പശുവിൻപാലിനു പകരം സസ്യാഹാരത്തെ അടിസ്ഥാനമാക്കി (ഉദാഹരണത്തിന് "വിഗൻ ഡയറ്റ് പിന്തുടരുന്നവർക്ക്) ഉപയോഗിക്കാവുന്നതാണ് സോയപ്പാൽ.
• മൃഗങ്ങളിൽ നിന്നുള്ള പാലിന് പകരം ഉപയോഗിക്കുന്ന പാനീയങ്ങളിൽ കൂടുതൽ പോഷകഗുണങ്ങളുള്ള സോയ മിൽക് ആണ് മുൻനിരയിൽ.
• ലാക്റ്റോസ് ഇൻടോളറൻസ് ഉള്ളവർക്കും ഇതു കുടിക്കാം സൂപ്പർമാർക്കറ്റ്, ഹെല്ത് ഫുഡ് സ്റ്റോർ തുടങ്ങിയവയിൽ ഇതു ലഭിക്കും. ഓൺലൈൻ ആയും വാങ്ങാം.
• രണ്ടുതരം സോയാ പ്പാൽ ലഭിക്കും - മധുരമുള്ളതും ഇല്ലാത്തതും മധുരം ഇല്ലാത്തവയിൽ ശുദ്ധീകരിച്ച വെള്ളവും സോയാബീനും മാത്രമേ അടങ്ങിയിട്ടുള്ളൂ. മധുരമുള്ള പാലിൽ, മധുരത്തോടൊപ്പം കൊക്കോ, ചോക്ലെറ്റ്, വാനില തുടങ്ങിയവയും ചേർക്കാറുണ്ട്. വിപണിയിൽ ലഭിക്കുന്നവയിൽ, മധുര മുള്ളതിലും മധുരമില്ലാത്തതിലും പശുവിൻ പാലിന്റേതുപോലുള്ള ടെക്സ്ചർ ലഭിക്കുവാൻ സ്റ്റെബിലൈസർ ചേർക്കാറുണ്ട്.
• പലതരം പാചകങ്ങളിൽ (ബേക്കിങ്, കറി ഗ്രേവി, സോസ്, etc) പശുവിൻ പാലിനു പകരമായും സോയപ്പാൽ ഉപയോഗിക്കാം.
![]() |
വീട്ടിലും തയാറാക്കാം :
ഒരു കപ്പ് സോയാബീൻസ് ധാരാളം വെള്ളം ഒഴിച്ച് 15 മണിക്കൂറെങ്കിലും കുതിർത്ത് കൈ കൊണ്ടു ഞെരടി കഴുകുക. കുതിർന്നിരിക്കുന്ന തൊലി വെള്ളത്തിനു മുകളിൽ പൊങ്ങി വരുന്നതു മാറ്റുക. അൽപം തൊലിയിരുന്നാലും കുഴപ്പമില്ല.ഞെരടിയെടുത്ത പരിപ്പ് 3-4 തവണയിലേറെ കഴുകിയെടുക്കുക. വെള്ളം പൂർണമായും ഊറ്റിക്കളയണം. ഏകദേശം മൂന്ന് കപ്പ് കാണും. ഇതു മുഴുവൻ അരയ്ക്കാൻ 5 കപ്പു വെള്ളം വേണം. പകുതി വെള്ളവും പകുതി ബീൻസ് ഉം ഒരു ബ്ലെൻഡറിൽ നന്നായി അടിച്ചെടുക്കുക. ബാക്കി ബീൻസും വെള്ളവും ഇതേപോലെ അടിച്ചെടുത്ത് ഒരു മസ്ലിൻ തുണിയിൽ അരിച്ചെടുക്കുക. നന്നായി പിഴിഞ്ഞെടുക്കുക തുണിയിൽ ബാക്കി വരുന്ന മിശ്രിതം “ഒകാര“ എന്നറിയപ്പെടുന്നു. ഇത് കളയേണ്ട. കറികളിൽ ചേർക്കാം.
• അരിച്ചെടുത്ത സോയപ്പാൽ ഒരു വലിയ പാത്രത്തിൽ തിളപ്പിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കണം. തിളച്ചു കഴിഞ്ഞ് 30 മിനിറ്റെങ്കിലും സിമ്മറിൽ ഇട്ടു തിളപ്പിക്കുക. (അൽപം കയ്പു തോന്നുന്ന പയറിന്റേതു പോലുള്ള രുചി മാറി പാലിന്റെ രുചി ആകുന്നതി നാണിത്). തിളച്ചുപോകാതെ നോക്കണം. പാൽപ്പാട പോലെ ഇതിന്റെ മുകളിലും ഒരു പാട ഉണ്ടാകുന്നത് കാണാം. ഇത് “യുബ” എന്ന് അറിയപ്പെടുന്നു. ഇതു നീക്കി സൂപ്പിൽ ചേർക്കാം. പാലിന്റേതുപോലെ രുചിയാകുമ്പോൾ ഓഫ് ചെയ്യുക. ഇതു ഫ്രിജിൽ ഒരാഴ്ച വരെ സൂക്ഷിക്കാം. രണ്ടു കപ്പ് സോയപ്പാൽ (400ml) ഒരു ദിവസം കുടിക്കാം.ഈ പാൽ തണുത്ത ശേഷം പഞ്ചസാര, തേൻ, ഇവ ചേർത്ത് കുടിക്കാം.
ഗുണങ്ങൾ :
• ധാരാളം നാരുകൾ അടങ്ങിയ സോയ ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
• സോയപ്പാലിൽ ധാരാളം പ്രോട്ടിൻ ഉണ്ട്.
• എല്ലാ നല്ല സോയ മിൽക്ക് ബ്രാൻഡുകളും വൈറ്റമിനുകൾ ധാതുക്കൾ (riboflavin,calcium, and vitamins A, B12, K and D) എന്നിവ ചേർത്തു പോഷകഗുണം വർധിപ്പിച്ചെടുത്തിട്ടുണ്ട്.
• മധുരമില്ലാത്ത സോയപ്പാലിൽ ധാരാളം (വൈറ്റമിൻ ബി6,മഗ്നീഷ്യം, ഫോളേറ്റ്, അയൺ, സിങ്ക്) എന്നിവ ഉണ്ട്. നല്ല ഗുണമേന്മയുള്ള പ്രോട്ടീൻ ഉള്ളതുകൊണ്ടും കാലറി കുറവായതുകൊണ്ടും (1 cup (240mL)) മധുരമില്ലാത്ത സോയപ്പാലിൽ 80 കാലറിയെ ഉള്ളൂ. ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ, രക്താതിമർദം, നീർക്കെട്ട്, അമിതവണ്ണം എന്നീ രോഗാവസ്ഥകളിലും സോയപ്പാൽ ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു.
• ആർത്തവവിരാമത്തിന്റെ ലക്ഷണമായ ഹോട്ട് ഫ്ളാഷസ് കുറയ്ക്കുന്നു.
• വർക്കൗട്ടിന് ശേഷം എനർജി ഡ്രിങ്കായി സോയ മിൽക് കുടിക്കുന്നത് ഗുണകരമാണ്സോയ മിൽക്കിലുള്ള ഘടകങ്ങൾ ശരീരത്തിനാവശ്യമായ ഊർജമേകും.
• സോയ പാലിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഒമേഗ -3 ഫാറ്റി ആസിഡുകൾ ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ടത് :
•🚫സോയ ഉൽപ്പന്നങ്ങളോട് അലർജിയുള്ളവർ, തൈറോയ്ഡ് മരുന്ന് കഴിക്കുന്നവർ എന്നിവർ ഇത് ഒഴിവാക്കണം.
• ചെറിയ കുട്ടികൾക്ക് ഒരു വയസ്സിന് ശേഷം മാത്രമേ നൽകാൻ പാടുള്ളൂ , ചെറിയ കുട്ടികൾക്ക് കുറഞ്ഞ അളവിൽ നൽകിയാൽ മതി.
🏜️Image Credits: freepik
📧 anildast29@gmail.com
Comments
Post a Comment