ആരോഗ്യകരമായി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 3 റെസിപ്പികൾ :
🍒 റുബിക്സ് ക്യൂബ് ഫ്രൂട്ട്സ് | rubik's cube fruit
• തണ്ണിമത്തൻ കഷണങ്ങളാക്കിയത് : കുറച്ചെണ്ണം
• പൈനാപ്പിൾ കഷണങ്ങളാക്കിയത് : കുറച്ചെണ്ണം
• മസ്ക് മെലോൺ
കഷണങ്ങളാക്കിയത് : കുറച്ചെണ്ണം
• മാങ്ങ കഷണങ്ങളാക്കിയത് : കുറച്ചെണ്ണം
• തേൻ : രണ്ട് ടീസ്പൂൺ
• ലൈം : അല്പം
• മിന്റ് ഇലകൾ : അല്പം
• അരുഗുള ലെറ്റ്യൂസ് : അല്പം
• റോസ്റ്റ് ചെയ്ത വാൽനട്ട് : അല്പം
എല്ലാ പഴങ്ങളും തൊലി നീക്കി ക്യൂബ് രൂപത്തിലാക്കിയെടുക്കുക. ഇവയെല്ലാം ഒരു പ്ലേറ്റിൽ റുബിക്സ് ക്യൂബിന്റെ പാറ്റേണിൽ വയ്ക്കുക. ഇനി ഇത് ഫ്രിഡിൽവെച്ച് തണുപ്പിക്കുക.വിളമ്പുന്നതിനുമുൻപ് ഇതിന് മുകളിൽ തേനും ലൈമും സ്പ്രേ ചെയ്ത് മിന്റ് ഇലകൾ വിതറുക.
![]() |
റുബിക്സ് ക്യൂബ് ഫ്രൂട്ട്സ് | rubik's cube fruit |
🌮 ഓട്സ് ചില്ല | Oats chilla
• ഓട്സ് : ഒരു കപ്പ്
• തൈര് : കാൽ കപ്പ്
• വെള്ളം : ആവശ്യത്തിന്
• കാരറ്റ് അരിഞ്ഞത് : കാൽ കപ്പ്
• സവാള അരിഞ്ഞത് : ഒരെണ്ണം
• ഇഞ്ചി അരിഞ്ഞത് : ഒരു ടീസ്പൂൺ
• പച്ചമുളക് അരിഞ്ഞത് : ഒരെണ്ണം
• കറിവേപ്പില : ഒരു തണ്ട്
• വെളിച്ചെണ്ണ : അൽപം
ഒരു മിക്സിങ് ബൗൾ എടുത്ത ശേഷം അതിലേക്ക് ഓട്സ് പൊടിച്ചതും തൈരും വെള്ളവും ചേർത്ത് കട്ടിയുള്ള മാവിന്റെ രൂപത്തിലാക്കുക. ഇനി അരിഞ്ഞ കാരറ്റ്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ മാവിലേക്ക് ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക. ഒരു നോൺസ്റ്റിക് ദോശ പാൻ മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് മാവൊഴിച്ച് വേവിച്ച് തവിട്ടുനിറമാകുമ്പോൾ മറിച്ചിട്ട് മറുവശവും ഇത്തരത്തിൽ വേവിക്കുക. ഓട്സ് ചില്ല തയ്യാറായി. ചട്നിക്കോ തൈരിനോ ഒപ്പം ചൂടോടെ വിളമ്പുക.
![]() |
ഓട്സ് ചില്ല | Oats chilla |
🥘 മില്ലെറ്റ് ഖിച്ച്ഡി | Millet Khichdi
• ചെറുധാന്യങ്ങൾ (മില്ലെറ്റ്) ഏതെങ്കിലും : 1 കപ്പ്
• ചെറുപയർ പരിപ്പ് : അര കപ്പ്
• സവാള അരിഞ്ഞത് : ഒരെണ്ണം
• പച്ചമുളക് അരിഞ്ഞത് : ഒരെണ്ണം
• വെളുത്തുള്ളി : രണ്ടെണ്ണം
• ഇഞ്ചി ചതച്ചത് : ഒരു കഷ്ണം
• മഞ്ഞൾപ്പൊടി : അര ടീസ്പൂൺ
• ജീരകം : ഒരു ടീസ്പൂൺ
• കടുക് : ഒരു ടീസ്പൂൺ
• നെയ്യ് : ഒരു ടേബിൾസ്പൂൺ
• ഉപ്പ് : അല്പം
• വെള്ളം : നാല് കപ്പ്
• ഫ്രഷ് മല്ലിയില : അല്പം
ചെറുധാന്യം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു മണിക്കൂർ വെള്ളത്തിലിട്ടുവയ്ക്കുക. ഇനി ഒരുപാത്രം ചൂടാക്കി അതിൽ നെയ്യ് പുരട്ടി അല്പം ചൂടാക്കുക. ഇതിലേക്ക് ജീരകം, കടുക് എന്നിവ ഇട്ട് രണ്ട് മിനിറ്റ് നേരം ചൂടാക്കുക. തുടർന്ന് സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, പച്ചമുളക് എന്നിവകൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി നേരത്തെ വെള്ളത്തിലിട്ടുവെച്ച ചെറുധാന്യങ്ങൾ വെള്ളം വാർത്തെടുത്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഈ കൂട്ടിലേക്ക് നാല് കപ്പ് വെള്ളവും അല്പം ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചശേഷം കുറഞ്ഞ തീയിൽ പാത്രം മൂടിവെച്ച് നന്നായി വേവുന്നതുവരെ 20-25 മിനിറ്റോളം പാകം ചെയ്യുക. പാകമായ ശേഷം ഫ്രഷ് മല്ലിയിലകൾ വിതറി ചൂടോടെ വിളമ്പാം.
![]() |
മില്ലെറ്റ് ഖിച്ച്ഡി | Millet Khichdi |
Comments
Post a Comment