ചക്ക കൂട്ടാൻ എളുപ്പത്തിൽ തയ്യാറാക്കാം | Healthy Jackfruit Recipe


• വൃത്തിയാക്കിയ ചക്കച്ചുളയും തൊലി കളഞ്ഞ ചക്കക്കുരുവും– 1/2 കിലോ

അരച്ച് ചേർക്കാൻ :

• തേങ്ങാ ചിരകിയത് – 150 ഗ്രാം

• മഞ്ഞൾ പൊടി– 10 ഗ്രാം

• മുളകുപൊടി – 5 ഗ്രാം

• ജീരകം– 10 ഗ്രാം

• വെളുത്തുള്ളി– 4 അല്ലി

ആവശ്യത്തിനു വെള്ളം ചേർത്ത് അവിയലിന്റെ പരുവത്തിൽ അരയ്ക്കുക.


തേങ്ങ വറുക്കാൻ :

• തേങ്ങാ ചിരകിയത്– 150 ഗ്രാം

• വെളിച്ചെണ്ണ – 20 മില്ലി

• കടുക്– 5 ഗ്രാം

• വറ്റൽ മുളക്– 2 എണ്ണം

• കറിവേപ്പില– 3 തണ്ട്



അരിഞ്ഞ ചക്കച്ചുളയും കുരുവും ഉപ്പും മഞ്ഞളും ലേശം കുരുമുളകു പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്തു വേവിക്കുക. ചക്ക വെന്തു വരുന്ന സമയം ഒരു തവി വച്ച് നന്നായി ഉടച്ചതിനു ശേഷം അരച്ച് വച്ചവ ചേർത്ത് വേവിച്ചു വയ്ക്കുക. അതിനോടൊപ്പം തന്നെ ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു വറ്റൽ മുളകിട്ടതിനു ശേഷം ചെറിയ ചൂടിൽ തേങ്ങാ നന്നായി മൂപ്പിച്ചു ചൂടോടു കൂടി ചക്കക്കൂട്ടാനിൽ കറിവേപ്പിലയും ചേർത്തിളക്കുക. സ്വാദിഷ്ടമായ നാടൻ ചക്ക കൂട്ടാൽ തയ്യാർ.



Comments