രാജ്യത്ത് സിസേറിയനുകൾ കൂടുന്നു | caesarean delivery's are increasing in india


രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇവ നിയന്ത്രിക്കാൻ കണക്കെടുപ്പും ബോധവത്കരണവുമായി ആരോഗ്യമന്ത്രാലയം. ഓരോ സംസ്ഥാനങ്ങളിലേയും സർക്കാർ, സ്വകാര്യാശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ വിവരം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയന് ശേഷമുള്ള അമ്മയുടെ ആരോഗ്യം ഇവയെ പറ്റിയാണ് കണക്കുകൾ തേടുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.


• ഒപ്പം അമ്മയും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാൻ ആരോഗ്യപ്രവർത്തകർക്കും നിർദേശമുണ്ട്.

• ഒരു രാജ്യത്തെ ആകെ പ്രസവങ്ങളിൽ പതിനഞ്ചു ശതമാനം മാത്രമേ സിസേറിയൻ പാടുള്ളൂവെന്ന് ലോകാരോഗ്യസംഘടന (WHO) നിഷ്കർഷിക്കുമ്പോൾ 2022-ലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇത് 53 ശതമാനമാണ്.

• 2021-ൽ പുറത്തിറ ക്കിയ ദേശീയ കുടുംബാരോഗ്യസർവേയിൽ ഇത് 47.4 ശതമാനമായിരുന്നു. ഒരുവർഷത്തിനിടെ, ആറുശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ട്.

• 2022 ൽ സർക്കാരാശുപത്രികളിൽ നടന്ന ആകെ പ്രസവങ്ങളിൽ 15 ശതമാനം സിസേറിയനുകളാണ്. സ്വകാര്യമേഖലയിലാകട്ടെ, 38 ശതമാനവും. സ്വകാര്യ -സർക്കാർ മേഖലകളിൽ ഏറ്റവുമധികം സിസേറിയനു കൾ നടക്കുന്നത് തെലങ്കാനയിലാണ് - 54.09 ശതമാനം.

• കേരളം ആറാം സ്ഥാനത്താണ് - 42.41 ശതമാനം.

• സ്വകാര്യമേഖലയിൽ ഏറ്റവുംകൂടുതൽ സിസേറിയനുകൾ നടക്കുന്നത് അന്തമാൻ നിക്കോബാർ (95.45), ത്രിപുര (93.72), പശ്ചിമബംഗാൾ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.

• ആഗോള തലത്തിലും സിസേറിയനുകളുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ ആകെ പ്രസവങ്ങളിൽ അഞ്ചിലൊന്ന് സിസേറിയനാണ്.


🗞️All these data's are based newspaper paper reports on 16-01-2023, January, Monday

📧 anildast29@gmail.com

Comments