അമൃതപ്രാശ ഘൃതം | AMRITHAPRASA GHRITAM
![]() |
📜 REFERENCE : ASHTANGAHRIDAYAM CHIKITSA STHANAM - 3rd CHAPTER (KASA CHIKITSA) : 93-100 SLOKA
📖 SLOKA :
ജീവനിയോ ഗണ ശുണ്ഠീ വരീ വീരാ പുനർന്നവാ
ബലാ ഭാർങ്ഗീ സ്വഗുപ്തർദ്ധി ശടീ താമലകീ കണാ
ശൃംഗാടകം പയസ്യാ ച പഞ്ചമൂലം ച യല്ലഘു
ദ്രാക്ഷാക്ഷോളാദി ച ഫലം മധുരസ്നിഗ്ദ്ധബൃംഹണം
തൈ പചേത് സർപ്പിഷ പ്രസ്ഥം കർഷാംശൈശ്ലക്ഷ്ണ കല്ക്കിതൈ
ക്ഷീരധാത്രീ വിദാരീക്ഷുച്ഛാഗ മാംസ രസാന്വിതം
പ്രസ്ഥാർദ്ധം മധുനശ്ശീതേ ശർക്കരാർദ്ധതുലാരജ
പലാർദ്ധകം ച മരിചത്വഗേലാപത്രകേസരം
വിനീയ ചൂർണ്ണിതം താലി മാല്ലി ഹ്യാന്മാത്രാം യഥാബലം
അമൃതപ്രാശമിത്യേതന്നരാണാമമൃതം ഘൃതം
സുധാമൃതരസം പ്രാശ്യം ക്ഷീരമാംസരസാശിനാ
നഷ്ടശുക്ലക്ഷതക്ഷീണദുർബലവ്യാധി കർശിനാൻ
സ്ത്രീപ്രസക്താൻ കൃശാൻ വർണ്ണസ്വരഹീനാംശ്ച ബൃംഹയേൽ
കാസഹിധ്മ ജ്വരശ്വാസദാഹതൃഷ്ണാസ്രപിത്തനുൽ
പുത്രദം ഛർദ്ദിമൂർച്ഛാഹൃദ്യോനി മൂത്രാമയാപഹം
🍀 INGREDIENTS & PREPARATION :
1. ജീവനീയ ഗണം :
• അടപതിയൻ
• കാകോളി 2
• മേദ 2
• കാട്ടുഴുന്ന്
• കാട്ടു പയറ്
• ജീവകം
• ഇടവകം
• അതിമധുരം
2. ചുക്ക്
3. ശതാവരി
4. വീരാ - കൊവ്വൽ
5. തമിഴാമ
6. കുറുന്തോട്ടി
7. ചെറുതേക്ക്
8. നായ്ക്കുരുണ
9. ഋദ്ധി
10. കച്ചോലം
11. താമലകീ -കീഴാർ നെല്ലി
12. തിപ്പലി
13. വൻകൊട്ടക്കിഴങ്ങ്
14. ചിത്തിരപ്പാല / നിലമ്പാല
15. ചെറു പഞ്ചമൂലം
ഇത്രയും മധുരമായും സ്നിഗ്ദ്ധമായും ബൃംഹണമായും ഉള്ള
16. ദ്രാക്ഷ
17. അക്ഷോളം
മുതലായ പഴങ്ങളും കൂട്ടി 3 കഴഞ്ച് (1 കർഷം /3 കഴഞ്ച് = 12g) വീതം എടുത്ത് , നേർക്കെ അരച്ച് കല്ക്കമാക്കിയ അതുകൾ കൂട്ടി ഇടങ്ങഴി (768 g) നെയ്യ്
18. പാല്
19. നെല്ലിക്കാ നീര്
20. മുതക്കിൻ നീര്
21. കരിമ്പിൻ നീര്
22. ആട്ടിൻ മാംസരസം🐐
ഇതുക്കളും ചേർത്ത് കാച്ചിയരിച്ച് എടുക്കണം തണുത്തതിന് ശേഷം 23. ഇരുനാഴി തേനും
24. അര തുലാം പഞ്ചാസാരപ്പൊടിയും
അരപ്പലം വീതം :
25. കുരുമുളകും
26. ഇലവർങ്‌ഗവും
27. ഏലത്തരിയും
28. പച്ചിലയും
29. നാഗപ്പൂവും
പൊടിയാക്കി അതും അതിൽ ചേർത്ത് യോജിപ്പിച്ച് വെച്ച് കൊണ്ട് അതിൽ നിന്ന് ശരീര ബലത്തിനും , അഗ്നിബലത്തിനും അനുസരിച്ച് വേണ്ടമാത്രയിൽ ലേഹനം ചെയ്യുക.
• ഈ ഘൃതം മനുഷ്യരുടെ അമൃതമായുള്ള അമൃതപ്രാശം എന്ന് പറയുന്നു.
• നാഗങ്ങളുടെ സുധയോടും ദേവന്മാരുടെ അമൃതത്തോടും തുല്യരസമുള്ള ഇത് പാലും, മാംസരസവും കൂട്ടി ഉണ്ടു കൊണ്ട് സേവിക്കണം.
👨⚕️ INDICATIONS :
• ശുക്ലക്ഷയമുള്ളവർ
• ഉരക്ഷതം കൊണ്ട് ക്ഷീണിച്ചവർ
• ബലഹീനന്മാർ
• രോഗം കൊണ്ട് ചടച്ചവർ
• അധികമായി സ്ത്രീസേവ ചെയ്യുന്നവരേയും
• മെലിഞ്ഞ് പോയവരേയും
• നിറഭേദവും സ്വരഹാനി ഉള്ളവരേയും തടിപ്പിക്കും (പോഷിപ്പിക്കും)
• കാസം
• ഇക്കിൾ
• ജ്വരം
• ശ്വാസം
• ചുടുച്ചിൽ
• തണ്ണീർ ദാഹം
• രക്തപിത്തം
ഇവയെ ശമിപ്പിക്കും.
• പുത്രദം - പുരുഷസന്താന ലാഭത്തിൽ സഹായിക്കും
• ഛർദ്ദി
• മൂർച്ഛാ
• ഹൃദ്രോഗം
• യോനി രോഗം
• മൂത്രരോഗം
ഇവ ശമിപ്പിക്കും.
📝Dr. Anildas T
📧 anildast29@gmail.com
💭Share and Comment your valuable feedback
Comments
Post a Comment