ശരീര ഭാരം കുറയ്ക്കാൻ 4 ഹെൽത്തി വിഭവങ്ങൾ | 4 HEALTHY DISHES FOR WEIGHT LOSS

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 4 ഹെൽത്തി വിഭവങ്ങൾ പരിചയപ്പെടാം 



1. Mildly Spiced Vegetable Rice


• അരി വേവിച്ചത്

(ബസ്മതി നീളമുള്ള അരി) : 250 ഗ്രാം

• ഉള്ളി അരിഞ്ഞത് : രണ്ടെണ്ണം

• ചുവന്ന ചെറിയ കാപ്സിക്കം അരിഞ്ഞത് : നാലെണ്ണം

• കാരറ്റ് കഷണങ്ങളാക്കിയത് : ഒരെണ്ണം

• ചെറിയ തക്കാളി ചെറുതായി അരിഞ്ഞത് : 10 എണ്ണം

• ജീരകം : അരടീസ്പൂൺ അരടീസ്പൂൺ

• മല്ലി : അരടീസ്പൂൺ

• വെളുത്തുള്ളിപ്പൊടി : അരടീസ്പൂൺ

• കുരുമുളക് മസാല : അരടീസ്പൂൺ

• ഗരം മസാല : അരടീസ്പൂൺ

• മഞ്ഞൾ : കാൽ ടീസ്പൂൺ

• മുളകുപൊടി : ഒരു നുള്ള്

• മല്ലിയില : മൂന്നു പിടി


പച്ചക്കറികളെല്ലാം അരിയുക. ഉള്ളിയും കാപ്സിക്കവും വലിയ കഷണങ്ങളായി അരിയുക. കാരറ്റും തക്കാളിയും ചെറിയ കഷണങ്ങളാക്കുക. ഫ്രൈ ചെയ്യാനുള്ള ഒരു പാൻ എടുത്ത് അല്പം വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. മസാലക്കൂട്ടുകൾ ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക. പത്തോ ഇരുപതോ സെക്കൻഡ് മാത്രം ഇളക്കിയാൽ മതി. തുടർന്ന് ഇതിലേക്ക് പച്ചക്കറികൾ ഇട്ട് മൃദുവാകുന്നതു വരെ 10 മിനിറ്റ് വഴറ്റുക. ഇനി ഇതിലേക്ക് വേവിച്ചു വെച്ച അരി ചേർത്ത് രണ്ടു മൂന്നു മിനിറ്റ് നന്നായി ഇളക്കുക. പച്ചക്കറികളും മസാലക്കൂട്ടും ചോറിൽ നന്നായി ചേരണം. ഇനി മല്ലിയില അരിഞ്ഞ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി വിളമ്പാം.



2. Corn & Spinach


• നെയ്യ് : ഒരു ടേബിൾ സ്പൂൺ

• ജീരകം : ഒരു ടീസ്പൂൺ

• ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് : അല്പം

• പച്ചമുളക് അരിഞ്ഞത് : രണ്ടെണ്ണം

• ഉള്ളി അരിഞ്ഞത് : 60 ഗ്രാം

• ചീര : 180 ഗ്രാം

• കോൺ കഷണങ്ങൾ വേവിച്ചത് : ഒരു കപ്പ്

• ജീരകപ്പൊടി : അര ടീസ്പൂൺ

• മല്ലിയില അരിഞ്ഞത് : അല്പം


ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്ക് ജീരകം ചേർത്ത് അല്പനേരം ഇളക്കുക. തുടർന്ന് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് ചേർത്ത് വീണ്ടും ഇളക്കുക. ഇനി ഇതിലേക്ക് പച്ചമുളകും ഉള്ളി അരിഞ്ഞതും ചേർത്ത് പാകം ചെയ്യുക. ഉള്ളി ചെറിയ തവിട്ടുനിറം വരുന്നതു വരെ പാകം ചെയ്യണം. ഇനി ഒരു നുള്ള് ഉപ്പ് ചേർത്ത് ചീര ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കിച്ചേർത്ത് മൂന്നു നാലു മിനിറ്റ് അടച്ചുവെച്ച് പാകം ചെയ്യുക. ഇതിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കി വീണ്ടും അടച്ചുവെച്ച് ഒരു മിനിറ്റ് കൂടി വേവിക്കുക. തുടർന്ന് വേവിച്ച് ചീര ബ്ലെൻഡറിലിട്ട് അടിച്ചെടുത്ത് കട്ടിയുള്ള ഗ്രേവിയാക്കുക. ഇനി നേരത്തെ ഉപയോഗിച്ച പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് മസാലകൾ ചേർത്ത് പാകം ചെയ്യുക. നല്ല മണം വരുന്നതു വരെ ചേരുവകൾ ഇളക്കിച്ചേർക്കണം. നേരത്തെ തയ്യാറാക്കിയ ചീര ഗ്രേവി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് പാകം ചെയ്യുക. തുടർന്ന് വേവിച്ച കോൺ ഇതിലേക്ക് ചേർക്കുക. ഇവ നന്നായി ഇളക്കിച്ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.



3. Healthy Salad


• ചന്ന (വെള്ളകടല) വേവിച്ചത് : അഞ്ചു ടേബിൾ സ്പൂൺ

• ഇഞ്ചി ചെറിയ കഷണം : ചെറുതായി അരിഞ്ഞത്

• പച്ചമുളക് അരിഞ്ഞത് : ഒരെണ്ണം

• ഉപ്പ് : ഒരു നുള്ള്

• ലെമൺ : പകുതി ഭാഗം

• മല്ലിയില അരിഞ്ഞത് : രണ്ടു തണ്ട്

• കാരറ്റ് അരിഞ്ഞത് : ഒരെണ്ണം

• വെള്ളരിക്ക അരിഞ്ഞത് : ഒരെണ്ണം

• ഉള്ളി അരിഞ്ഞത് : ഒരെണ്ണം

• തക്കാളി അരിഞ്ഞത് : ഒരെണ്ണം

• കറിവേപ്പില : ഒരു തണ്ട്

• കറുത്ത കുരുമുളകു പൊടി : അല്പം

• റോസ്റ്റ് ചെയ്ത എള്ള് : ഒരു ടേബിൾ സ്പൂൺ

• മാതളം : നാലു ടേബിൾ സ്പൂൺ

• തണുപ്പിച്ച വെർജിൻ കോക്കനട്ട് ഓയിൽ : ഒരു ടേബിൾ സ്പൂൺ 


ചന്ന ഒരു രാത്രി വെള്ളത്തിലിട്ടു വെച്ചത് പ്രഷർകുക്കറിലിട്ട് വേവിച്ചെടുക്കുക. ഇതിനൊപ്പം ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് വിളമ്പാം.



4. Oats Idli


• ഓട്സ് - കപ്പ്

• റവ / സൂജി - ഒരു കപ്പ്

• തൈര് - ഒരു കപ്പ്

• ഉപ്പ് - അല്പം

• മിക്സ്ഡ് വെജിറ്റബിൾസ്

(കാരറ്റ്, ബീൻസ്, കാപ്സിക്കം) - ഒന്നര കപ്പ്

• ഇഞ്ചിയും മുളകും പേസ്റ്റാക്കിയത് - ഒരു സ്പൂൺ

• വെള്ളം - രണ്ട് കപ്പ്


ഓട്സും റവയും മീഡിയം ചൂടിൽ രണ്ടു മൂന്നു മിനിറ്റ് പ്രത്യേകം പ്രത്യേകം ഡ്രൈറോസ്റ്റ് ചെയ്യുക, തുടർന്ന് ഇവ രണ്ടും ഒരു വലിയ മിക്സിങ് ബൗളിലാക്കുക. പച്ചക്കറികൾ, തൈര്, ഉപ്പ്, ഇഞ്ചി-മുളക് പേസ്റ്റ് എന്നിവ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക. ഇതിലേക്ക് വെള്ളം അല്പാല്പമായി ചേർത്ത് ഇഡ്ഡലി തയ്യാറാക്കാനുള്ള മാവ് രൂപത്തിലാക്കുക. ഇത് 30 മിനിറ്റ് മാറ്റിവെക്കുക. സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക. തുടർന്ന് ഇഡ്ഡലിത്തട്ടിലേക്ക് ഇഡ്ഡലി മാവ് ഒഴിച്ച് 12-15 മിനിറ്റ് നേരം ആവികൊള്ളിച്ച് ഇഡ്ഡലി തയ്യാറാക്കുക. ചട്നിയോ വെജിറ്റബിൾ കുറുമയോ ചേർത്ത് 

കഴിക്കാം.



📧 anildast29@gmail.com
🏜️Image Credits : Freepik 



Comments