തിനയുടെ ആരോഗ്യ ഗുണങ്ങൾ :
വിറ്റാമിൻ ബി12 കൊണ്ട് സമ്പന്നവും, ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥയ്ക്കും പ്രതിരോധ ശേഷിക്കും ഗുണകരമാണ് തിന.ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടം ആണ് , സാധാരണ ധാന്യത്തേക്കാൾ പോഷകപ്രദം.
![]() |
Foxtail Millet - തിന |
ചേരുവകൾ:
1. നെയ്യ് -1 ടേബിൾ സ്പൂൺ
2. ഗ്രാംപൂ - ഒരെണ്ണം
3. തക്കോലം - ഒരെണ്ണം
4. കറുവാപ്പട്ട- ചെറിയ കഷണം
5. സവാള - 2 എണ്ണം (അരിഞ്ഞത്)
6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
7. പച്ചമുളക് - ഒരെണ്ണം (അരച്ചത്)
8. തക്കാളി - 1 ടീസ്പൂൺ (അരിഞ്ഞത് )
9. മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
10. മുളകുപൊടി- 1/4 ടീസ്പൂൺ
11. മല്ലിപ്പൊടി-1/4 ടീസ്പൂൺ
12. ഗരം മസാല -1/4 ടീസ്പൂൺ
13. ജീരക പൊടി - ഒരു നുള്ള്
14. കുരുമുളക് പൊടി-1 ഒരു നുള്ള്
15. തിന - ഒരു കപ്പ്
16. വെള്ളം - രണ്ടു കപ്പ്
17. സോയ ചങ്ക്സ് -ഒരു ടീസ്പൂൺ
18. ഉപ്പ് - ഒരു നുള്ള് (0.5 ഗ്രാം)
തയാറാക്കുന്ന വിധം :
• തിന വെള്ളത്തിൽ 20 മിനിറ്റ് കുതിർക്കുക. സോയ ചങ്ക്സ് 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. കുക്കറിൽ നെയ്യ് ഒഴിച്ചശേഷം 2 മുതൽ 4 വരെ ഉള്ള ചേരുവകൾ ചേർക്കുക. അതിലേക്ക് 5 മുതൽ 14 വരെ ഉള്ള ചേരുവകൾ ചേർത്തശേഷം നന്നായി വഴറ്റുക. ഇതിലേക്ക് കുതിർത്ത തിന ചേർത്ത ശേഷം വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. വെള്ളത്തിൽ കുതിർത്ത സോയ ചങ്ക്സ് ചേർക്കുക. നന്നായി ഇളക്കി കുക്കർ അടച്ചുവെച്ച് ചെറുതീയിൽ വേവിക്കുക. 2-3 വിസിൽ അടിച്ചശേഷം ഓഫ് ചെയ്യാം. തുടർന്ന് കുറച്ച് നെയ്യ് ചേർക്കാം. തിന ബിരിയാണി തയ്യാർ.
![]() |
തിന ബിരിയാണി - Foxtail Millet Biriyani |
📧 anildast29@gmail.com
Comments
Post a Comment