ചെങ്കണ്ണ് പടരുന്നു; ഇത്തവണ തീവ്രത കൂടുതൽ | Conjunctivitis Spreading in Kerala

ചെങ്കണ്ണ് പടരുന്നു; ഇത്തവണ തീവ്രത കൂടുതൽ | Conjunctivitis Spreading in Kerala


സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് (Conjunctivitis) വ്യാപിക്കുന്നു. കുട്ടികളടക്കം ഒട്ടേറെ പേരാണ് ആസ്പത്രികളിൽ നിത്യേന ചികിത്സ തേടുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗത്തിന് തീവ്രത കൂടുതലാണ്. ഭേദമാകാൻ കൂടുതൽ ദിവസവും വേണ്ടിവരുന്നു. പെട്ടെന്ന് പടരുന്ന നേത്രരോഗമാണിത്. ഒരാൾക്ക് വന്നാൽ വീട്ടിലെ മറ്റുള്ളവർക്കും വരാൻ സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധിച്ചാൽ രോഗം വരാതെ നോക്കാനാകും. ചെങ്കണ്ണ് ചിലരിൽ സങ്കീർണമാകാം. അതിനാൽ നേത്രരോഗവിദഗ്ധന്റെ സേവനം തേടണം.

അണുബാധ രണ്ടുവിധത്തിൽ :

നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് (കൻജൻക്ടിവൈറ്റിസ്) ഉണ്ടാക്കുന്നത്. അണുബാധ വൈറസോ ബാക്ടീരിയയോ മൂലമാകാം. കൂടുതലും വൈറൽ കൻജൻക്ടിവൈറ്റിസ്സാണിപ്പോൾ(Viral conjunctivitis) കാണുന്നത്.

രോഗലക്ഷണങ്ങൾ :

• കണ്ണിൽ ചുവപ്പുനിറം

• കൺ പോളകളിൽ വീക്കവും തടിപ്പും

• തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീളകെട്ടുക

• കണ്ണീരൊലിപ്പ്

• ചൊറിച്ചിലും അസ്വസ്ഥതയും

• വെളിച്ചം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത

• കണ്ണിൽ കരടുപോയതുപോലെ തോന്നുക


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

• വ്യക്തിശുചിത്വം പാലിക്കുക

• രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക

• കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക

• കഴുകാത്ത കൈകൊണ്ട് കണ്ണിൽ തൊടരുത്

• ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകുംവരെ സ്കൂളിൽ വിടരുത്.

മാറാൻ 10 ദിവസംവരെ

വൈറസ് പരത്തുന്ന കൻജൻക്ടിവൈറ്റിസാണ് വ്യാപിക്കുന്നത്. പോളതടിപ്പും വേദനയും കൂടുതലാണ്. പലരിലും ഭേദമാകാൻ 10 ദിവസംവരെ എടുക്കുന്നു. ചിലരിൽ കൺപോളയുടെ ഉൾഭാഗത്ത് പാടപോലെ രൂപപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ അത് നീക്കി മരുന്നിട്ടാലെ ഫലപ്രദമാവൂ. വൈറസിൽ വന്ന മാറ്റമാകാം തീവ്രത കൂടാൻ കാരണം.


🗞️ All these datas are based on newspaper reports on 18-08-2023

Dr. Anildas T

anildast29@gmail.com


Comments