന്ന അവസ്ഥ യാണിത്. മാത്രല്ല വൃഷണത്ത ബാധിക്കുന്ന ഹൈഡ്രോസീലും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.


• ബീജത്തിലെ കുറവ് -

ഒരു മില്ലീലിറ്റർ ശുക്ലത്തിൽ ഒന്നര കോടിയോളം ബീജങ്ങൾ ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ അളവ് കുറയുന്നതും വന്ധ്യതയ്ക്ക് കാരണമാകും.


• ബീജമില്ലാത്ത അവസ്ഥ -

ചിലരിൽ ഒട്ടും ബീജമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.


• വേഗം കുറവ് - ബീജം ഉണ്ടെങ്കിലും അതിന് ശരിയായ വേഗത്തിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ ചിലരിൽ കാണാറുണ്ട്. വേഗം കുറയുമ്പോൾ അണ്ഡവുമായി സംയോജിക്കാൻ സാധിക്കാതെ വരും.


• ആകൃതിപ്രശ്നം - ബീജത്തിന്റെ ആകൃതിയിൽ തകരാറുകൾ ഉണ്ടെങ്കിൽ വന്ധ്യതയ്ക്ക് കാരണമാകും. ആകൃതിയിലെ മാറ്റങ്ങൾ കാരണം ബീജത്തിന് ശരിയായ രീതിയിൽ ചലിക്കാനോ അണ്ഡവുമായി കൂടിച്ചേരാനോ സാധിക്കില്ല.


• അനിയന്ത്രിത പ്രമേഹം - പ്രമേഹം നിയന്ത്രിക്കാതെ കാലങ്ങൾ കഴിഞ്ഞാൽ അത് ബീജത്തിന്റ ഉത്പാദനത്തെ ബാധിക്കും. ലൈംഗികജീവിതത്തെയും പ്രമേഹം പ്രതികൂലമായി ബാധിക്കും.


കൃത്രിമ ഗർഭധാരണ രീതികൾ :

ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും സ്വാഭാവികരീതിയിൽ ഗർഭധാരണം നടക്കുന്നില്ല എങ്കിൽ കൃത്രിമ ഗർഭധാരണ രീതികൾ ഉപയോഗിക്കാം. പല ഗർഭധാരണ മാർഗങ്ങൾ (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക്കുകൾ-ART) ഇപ്പോൾ നിലവിലുണ്ട്.


•1️⃣ ഐ.യു.ഐ (IUI) :

ഏറ്റവും മികച്ച ബീജത്തെ തിരഞ്ഞെടുത്ത് ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന രീതിയാണ് ഐ.യു.ഐ.(ഇൻട്രാ യൂട്ടറൈൻഇൻസെമിനേഷൻ). ആർത്തവ ചക്രത്തിന്റെ 12-16 ദിവസങ്ങളിലാണ് ഐ.യു.ഐ. ചെയ്യുക. ആസമയത്ത് അണ്ഡത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ നൽകും. അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വികാസഘട്ടങ്ങൾ വിലയിരുത്തും. പുരുഷപങ്കാളിയിൽ നിന്ന് ശേഖരിച്ച ഏറ്റവും മികച്ച ബീജത്തെ അണ്ഡ വിസർജന സമയത്ത് കത്തീറ്റർ ഉപയോഗിച്ച് ഗർഭാശയ മുഖത്തേക്ക് കടത്തിവിടും. ഏതാനും മിനിറ്റുകൾ ക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനാകും.


•2️⃣ഐ.വി.എഫ് (IVF):

പങ്കാളികളിൽ നിന്ന് ആരോഗ്യമുള്ള അണ്ഡവും ബീജവും ശേഖരിച്ച് അത് ലാബിൽ വെച്ച് സംയോജിപ്പിക്കുന്നു. ഇങ്ങനെ വളർത്തിയെടുത്ത ഭ്രൂണത്തെ തിരികെ ഗർഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിക്കുന്നു. ഇതാണ് ഐ.വി.എഫ്.(ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സയു കട ഭാഗമായി ഗൊണാഡോട്രോപ്പിൻ എന്ന ഹോർമോൺ നൽകി അണ്ഡവിസർജനത്തിന്റെ തോത് കൂട്ടും. തുടർന്ന് അൾട്രാസൗണ്ട് സ്കാനിങ് വഴിയും രക്തപരിശോധനയിലൂടെയും പുരോഗതി വിലയിരുത്തും. പാകമായ അണ്ഡം അൾട്രാസൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെയാണ് ശേഖരിക്കുക. തുടർന്ന് അണ്ഡവും ബീജവും ലാബിൽ വെച്ച് സംയോജിപ്പിക്കും. അങ്ങനെ ഭ്രൂണമായി മാറിയാൽ അത് ആറുദിവസത്തോളം ലാബിൽ സൂക്ഷിക്കും. തുടർന്ന് ഭ്രൂണത്തെ കത്തീറ്ററിന്റെ സഹായത്തോടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും.


IVF ചെയ്യുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിൽ ആണ് :


• അറിയാത്ത കാരണങ്ങളാൽ വന്ധ്യത ഉള്ളവർക്ക് •അണ്ഡവാഹിനി കുഴലിൽ തടസ്സമുള്ളവർ

• ഐ.യു.ഐ. ചികിത്സ യോജിക്കാത്തവർക്ക് 

• അണ്ഡവിസർജനത്തിൽ തടസ്സം ഉണ്ടായാൽ

• എൻഡോമെട്രിയോസിസ് 

• ബീജത്തിന്റെ ചലനം കുറവാണെങ്കിൽ


•3️⃣ഇക്സി (ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ) :

ഐ.വി.എഫ്. ചികിത്സയുടെ പരിഷ്കരിച്ച പതിപ്പാണ് ഇക്സി. പ്രധാനമായും പുരുഷ വന്ധ്യതയ്ക്കുള്ള പരിഹാരമായാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. അണ്ഡത്തിലേക്ക് ഒരു ബീജത്തെ കുത്തിവക്കുന്ന ചികിത്സാരീതിയാണ്. ഇക്സി(ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ)

അണ്ഡാശയത്തെ ഉത്തേജിപ്പിച്ച് കൂടുതൽ അണ്ഡങ്ങൾ പാകമാക്കാനുള്ള മരുന്ന് നൽകും, സ്കാനിങ് വഴി ഇതിന്റെ പുരോഗതി വിലയിരുത്തും. രക്തപരിശോധനയിലൂടെ ഹോർമോൺ നിലയും നിരീക്ഷിക്കും. പാകമായ അണ്ഡങ്ങൾ പുറത്തെടുത്ത് ലാബിൽ വെച്ച് ഓരോ അണ്ഡത്തിലും ഒന്ന് വീതം ബീജങ്ങൾ കുത്തിവെച്ച് സംയോജിപ്പിക്കും. ആറ് ദിവസത്തോളം ലാബിൽ നിരീക്ഷിച്ച ശേഷം അത് ഗർഭപാത്രത്തിൽ നിക്ഷേപിക്കും.


• ഇക്സി ചെയ്യുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിൽ : •ബീജസംഖ്യ, അതിന്റെ ചലനശേഷി എന്നിവ കുറവുള്ളവർക്ക്

• വൃഷണത്തിൽ നിന്ന് ബീജം നേരിട്ട് കുത്തിയെടുക്കേണ്ടി വരുന്നവർക്ക്

• മറ്റ് കൃത്രിമ മാർഗങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ


•4️⃣അണ്ഡവാഹിനിക്കുഴലിൽ നിക്ഷേപിക്കുന്ന രീതി :

അണ്ഡവും ബീജവും അണ്ഡവാ ഹിനിക്കുഴലിൽ നിക്ഷേപിക്കുന്ന രീതിയുണ്ട്. ലാബിൽ സംയോജിപ്പി ക്കുന്നതിന് പകരം അത് സ്വാഭാവികമായും അണ്ഡവാഹിനിക്കുഴലിൽ വെച്ച് സംയോജിക്കും. തുടർന്ന് ഗർഭാപാത്രത്തിൽ വളരുകയും ചെയ്യും.അണ്ഡ വാഹിനിക്കുഴലിൽ തടസ്സമില്ലെന്ന് ആദ്യം ഉറപ്പാക്കണം.ബീജങ്ങളുടെ എണ്ണം കുറവുള്ള സാഹചര്യത്തിൽ ആണ് ഇത് ചെയ്യുന്നത്.


📧 anildast29@gmail.com

Comments