അഗസ്ത്യ രസായനം | AGASTHYA RASAYANAM

അഗസ്ത്യ രസായനം | AGASTHYA RASAYANAM

അഗസ്ത്യ രസായനം | Agasthya Rasayanam


📜 REFERENCE- ASHTANGA HRUDAYA-CHIKITSA STHANA-KASA CHIKITSITHAM

(3rd Chapter) : 125-130 SLOKA


📖 SLOKA :

ദശമൂലം സ്വയംഗുപ്താം ശംഖപുഷ്പീം ശടീം ബലാം

ഹസ്തീപിപ്പല്യപാമാർഗ്ഗപിപ്പലീ മൂലചിത്രകാൻ.

ഭാർങ്ഗീം പുഷ്കരമൂലം ച ദ്വിപലാംശാൻ യവാഢകം

ഹരീതകീശതം ചൈകം ജലേ പഞ്ചാഢകേ പചേൽ

യവസ്വിന്നേ കഷായം തം പൂതം തച്ചാഭയാശതം

പചേൽ ഗുഡതുലാം ദത്വാം കുഡുബം ച പൃഥഗ്ഘൃതാൻ

തൈലാൽ സർപ്പലീചൂർണ്ണാൽ സിദ്ധശീതേ ച മാക്ഷികാൽ

ലേഹംദ്വേ ചാഭയേ നിത്യമതഃ ഖാദ്രേദ്രസായനാൽ

തദ്വലീപലിതം ഹന്യാദ്വർണ്ണായുർബലവർദ്ധനം

പഞ്ചകാസാൻ ക്ഷയം ശ്വാസം സഹിധ്മം വിഷമജ്വരം

മേഹ ഗുല്മ ഗ്രഹണ്യർശോ ഹൃദ്രോഗാരുചിപീനസാൻ

അഗസ്ത്യ വിഹിതം ധന്യമിദം ശ്രേഷ്ഠം രസായനം


🍀 INGREDIENTS & PREPRATION :

1. ദശമൂലം

2. സ്വയംഗുപ്താം = നായ്ക്കുരുണ

3. ശംഖ പുഷ്പി

4. ശടി = കച്ചോലം

5. കുറുന്തോട്ടി

6. അത്തി തിപ്പലി

7. കടലാടി

8. തിപ്പലി വേര്

9. കൊടുവേലി

10. ഭാർങ്‌ഗി = ചെറുതേക്ക്

11. പുഷ്കരമൂലം

ഇവ എല്ലാം 2 പലം (1 പലം = 48 g) വീതം.

12. യവം = 4 ഇടങ്ങഴി

13. കടുക്ക = 100 എണ്ണം

എല്ലാം കൂടി 20 ഇടങ്ങഴി വെള്ളത്തിൽ പചിക്കുക.

യവം വെന്തു കഴിഞ്ഞാൽ അരിച്ചെടുത്ത ആ കഷായവും ആ 100 കടുക്കയും ഒന്നിച്ച് ചേർത്ത് 

1 തുലാം ശർക്കരയും

• നെയ്യ്

• എള്ളെണ്ണ

• തിപ്പലി പൊടി

ഇവയിൽ നിന്നും 1 നാഴി (1 കുഡവം = 192 ml) വീതം എടുത്ത് അതിൽ ചേർത്ത് പാകം ചെയ്യണം.

പാകത്തിന് വാങ്ങി തണുത്താൽ 1 നാഴി തേനും ചേർത്ത് യോജിപ്പിച്ച് വച്ച് കൊണ്ട് ഈ രസായനത്തിൽ നിന്ന് കുറച്ച് ലേഹവും 2 കടുക്കയും ദിവസം തോറും ചവച്ച് തിന്നണം.


👨‍⚕️ INDICATIONS :

• വലീ = ജര

• പലിത = നര

• വർണ്ണത്തെ നന്നാക്കും

• ആയുഷ്യം

• ബലവർദ്ധനം

• 5 വിധം കാസം

• ക്ഷയം

• ഹിധ്മം

• ശ്വാസം

• വിഷമജ്വരം

• മേഹം

• ഗുല്മം

• ഗ്രഹണി

• അർശസ്സ്

• ഹൃദ്രോഗം

• അരുചി

• പീനസം

ധന്യവും , ശ്രേഷ്ഠവും ആയ ഈ രസായനം അഗസ്ത്യമഹർഷിയാൽ നിർമ്മിതമാകുന്നു.


Dr. Anildas T

anildast29@gmail.com

Comments