ഫ്ലാക്സ് സീഡ് എന്ന ആരോഗ്യദായക വിത്ത് | Helath Benifits of Flaxseed


ഫ്ലാക്സ് സീഡ്  (ചണവിത്ത്) ശാസ്ത്രനാമം: Linum usitatissimum, linseed എന്നും അറിയപ്പെടുന്നു , അഥവാ ചണവിത്തുകൾ തവിട്ട്, മഞ്ഞ എന്നിങ്ങനെ രണ്ടു വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന പരിപ്പു പോലുള്ള വിത്തുകളാണ്. കാഴ്ചയിൽ മുതിരയോടു സാമ്യമുള്ള ഇവയിൽ ധാരാളമായി നാരുകൾ (സൊല്യൂബിൾ & ഇൻസൊല്യൂബിൾ) ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.


• ലിഗ്നൻ (Lignan) എന്ന ആന്റി ഓക്സിഡന്റിന്റെ കലവറയാണു ചണവിത്തുകൾ. മറ്റു സസ്യവിത്തുകളെക്കാൾ 75 മുതൽ 800 മടങ്ങ് അധികമായി ലിഗ്നൻ ചണവിത്തിൽ അടങ്ങിയിട്ടുണ്ട്. ലിഗ്നന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണം ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ (LDL) കുറച്ച് അതുവഴി രക്താതിസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു. സ്ത്രീകളിലെ സെക്സ് ഹോർമോണുകളായ ഈസ്ട്രജനു തുല്യമായ പ്രവർത്തനമാണ് ലിഗ്നന്റേത്. ഇതു സ്തനാർബുദത്തെ പ്രതിരോധിക്കുന്നു.

• ഒമേഗ3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാൽ തന്നെ ഫ്ലാക്സ് സീഡ് തലച്ചോറിന്റേയും ,ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഒരുപോലെ സഹായകരമാണ്. ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വർച്ചയ്ക്ക് ഒമേഗ3 ഫാറ്റി ആസിഡുകൾ ആവശ്യമായതിനാൽ ഗർഭിണികൾ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു ഗുണം ചെയ്യും. കുട്ടികൾക്കും ഭക്ഷ്യയോഗ്യമാണ്. മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒമേഗ3 ഫാറ്റി ആസിഡുകൾ ലഭ്യമാക്കുവാനുള്ള ഉത്തമ മാർഗമാണിത്.

• പ്രമേഹരോഗികൾക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്. ഇതിലടങ്ങിയ നാരുകൾ രക്തത്തിലേക്ക് അന്നജം (കാർബോഹൈഡ്രേറ്റ്) ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ മന്ദിഭവിപ്പിക്കുന്നതിനാൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തും. നാരുകളും പ്രോട്ടീനുകളും വിശപ്പിനെ നിയന്ത്രിച്ച് അതുവഴി തടിയും കൊഴുപ്പും കൂടുന്നതു നിയന്ത്രണത്തിലാക്കുന്നു.

• സ്ത്രീകളിൽ ആർത്തവവിരാമ ശേഷമുള്ള പ്രശ്നങ്ങൾ (Hot flash പെട്ടെന്ന് വിയർക്കുക, നെഞ്ചിടിപ്പ് വർധിക്കുക) കുറയ്ക്കാൻ ഇവ സഹായകരമാണ്.

• ഇവ പ്രത്യുല്പാദന ശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

• ഇതിൽ അടങ്ങിയ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ വീക്കത്തെ തടഞ്ഞ് അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായ ആമവാ തം, മൈഗ്രെയ്ൻ, ആസ്മ ഇവയെ തടയുന്നു.



• ഇവ നാരുകളാൽ സമ്പന്നമായ തിനാൽ അമിതമായി കഴിക്കുന്നതു ദഹനത്തിനു ബുദ്ധിമുട്ടുണ്ടാക്കാം. ആയതിനാൽ ദിവസവും ഒരു ടേബിൾ സ്പൂൺ (15gm) അല്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ (15-30gm) ഉൾപ്പെടുത്താം. ഏകദേശം 15 മുതൽ 30gm വരെ ഫ്ലാക്സ് ഉള്ളിൽ ചെന്നാൽ മാത്രമേ അതിന്റെ ഗുണം ലഭിക്കൂ. മൂന്നു ടീസ്പൂൺ ഫ്ളാക്സ് സീഡിൽ 10 ഗ്രാം ഫ്ലാക്സ് അടങ്ങിയിരിക്കുന്നു. മൂന്നു ടീസ്പൂൺ ഫ്ലാക്സ് പൊടിയിൽ ഏഴു ഗ്രാം, മൂന്നു ടീ സ്പൂൺ ഓയിലിൽ 10-12 ഗ്രാം എന്നിങ്ങനെയാണ് കണക്ക്.15 ഗ്രാം ഫ്ളാക്സ് ഉള്ളിൽ എത്തണമെങ്കിൽ ഒന്നര ടേബിൾ സ്പൂൺ സീഡ് കഴിക്കേണ്ടതുണ്ട്. പൊടിയാണെങ്കിൽ ഒന്നര ടീസ്പൂൺ എണ്ണയാണെങ്കിൽ ഒന്നേകാൽ സ്പൂൺ ആവശ്യമാണ്.

• ഇവ സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ജാറിൽ സൂക്ഷിക്കാം. ആവശ്യത്തിന് പൊടിച്ചെടുക്കാം. ഓയിലോ, പൊടിയോ ആണെങ്കിൽ ഫ്രിജിൽ സൂക്ഷിക്കാം. നന്നായി ഉണങ്ങിയ സീഡ് വറുത്തു പൊടിച്ചു കഴിക്കുന്നതാണ്. ഉത്തമം. ഈ പൊടി ഉപ്പുമാവിലോ ദോശമാവിലോ, ജ്യൂസുകൾ, സമൂത്തികൾ, തൈര്, സൂപ്പ്, കറികൾ, ബേക്ക് ചെയ്ത പലഹാരങ്ങൾ മുതലായവയിലോ ചേർത്തു കഴിക്കാം. ഇതിൽ കപ്പലണ്ടിയും ശർക്കരയും ചേർത്ത് മിഠായി രൂപത്തിലും ഉപയോഗിക്കാം. ഫ്ലാക്സ് സീഡ് ഇട്ടു തിളപ്പിച്ചു വെള്ളം കുടിക്കുകയുമാകാം. (1 tsp)



• ഫ്ലാക്സ് സീഡ് 1 ഔൺസ് (28ഗ്രാം) :

🔹കാലറി - 152

🔹ഫൈബർ - 7.8 g(0)30

🔹പ്രോട്ടീൻ - 5.2 g (000

🔹മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് - 2.1 g

🔹ഒമേഗ 3 ഫാറ്റ് - 6.5 g

🔹ഒമേഗ6 ഫാറ്റ് - 1.7 g

🔹മാംഗനീസ് - 35% of the RDI

(Recommended dietary intake)

🔹 തയാമിൻ (Vit B1) - 31% of the RDI

🔹മഗ്നീഷ്യം - 28% of the RDI


📧 anildast29@gmail.com

Comments