കോവിഡ് കൂടുതൽ കേരളത്തിൽ | COVID CASES INCREASING IN KERALA


കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ പട്ടികയിൽ ഒന്നാമത് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. ശനിയാഴ്ച(25-3-2023) ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരി ച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ എന്നി ങ്ങനെ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഏപ്രിൽ 10, 11 തീയതികളിൽ രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്തും. 27-ന് നടത്തുന്ന ഓൺലൈൻ യോഗ ത്തിൽ മോക് ഡ്രില്ലിന്റെ വിശദാംശങ്ങൾ സംസ്ഥാനങ്ങളെ അറിയിക്കും. കോവിഡ് പരിശോധനയുടെ വേഗം കൂട്ടാൻ മന്ത്രാലയം നിർദേശം നൽകി. പത്തു ലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം.


ഉയർന്ന കോവിഡ് നിരക്ക് :

• കേരളം (26.4%)

• മഹാരാഷ്ട്ര (21.7%)

• ഗുജറാത്ത് (13.9%)

• കർണാടക (8.6%)

• തമിഴ്നാട് (6.3%)


മറക്കാതിരിക്കാം, മുൻകരുതലുകൾ :

• മുഖാവരണം ധരിച്ചുതുടങ്ങണം.

• ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും മോശം വായുസഞ്ചാരവുമുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കുക.

• തിരക്കേറിയതും അടഞ്ഞുകിടക്കു ന്നതുമായ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കുക.

• തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്കും വായും മറയ്ക്കാൻ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക.

• ഇടയ്ക്കിടെ കൈകഴുകുക.

• പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.

• രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃത്യമായി പരിശോധിക്കുക.

• ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.


📌All these data's are based on newspaper reports on 26 March 2023

Comments