മുന്തിരി വൈൻ വീട്ടിൽ തയാറാക്കാം
ചേരുവകൾ :
• കറുത്ത മുന്തിരി ( ജ്യൂസ് മുന്തിരി ) നന്നായി കഴുകി ഓരോന്നായി വേർപെടുത്തി എടുത്തത് - 5 കിലോ
• പഞ്ചസാര - രണ്ടരക്കിലോ
• സൂചിഗോതമ്പ് - രണ്ട് ടേബിൾ
• ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു ടിസ്പൂൺ
• തിളപ്പിച്ചാറിയ വെള്ളം - രണ്ടു ലിറ്റർ
തയാറാക്കുന്ന വിധം :
• വൈൻ ഇടാനുള്ള പാത്രങ്ങളും ഭരണിയും നന്നായി കഴുകി ഉണക്കി എടുക്കണം.
• കഴുകിയ മുന്തിരിയിൽ പൊട്ടാത്തത് മാത്രം തിരഞ്ഞെടുക്കുക.
• കൈകൊണ്ടോ മഷർ കൊണ്ടോ ഓരോ മുന്തിരിയും ചതയ്ക്കുക. കുരു പൊട്ടാത്ത വിധം മിക്സിയിൽ ഒന്ന് അടിച്ചെടുത്താലും മതി.
• ഭരണിയിൽ മുന്തിരിയും പഞ്ചസാരയും സൂചിഗോതമ്പും യീസ്റ്റും ഇട്ട് മരത്തവി കൊണ്ടു നന്നായി ഇളക്കുക.
• അതിനു ശേഷം തിളപ്പിച്ചാറിയ വെള്ളം കൂടി ചേർത്ത് അടച്ച് ഒരു കോട്ടൻ തുണികൊണ്ട് ഭരണിയുടെ വായ്ഭാഗം കെട്ടിവയ്ക്കുക.
• തുടർന്ന് 21 ദിവസം വരെ ഒരേ സമയത്ത് ഭരണി തുറന്ന് ഒന്നോ രണ്ടോ മിനിറ്റ് നന്നായി ഇളക്കുക.
• 21-ാം ദിവസം ഭരണി തുറന്ന് വൈൻ അരിച്ചെടുത്ത് ഇരുണ്ട നിറമുള്ള കുപ്പികളിൽ സൂക്ഷിക്കാം.
• വൈൻ ഇരിക്കുംതോറും മധുരവും നിറവും കുറയും.
• വൈൻ കെട്ടിവയ്ക്കുന്നതിനൊപ്പം ചിലർ ഏലക്കായ,ഗ്രാംപു, കറുവപ്പട്ട എന്നിവ ഒന്നോ രണ്ടോ എണ്ണം ചേർക്കാറുണ്ട്
ഗുണങ്ങൾ :
• ഇതിൽ ആൽക്കഹോൾ കുറഞ്ഞ അളവിൽ മാത്രമേ ഉള്ളൂ.
• മുന്തിരിയുടെ തൊലിയിൽ അടങ്ങിയ ആന്തോസയാനിൻ എന്ന പിഗ്മെന്റാണ് വൈനിന് ആ നിറം നൽകുന്നത്.
• ഈ വൈൻ മിതമായി ഉപയോഗിച്ചാൽ പല രോഗങ്ങളേയും പ്രതിരോധിക്കാം.
• മുന്തിരിയുടെ തൊലിയിൽ അടങ്ങിയ റെവെരാട്രോൾ അടക്കമുള്ള ആന്റി ഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനു സഹായകമാണ്.
• ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും.
• മുന്തിരി വൈൻ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതും ഇതിലെ പോളിഫിനോളുകൾ എന്ന ജൈവസംയുക്തങ്ങൾ ഒരാളുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ സൂക്ഷ്മജീവികളെ പിന്തുണയ്ക്കുന്നതുമാണ് എന്നു ചില പഠനങ്ങൾ പറയുന്നു.
🛑മുന്തിരി വൈൻ മിതമായി ഉപയോഗിക്കണം.
പുരുഷന്മാർക്ക് ഒരു ദിവസം - 300 മില്ലി
സ്ത്രീകൾക്ക് ഒരു ദിവസം - 150 മില്ലി
(മയോക്ലിനിക്ക് നിർദ്ദേശിക്കുന്ന അളവ് )
![]() |
മുന്തിരി വൈൻ | Grape wine |
📧 anildast29@gmail.com
Comments
Post a Comment