പൊറോട്ട അപകടമാകുന്നത് ഇങ്ങനെ | Why Porota Become Unhealthy ?


ഗോതമ്പിൽ 4 തരം പ്രോട്ടീനുകൾ ഉണ്ട് :

• ആൽബുമിൻ (albumin)

• ഗ്ലോബുലിൻ (globulin)

• ഗ്ലിയാഡിൻ (gliadin)

• ഗ്ലൂട്ടൻ (gluten)

ഇതിൽ ഏതിനോടെങ്കിലും അലർജിയുണ്ടെങ്കിൽ ഗോതമ്പു കഴിച്ചാൽ ലഘുവായ പ്രശ്നങ്ങൾ മുതൽ ഗുരുതര സങ്കീർണതകൾ വരെ ഉണ്ടാകാം.

പല ഡോക്ടർമാരും മൈദയെ വിശേഷിപ്പിക്കുന്നത് വൈറ്റ് ഡെത്ത് (white death) അല്ലെങ്കിൽ സ്ലോ പോയ്സൺ (slow poison) എന്നാണ്. കേരള പൊറോട്ട മിക്കവാറും എല്ലാവരും ഇഷ്ടപ്പെടുന്നു. ശരീരത്തിനു ഹാനികരമായ ചില രാസപദാർഥങ്ങൾ ഉപയോഗിച്ചു ഗോതമ്പ് സംസ്കരിച്ചെടുത്താണ്. ഈ പൊറോട്ടയ്ക്കുള്ള മൈദ ഉണ്ടാക്കുന്നത്. പ്രധാനമായും ബെൻസോയിൽ പെറോക്സൈഡ് , ക്ലോറിൻ ഡൈഓക്സൈഡ്, കാൽസ്യം പെറോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, ക്ലോറിൻ എന്നിങ്ങനെ ഒട്ടേറെ ബ്ലീച്ചിങ് ഏജന്റുകളുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു ചേർത്താണ് ഗോതമ്പുപൊടിയെ ബ്ലീച് ചെയ്ത് തൂവെള്ള നിറമുള്ള മൈദയാക്കുന്നത്. മറ്റൊരു രാസവസ്തുവായ അലോക്സാൻ മൈദയെ മൃദുവാക്കുന്നു. ഈ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ മൈദയിലെ പോഷകങ്ങളും നാരുകളും പൂർണമായും നശിപ്പിക്കപ്പെടുന്നു. ഗോതമ്പു പൊടിയെ മൈദയാക്കി മാറ്റുന്ന മില്ലിങ് പ്രക്രിയയിൽ, തവിടു പൂർണമായും നീക്കം ചെയ്യപ്പെടുന്നു. അതോടൊപ്പം മറ്റു പോഷകങ്ങളും ഇതിലെ പ്രോട്ടീനിന്റെയും മറ്റും ഘടനയിൽ വ്യത്യാസം വരുന്നതോടെ അവയുടെ സ്വാഭാവിക ഗുണം നഷ്ടപ്പെടുന്നു. അങ്ങനെ മൈദ പഞ്ചസാരയെപോലെ യാതൊരു പോഷകങ്ങൾ ഇല്ലാത്തതും എന്നാൽ കാലറിയിൽ വളരെ മുൻ പന്തിയിലുള്ള ഒന്നുമായി മാറുന്നു. അലോക്സാൻ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതുമൂലം പ്രമേഹസാധ്യത കൂട്ടുന്നു. ഉദാ : പ്രധാനമായും കുട്ടികളിൽ കണ്ടുവരുന്ന ഇൻസുലിൻ ഡിപ്പന്റന്റ് ഡൈബറ്റിസ് (insulin-dependent diabetes). അതുകൊണ്ടുതന്നെ ആഹാരപദാർഥങ്ങളിൽ ഇതിന്റെ അമിത ഉപയോഗം എഫ് എസ് എസ് എ ഐ (Food Safety and Standards Authority of India) നിരോധിച്ചിട്ടുണ്ട്. ബെൻസോയിൽ പെറോക്സൈഡ് അന്തർദേശീയ തലത്തിൽ (Codex standard) അനുവദനീയമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണിത് ഉപയോഗിക്കേണ്ടത്.

• ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും.

• ഒപ്പം അലോക്സാൻ പ്രമേഹത്തിനു വഴിയൊരുക്കുന്നു. നാരുകൾ പൂർണമായും നീക്കുന്നതുകൊണ്ട് ദഹനക്കേട്

• മലബന്ധം

• വൻ കുടൽ മലാശയ കാൻസർ

• അമിത വണ്ണം

• ഇൻസുലിൻ റെസിസ്റ്റൻസ്

• ഡിസ് ലിപ്പിഡിമിയ

• പ്രമേഹം

• ഹൃദയപ്രശ്നങ്ങൾ

• ഹോർമോൺ അസന്തുലനം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായേക്കാം. ചുരുക്കിപ്പറഞ്ഞാൽ തുണി ബ്ലീച്ചു ചെയ്യുന്ന ബ്ലീച്ചിങ് ഏജന്റുകൾ വരെ നാം അകത്താക്കുന്നു. മൈദാ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാവുന്ന മിനറൽ ഓയിൽ ആണ് മറ്റൊരു അപകടം. പെട്രോളിയത്തിന്റെ ഉപോൽപ്പന്നമായ മിനറൽ ഓയിൽ തീർത്തും അനാരോഗ്യകരമാണ്. വല്ലപ്പോഴും പൊറോട്ട കഴിക്കു മ്പോൾ രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കാതിരിക്കുക. അതോടൊപ്പം ധാരാളം സാലഡ്, വെജിറ്റബിൾ കുറുമ, ഇറച്ചി, മീൻ കറി എന്നിവയുടെ ഒരു കോമ്പിനേഷൻ ഉൾപ്പെടുത്തുക.

Comments