അകാലനര പരിഹരിക്കാം | HOW PREVENT PREMATURE GREYING


വാ
ർധക്യം എത്തുന്നതിനു മുൻപു തലമുടിക്കു സംഭവിക്കുന്ന വെളുപ്പു നിറമാണ് അകാലനര, ഇന്നു സർവസാധാരണമായി കണ്ടുവരുന്നതും ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമായ ഒരു രോഗാവസ്ഥയാണിത്. ആയുർവേദത്തിൽ പലിതം എന്നാണ് നരയെ വിശേഷിപ്പിക്കുന്നത്. പ്രധാനമായി വാതപിത്തത്തിന്റെ ദോഷഫലമായിട്ടാണു സംഭവിക്കുന്നത് എന്നാണ് ആയുർവേദം വിലയിരുത്തുന്നത്.


കാരണങ്ങൾ :

• പോഷകക്കുറവ് - ശരീരത്തിൽ ഇരുമ്പിന്റെയും വൈറ്റമിനുകളുടെയും ആഗീരണം കുറയുന്നതു നരയ്ക്കു കാരണമാകുന്നു.

• ഉപ്പ് അധികമുള്ള ഭക്ഷണം - അച്ചാർ, പപ്പടം, ഉപ്പ് കൂടുതലുള്ള ചിപ്സ് മുതലായവയുടെ അമിത ഉപയോഗം.

• മാനസികസംഘർഷം

• ലവണാംശം അധികമുള്ള വെള്ളത്തിലുള്ള കുളി

• തൈറോയിഡ് രോഗങ്ങൾ

• പാരമ്പര്യം - ഇതു കാരണം ഉണ്ടാകുന്ന നര ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്.

• പുകവലി


പരിഹാരങ്ങൾ :

• പോഷകമടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, മീൻ, മുട്ട മുതലായവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

• ഉപ്പ് കൂടുതലടങ്ങിയ വിഭവങ്ങൾ ഒഴിവാക്കുക.

• കൃത്യസമയത്ത് ഉറക്കം ശീലമാക്കുക.

• പുകവലി ഒഴിവാക്കുക

• മാനസികസംഘർഷം ലഘുകരിക്കുക.

• ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും എണ്ണ തേച്ചു കുളിക്കുക.

• ഡോക്ടറുടെ നിർദേശപ്രകാരം പ്രൗണ്ഡരികാരി കേരം ത്രിഫലാദി കേരം, ഭൃംഗാമലകാദി കേരം മുതലായവയിൽ അനുയോജ്യമായവ ഉപയോഗിക്കുക.

• രസായനഗുണമുള്ള ച്യവനപ്രാശം മുതലായ മരുന്നുകൾ കഴിക്കാം

• നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു പതിവായി തല കഴുകുക.

• ചെറുപയർ പൊടി പതിവായി തലയിൽ പുരട്ടി കുളിക്കുന്നത് നര നിയന്ത്രി

ക്കാൻ നല്ലതാണ്.


Comments